1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതൊരു മനുഷ്യനും ആവശ്യമായ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് പെന്‍ഷന്‍. വാര്‍ദ്ധക്യ കാലത്ത് സാമ്പത്തീക ഞെരുക്കങ്ങളൊന്നുമില്ലാതെ അന്തസ്സ് നഷ്ടപ്പെടാതെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെല്ലാം തീര്‍ച്ചയായും പെന്‍ഷനോ അതിന് സമാനമായ വരുമാനമോ ആഗ്രഹിക്കും. ജീവിതത്തിന്റെ സായാഹ്ന കാലത്തേക്കുള്ള സമ്പാദ്യത്തിനായി പലരും നിക്ഷേപം നടത്തുന്നത് പല മാര്‍ഗങ്ങളിലായിരിക്കും.

 

Also Read - ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം

പെന്‍ഷന്‍ പദ്ധതികള്‍

പെന്‍ഷന്‍ പദ്ധതികള്‍

പല വ്യക്തികളും പെന്‍ഷന്‍ പദ്ധതികളില്‍ നിക്ഷേപം നടത്താറുണ്ട്. സ്വകാര്യ മേഖലയിലും, പൊതു മേഖലയിലും പെന്‍ഷന്‍ നിക്ഷേപ പദ്ധതികള്‍ ലഭ്യമാണ്. നിക്ഷേപം നടത്തിയ വ്യക്തിയ്ക്ക് വാര്‍ധ്യമെത്തുമ്പോള്‍ ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്ഥിരമായ ആദായം ലഭിക്കുമെന്നതാണ് ഇത്തരം പെന്‍ഷന്‍ പദ്ധതികളുടെ പ്രത്യേകത. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പദ്ധതിയായതിനാല്‍ തന്നെ പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ഉറപ്പുള്ള പെന്‍ഷന്‍ ആദായം പദ്ധതിയിന്മേല്‍ ഉപയോക്താളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.

2 രൂപാ നാണയം കൊണ്ട് ലക്ഷാധിപതിയാകാം; എങ്ങനെയെന്നറിയേണ്ടേ?

പ്രധാന്‍ മന്ത്രി ശ്രംയോഗി മന്‍ധന്‍ യോജന

പ്രധാന്‍ മന്ത്രി ശ്രംയോഗി മന്‍ധന്‍ യോജന

അത്തരത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശ്രംയോഗി മന്‍ധന്‍ യോജന അഥവാ പിഎംഎസ്എംവൈ. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏറെ ഉപയോഗപ്രദമായ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള പെന്‍ഷന്‍ പദ്ധതിയാണിത്. പദ്ധതി പ്രകാരം പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നതിനായി നിങ്ങള്‍ മാറ്റി വയ്‌ക്കേണ്ടത് ഒരു ദിവസം വെറും 1.80 രൂപ വീതമാണ്.

Also Read - എന്‍പിഎസ് ഉത്പന്നങ്ങള്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി

അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് കൊണ്ട് ഉപജീവനം കഴിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാന്‍ മന്ത്രി ശ്രംയോഗി മന്‍ധന്‍ യോജന തയ്യാറാക്കിയിരിക്കുന്നത്. വീട്ടുതൊഴില്‍ എടുക്കുന്ന വ്യക്തികള്‍, ചെരുപ്പു കുത്തികള്‍, തുന്നല്‍പ്പണി എടുക്കുന്നവര്‍, റിക്ഷാവാലകള്‍, മറ്റ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും. സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 42 കോടി ജനങ്ങള്‍ അസംഖടിത മേഖലയില്‍ തൊഴിലെടുത്ത് കൊണ്ട് ജീവിത വരുമാനം കണ്ടെത്തുന്നുണ്ട്.

Also Read - കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

വരുമാനവും പ്രായ പരിധിയും

വരുമാനവും പ്രായ പരിധിയും

പ്രധാന്‍ മന്ത്രി ശ്രംയോഗി മന്‍ധന്‍ യോജന പദ്ധതിയില്‍ ചേരണമെങ്കില്‍ ചില നിബന്ധനകളൊക്കെയുണ്ട്. അതെന്തൊക്കെയാണെന്ന് ഇനി നമുക്കൊന്ന് നോക്കാം. പിഎംഎസ്എംവൈ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പ്രതിമാസ വരുമാനം 15,000 രൂപയില്‍ താഴെയായിരിക്കണം. കൂടാതെ അപേക്ഷകന്റെ പ്രായം 40 വയസ്സില്‍ കവിയാനും പാടുള്ളതല്ല. പിഎംഎസ്എംവൈ പദ്ധതയില്‍ ചേരാന്‍ സാധിക്കുന്ന ഉയര്‍ന്ന പ്രായ പരിധിയാണ് 40 വയസ്സ്.

Also Read - 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ

പിഎംഎസ്എംവൈ പദ്ധതി

പിഎംഎസ്എംവൈ പദ്ധതി

2019 വര്‍ഷത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരാണ് പിഎംഎസ്എംവൈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും ചുരുങ്ങിയത് 10 കോടി തൊഴിലാളികളെയെങ്കിലും പദ്ധതിയ്ക്ക് കീഴില്‍ കൊണ്ടുവരുവാനാണ് മോഡി സര്‍ക്കാറിന്റെ ലക്ഷ്യം. അതേ സമയം, സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരോ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ), നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) അല്ലെങ്കില്‍ സ്റ്റേറ്റ് എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇഎസ്‌ഐസി) അംഗങ്ങളായിട്ടുള്ള വ്യക്തികളോ, ആദായ നികുതി ദായകനോ ആയ വ്യക്തികള്‍ക്ക് പിഎംഎസ്എംവൈ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയില്ല.

Also Read - ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാം

നിക്ഷേപിക്കേണ്ട തുക

നിക്ഷേപിക്കേണ്ട തുക

ഓരോ പ്രായത്തിലുമുള്ള വ്യക്തികള്‍ക്ക് തുകയും അതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതായത് നിങ്ങള്‍ക്ക് 18 വയസ്സ് പ്രായം മാത്രമേ ഉള്ളൂവെങ്കില്‍ നിങ്ങള്‍ പ്രതിമാസം പിഎംഎസ്എംവൈ പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടുന്ന തുക 55 രൂപയാണ്. 29 വയസ്സ് പ്രായമുള്ള വ്യക്തി ഒരു മാസം 100 രൂപ വീതം നിക്ഷേപത്തിനായി മാറ്റി വയ്‌ക്കേണ്ടതുണ്ട്. 40 വയസ്സുള്ള വ്യക്തി ഒരു മാസം നിക്ഷേപിക്കേണ്ടി വരുന്നത് 200 രൂപാ വീതമാണ്. അതായത് നമ്മുടെ പ്രായം ഉയരും തോറും നിക്ഷേപ തുകയിലും ആനുപാതികമായ വര്‍ധനവ് ഉണ്ടെന്നര്‍ത്ഥം. ഇനി പെന്‍ഷന്‍ ലഭിച്ചു തുടങ്ങും മുമ്പ് പദ്ധതി ഉപയോക്താവ് മരണപ്പെട്ടാലോ? അത്തരം സാഹചര്യങ്ങളില്‍ പങ്കാളിയ്ക്കാണ് പെന്‍ഷന്‍ തുക നല്‍കുക. എന്നാല്‍ പെന്‍ഷന്‍ തുകയുടെ 50 ശതമാനം മാത്രമായിരിക്കും മരണപ്പെട്ട ഉപയോക്താവിന്റെ പങ്കാളിയ്ക്ക് ലഭിക്കുന്നത്.

Read more about: pension
English summary

Get pension of rs 36,000 with a monthly investment of rs 55; know everything about PMSMY Pension Scheme ; 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

Get pension of rs 36,000 with a monthly investment of rs 55; know everything about PMSMY Pension Scheme
Story first published: Tuesday, August 3, 2021, 8:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X