മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7% പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30 മുതല്‍ 100 ബേസിസ് പോയിന്റുകള്‍ വരെയാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരിക്കുന്നത്. നേരത്തേ 7.50 ശതമാനമുണ്ടായിരുന്ന മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.50 ശതമാനമായാണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് കുറച്ചിരിക്കുന്നത്. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നേരത്തേ 7.15 ശതമാനം നല്‍കിയിരുന്ന പലിശ നിരക്ക് 6.85 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്.

 
മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7% പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുന്ന ഈ സാഹചര്യത്തിലും മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്. ചെറിയ സ്വകാര്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.

എടിഎമ്മില്‍ നിന്നും കീറിയ കറന്‍സി നോട്ട് ലഭിച്ചോ? ഇങ്ങനെ ചെയ്ത് നോട്ട് മാറ്റിയെടുക്കാം

സ്വകാര്യ ബാങ്കുകളില്‍ യെസ് ബാങ്ക്, ഡിസിബി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവ 7 ശതമാനം വീതം പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ആര്‍ബിഎല്‍ ബാങ്ക് 6.80 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 6.25 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. കരൂര്‍ വൈശ്യ ബാങ്ക് 6.15 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഉജ്ജീവന്‍ സ്‌മോള്‍ ഫീനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 7.25 ശതമാനം പലിശ നിരക്കാണ്. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 6.85 ശതമാനവും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 6.75 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. 6.50 ശതമാനമാണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം

മുന്‍നിര സ്വകാര്യ മേഖലാ ബാങ്കുകളായ ആക്‌സിസ് ബാങ്ക് 5.9 ശതമാനവും കൊഡാക് മഹീന്ദ്ര ബാങ്ക് 5.6 ശതമാനവുമാണ് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ. ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്്‌സി ബാങ്കും 5.65 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.

പൊതുമേഖലാ ബാങ്കുകളില്‍ കാനറ ബാങ്കും യൂണിയന്‍ ബാങ്കുമാണ് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 6 ശതമാനം പലിശ നിരക്കാണ് ഇരു ബാങ്കുകളും നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5.8 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

Read more about: fixed deposit
English summary

from yes bank to indusind bank; these bank gives 7% interest rate for 3 year Fixed deposit of senior citizens | മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7% പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7% പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7% പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

from yes bank to indusind bank; these bank gives 7% interest rate for 3 year Fixed deposit of senior citizens
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X