ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍! എല്‍ഐസിയുടെ ബമ്പര്‍ പോളിസി ഇതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലം രാജ്യത്തുടനീളം സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തികളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവയുടെ പ്രത്യാഘാതങ്ങളുണ്ടായി. സാമ്പത്തിക മേഖല വലിയ നഷ്ടം നേരിടേണ്ടി വന്നു. കോവിഡ് ഭീതി പതിയെ ഒഴിയുന്ന ഈ സാഹചര്യത്തില്‍ നഷ്ടങ്ങളെല്ലാം നികത്തുവാനുളള കഠിന പരിശ്രമങ്ങളിലേക്ക് ഏവരും കടന്നിരിക്കുകയാണ്.

 

Also Read : ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പകള്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാം

സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും

സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും

എന്നാല്‍ കോവിഡ് ഭീതി ഇപ്പോഴും രാജ്യത്തു നിന്ന് പൂര്‍ണമായും ഒഴിഞ്ഞു പോയിട്ടില്ല എന്ന കാര്യവും നാം ഓര്‍മിക്കേണ്ടതുണ്ട്. ലോക്ക് ഡൗണ്‍ കാലം വളരെപ്പേരുടെ വരുമാനം ഇല്ലാതാക്കിയുണ്ട്. ഏറെപ്പേരുടെ വരുമാനത്തില്‍ വലിയ അളവില്‍ കുറവുണ്ടായി. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രയാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ജനങ്ങളെ കരകയറ്റുന്നതിനായി സര്‍ക്കാറും, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും പല നടപടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.

Also Read : 420 രൂപാ നിക്ഷേപത്തില്‍ നേടാം ഓരോ മാസവും 10,000 രൂപാ വീതം!

 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ സ്‌കീം

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ സ്‌കീം

ഇപ്പോള്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുതിയൊരു സ്‌കീം ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ഒറ്റത്തവണ നിക്ഷേപം നടത്തിക്കൊണ്ട് ഓരോ മാസവും പെന്‍ഷന്‍ നേട്ടം സ്വന്തമാക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. എല്‍ഐസിയുടെ ഈ ബമ്പര്‍ സ്‌കീമിന്റെ പേര് എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന എന്നാണ്. ഒരു തവണ മാത്രം പ്രീമിയം നല്‍കിയാല്‍ മതി എന്നതാണ് ഈ സ്‌കീമിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ആ ഒറ്റത്തവണ പ്രീമിയത്തിലൂടെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കാം.

Also Read : 75,000 രൂപയും കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പും, അതും പ്രീമിയം നല്‍കാതെ തന്നെ! ഈ സര്‍ക്കാര്‍ പദ്ധതി അറിയാമോ?

സരള്‍ പെന്‍ഷന്‍ പ്ലാന്‍

സരള്‍ പെന്‍ഷന്‍ പ്ലാന്‍

2021 ജൂലൈ 1നാണ് എല്‍ഐസി പുതിയ പെന്‍ഷന്‍ പദ്ധതിയായ സരള്‍ പെന്‍ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്. ഒറ്റ പ്രീമിയം പ്ലാനായ സരള്‍ പെന്‍ഷന്‍ ഇമ്മീഡിയറ്റ് ആന്വുറ്റി പ്ലാനാണ്. കൂടാതെ നോണ്‍ ലിങ്ക്ഡ്,നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാനുമാണിത്. ഒറ്റത്തവണ പെയ്മെന്റിന് ശേഷം രണ്ട് ആന്വുറ്റി തെരഞ്ഞെടുപ്പുകള്‍ എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാനിലൂടെ പോളിസി ഉടമകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ വാങ്ങി ആറ് മാസങ്ങള്‍ പൂര്‍ത്തിയായാല്‍ പോളിസി ഉടമയ്ക്ക് വായ്പ എടുക്കുവാനുള്ള സൗകര്യം കൂടി ഈ പ്ലാനിലൂടെ ലഭിക്കുന്നു.

Also Read : 5,000 രൂപ പ്രതിമാസ നിക്ഷേപം 1 കോടി രൂപയ്ക്ക് മുകളില്‍ വളര്‍ന്ന 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി സ്‌കീമുകള്‍

സവിശേഷതകള്‍

സവിശേഷതകള്‍

എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനില്‍ പര്‍ച്ചേസ് വിലയായി ഒരു നിശ്ചിത തുക നല്‍കിക്കൊണ്ട് തുടര്‍ന്നുള്ള ജീവിത കാലയളവില്‍ സ്ഥിരമായ ഒരു വരുമാനം കൃത്യമായ ഇടവേളയില്‍ പോളിസി ഉടമയ്ക്ക് ലഭിയ്ക്കും. ഒരു വര്‍ഷം 12,000 രൂപയാണ് പോളിസി ഉടമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും ചുരുങ്ങിയ ആന്വുറ്റി. ആന്വിറ്റിയുടെ തരം എങ്ങനെയാണോ അതിന് അനുസരിച്ചായിരിക്കും ചുരുങ്ങിയ പര്‍ച്ചേസ് വില നിശ്ചയിക്കപ്പെടുന്നത്. പോളിസി ഉപയോക്താവിന്റെ പ്രായവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ പരമാവധി പര്‍ച്ചേസ് വിലയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 10 വര്‍ഷത്തില്‍ 50 ലക്ഷം രൂപ എങ്ങനെ സ്വന്തമാക്കാം?

രണ്ട് തരത്തിലുള്ള ആന്വുറ്റികള്‍

രണ്ട് തരത്തിലുള്ള ആന്വുറ്റികള്‍

രണ്ട് തരത്തിലുള്ള ആന്വുറ്റികളാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാനിലൂടെ പോളിസി ഉടമയ്ക്ക് ലഭിക്കുന്നത്. പര്‍ച്ചേസ് വിലയുടെ 100 ശതമാനം നേട്ടവും ലഭിക്കുന്ന ലൈഫ് ആന്വുറ്റിയും, മരണത്തിന് ശേഷം പര്‍ച്ചേസ് വിലയുടെ 100 ശതമാനം നല്‍കുന്ന ജോയിന്റ് ലൈഫ് ലാസ്റ്റ് സര്‍വൈവര്‍ ആന്വുറ്റിയും.

Also Read : ഗ്രാം സുരക്ഷ സ്‌കീം; 1,500 രൂപ നിക്ഷേപിക്കൂ, 35 ലക്ഷം രൂപയോളം സ്വന്തമാക്കാം

തുകകള്‍ ഇങ്ങനെ

തുകകള്‍ ഇങ്ങനെ

പ്രതിമാസ രീതിയിലും, പാദ വാര്‍ഷികമായും, അര്‍ധ വാര്‍ഷികമായും ആന്വുറ്റി ലഭിക്കും. ചുരുങ്ങിയ പ്രതിമാസ ആന്വുറ്റി ഈ പ്ലാനില്‍ 1,.000 രൂപയാണ്. ചുരുങ്ങിയ പാദ വാര്‍ഷിക ആന്വുറ്റി 3,000 രൂപയാണ്. എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാനിന് കീഴിലുള്ള ചുരുങ്ങിയ അര്‍ധ വാര്‍ഷിക ആന്വുറ്റി 6,.000 രൂപയുമാണ്.

Also Read : 25,000 രൂപ വര്‍ഷം ചിലവഴിച്ചാല്‍ ഓരോ മാസവും 2 ലക്ഷം രൂപ നേടാം; ഈ സംരംഭത്തെക്കുറിച്ചറിയൂ

വായ്പാ സൗകര്യവും

വായ്പാ സൗകര്യവും

40 വയസ്സ് മുതല്‍ 80 വയസ്സ് വരെ പ്രായമുള്ള എല്ലാ വ്യക്തികള്‍ക്കും എല്‍ഐസിയുടെ ഈ പുതിയ സരള്‍ പെന്‍ഷന്‍ പ്ലാന്‍ വാങ്ങിക്കുവാന്‍ സാധിക്കും. ആന്വുറ്റി ഉടമകള്‍ക്ക് വായ്പാ സൗകര്യവും എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസി വാങ്ങിച്ചതിന് ആറ് മാസത്തിന് ശേഷമായിരിക്കും വായ്പാ സേവനം പോളിസി ഉടമയ്ക്ക് ലഭിക്കുക.

Read more about: lic
English summary

get Advantage Of Pension Every Month By Investing in this bumper scheme of LIC | ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍! എല്‍ഐസിയുടെ ബമ്പര്‍ പോളിസി ഇതാണ്

get Advantage Of Pension Every Month By Investing in this bumper scheme of LIC
Story first published: Wednesday, September 29, 2021, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X