പിപിഎഫ് അക്കൗണ്ടിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പയും! എങ്ങനെയെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ഒരു നിക്ഷേപ ഉപാധി എന്നതിന് പുറമേ മറ്റ് പല നേട്ടങ്ങളും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന നികുതി ഇളവുകള്‍ക്ക് പുറമേ പിപിഎഫില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു നേട്ടമാണ് അതിലൂടെ നിങ്ങള്‍ക്ക് വായ്പാ സേവനം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും എന്നത്. പിപിഎഫില്‍ നിന്നും ലഭിക്കുന്ന വായ്പ എളുപ്പത്തില്‍ ലഭിക്കുമെന്നതിനാല്‍ പണത്തിനായി പെട്ടെന്ന് അത്യാവശ്യം വരുന്ന സാഹചര്യങ്ങളില്‍ അത് നിങ്ങള്‍ക്ക് ഏറെ സഹായകരമായിരിക്കും.

 
പിപിഎഫ് അക്കൗണ്ടിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പയും! എങ്ങനെയെന്നറിയാം

ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും ഏത് നേരത്തും കടന്നു വരാം. അത്തരം സാഹചര്യങ്ങളില്‍ കൈയ്യിലുള്ള പണത്തിന്റെ പരിമിതി മറികടക്കുന്നതിനായി നമ്മള്‍ വായ്പകളെ ആശ്രയിക്കുവാന്‍ ശ്രമിക്കും. എന്നാല്‍ വായ്പകളും അത്രയെളുപ്പം ഒരു വ്യക്തിയ്ക്ക് ലഭ്യമാവുകയില്ല. അതിനായി ചില നിബന്ധനകള്‍ ഉണ്ടാകും. വായ്പ ലഭിക്കുന്നതിനായി ബാങ്കില്‍ നിങ്ങള്‍ ഈടായി എന്തെങ്കിലും സമര്‍പ്പിക്കേണ്ടതായി വരും. എന്നാല്‍ പിപിഎഫില്‍ നിന്നും വായ്പ ലഭിക്കുന്നതിനായി നിങ്ങള്‍ യാതൊന്നും തന്നെ ഈടായി നല്‍കേണ്ടതില്ല. കൂടാതെ പിപിഎഫിന്മേല്‍ വായ്പ എടുക്കുന്നത് ചിലവ് കുറഞ്ഞതും പലിശ നിരക്ക് കുറഞ്ഞതുമാണ്.

Also Read : ഈ കര്‍ഷകര്‍ക്ക് പിഎം കിസ്സാന്‍ പദ്ധതിയുടെ 9ാം ഗഡു ലഭിക്കുകയില്ല; കാരണമറിയാം

പിപിഎഫ് നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞത് മുതല്‍ 5 വര്‍ഷം തികയുന്നത് വരെയാണ് ഉപയോക്താവിന് പിപിഎഫ് അക്കൗണ്ടില്‍ നിന്നും വായ്പ എടുക്കുവാന്‍ സാധിക്കുക. പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായാല്‍ അതിന് ശേഷം പിപിഎഫില്‍ നിന്നും നമുക്ക് പണം പിന്‍വലിക്കുവാന്‍ സാധിക്കുമെന്ന് ഓര്‍ക്കുക. എന്നാല്‍ നിങ്ങള്‍ പിന്‍വലിക്കുവാന്‍ ആരംഭിച്ചാല്‍ അതിന് ശേഷം പിന്നീട് നിങ്ങള്‍ക്ക് പിപിഎഫില്‍ നിന്നും വായ്പാ സേവനം ലഭ്യമാവുകയില്ല.

പിപിഎഫ് നിക്ഷേപം രണ്ട് വര്‍ഷം പൂര്‍ത്തിയായതിന് ശേഷം നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിച്ചാല്‍ പിപിഎഫ് അക്കൗണ്ടിലെ തുകയുടെ 25 ശതമാനമാണ് നിങ്ങള്‍ക്ക് വായ്പയായി ലഭിക്കുക. പിപിഎഫിന്മേല്‍ വായ്പ എടുക്കുമ്പോള്‍ വായ്പയുടെ മുതല്‍ തുകയാണ് ആദ്യം തിരിച്ചടയ്‌ക്കേണ്ടത്. ശേഷം പലിശയും അടയ്ക്കാം. പ്രതിമാസ ഗഡുക്കളായോ ഒന്നോ രണ്ടോ തവണകളായോ മുതല്‍ തുക തിരിച്ചടയ്ക്കാം. വായ്പ എടുത്ത് 36 മാസങ്ങള്‍ക്കുള്ളില്‍ മുതല്‍ തുക മുഴുവന്‍ തിരിച്ചടച്ചിരിക്കണം.

Also Read : പണം കൈകാര്യം ചെയ്തിരുന്ന രീതികളിലും ഈ കോവിഡ് കാലത്ത് അടിമുടി മാറ്റങ്ങള്‍

പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കിന്റെ 1 ശതമാനം അധികമാണ് പിപിഎഫിന്മേലുള്ള വായ്പയുടെ പലിശ നിരക്ക്. നിലവില്‍ പിപിഎഫ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ പിപിഎഫില്‍ നിന്നും വായ്പ എടുത്താല്‍ ഈടാക്കുന്ന പലിശ നിരക്ക് 8.1 ശതമാനമായിരിക്കും.

രണ്ട് ഇഎംഐകളായോ തുക മൊത്തമായോ പലിശ തിരിച്ചടയ്ക്കാം. മുതല്‍ തുക നിങ്ങള്‍ കൃത്യമായി തിരിച്ചടയ്ക്കുകയും അതേ സമയം പലിശ തിരിച്ചടവില്‍ ചെറിയ അളവില്‍ വീഴ്ച സംഭവിക്കുകയും ചെയ്താല്‍ ആ തുക നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്നും ഈടാക്കും.

Also Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

 

പിപിഎഫ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അയാളുടെ നോമിനിയോ നിയമപരമായുള്ള പിന്തുടര്‍ച്ചാ അവകാശിയോ ആണ് വായ്പാ പലിശ അടയ്‌ക്കേണ്ടത്. നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് സക്രിയമല്ല എങ്കില്‍ നിങ്ങള്‍ക്ക് അതിന്മേല്‍ വായ്പ എടുക്കുവാന്‍ സാധിക്കുകയില്ല. കൂടാതെ പിപിഎഫില്‍ നിന്നും ഒരു തവണ എടുത്തിരിക്കുന്ന വായ്പ തിരിച്ചടച്ചില്ല എങ്കില്‍ ആ ഉപയോക്താവിന് പിന്നീട് വായ്പാ സേവനം ലഭ്യമാവുകയുമില്ല.

Read more about: ppf
English summary

get a low interest easy loan on your PPF account ; Know the features and other benefits | പിപിഎഫ് അക്കൗണ്ടിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പയും! എങ്ങനെയെന്നറിയാം

get a low interest easy loan on your PPF account ; Know the features and other benefits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X