1 ശതമാനം നിരക്കില്‍ വായ്പ വേണോ? പിപിഎഫ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുമല്ലോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വായ്പ എടുക്കുന്നതിനായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കയറി ഇറങ്ങുന്നതോര്‍ത്ത്് ആശങ്കപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? നിങ്ങള്‍ ഒരു പിപിഎഫ് അക്കൗണ്ട് ഉടമയാണെങ്കില്‍ ഇനി വായ്പയെടുക്കുവാന്‍ അത്തരം അലച്ചിലുകളുടെ ആവശ്യമേയില്ല. വെറും 1 ശതമാനം പലിശ നിരക്കില്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് വായ്പയെടുക്കുവാന്‍ സാധിക്കും.

 

1 ശതമാനം നിരക്കില്‍ വായ്പ വേണോ? പിപിഎഫ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുമല്ലോ

പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് നിക്ഷേപത്തിന്റെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് തന്നെ വായ്പയ്ക്കായി അപേക്ഷിക്കാം. കൂടാതെ ആവശ്യമെങ്കില്‍ അടിയന്തിര സാഹചര്യങ്ങളില്‍ അക്കൗണ്ടില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കാനും നിക്ഷേപകന് സാധിക്കും.

ഈ അക്ഷയ തൃതീയ ദിനത്തില്‍ ഓഹരി വിപണിയില്‍ നിന്നും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം, ഐശ്വര്യവും സ്വന്തമാക്കാം

അക്കൗണ്ട് ആരംഭിച്ചതിന് ശേഷം മൂന്ന് മുതല്‍ 6 വര്‍ഷം വരെ പൂര്‍ത്തിയായാല്‍ വായ്പയ്ക്ക് അപേക്ഷിക്കാമെന്നാണ് പിപിഎഫ് വായ്പാ നിയമത്തില്‍ പറയുന്നത്. നിങ്ങള്‍ ഈ കാലയളവിലുള്ള പിപിഎഫ് നിക്ഷേപകന്‍ അല്ലെങ്കില്‍ നിക്ഷേപക ആണെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ അടിയന്തിരമായി ഉണ്ടാവുകയാണെങ്കില്‍ പിഎഫ് വായ്പാ സേവനം ഉപയോഗപ്പെടുത്തി പണം കണ്ടെത്താം.

ഒരു ശതമാനം മാത്രമാണ് പിപിഎഫ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് എന്നതും ഈ സേവനത്തെ ആകര്‍ഷകമാക്കുന്നു. പരമാവധി 36 മാസത്തേക്കാണ് വായ്പ അനുവദിച്ചു നല്‍കുക.

ദിവസം വെറും 100 രൂപ മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപ — മ്യൂച്വല്‍ ഫണ്ടിനെ കുറിച്ച് അറിയാം

മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് പിപിഎഫ് പലിശ കണക്കാക്കുമ്പോള്‍ അക്കൗണ്ടില്‍നിന്ന് എടുത്ത വായ്പാ തുക കുറച്ച് ബാക്കിയുള്ള തുകയും അതിന്റെ പലിശയുമാണ് വരിക്കാരന് ലഭിക്കുക. നിലവില്‍ 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമാണ്. ഇനി വായ്പ തുക തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, വായ്പ പൂര്‍ണമായും തിരിച്ചടയ്ക്കുന്നതുവരെ പലിശ നിരക്ക് ആറ് ശതമാനം വീതമാണ് നിക്ഷേപകന് ലഭിക്കുക.

Read more about: ppf
English summary

get ppf loans with 1% interest rate ; explained |1 ശതമാനം നിരക്കില്‍ വായ്പ വേണോ? പിപിഎഫ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുമല്ലോ

get ppf loans with 1% interest rate ; explained
Story first published: Monday, May 10, 2021, 23:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X