സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിരിക്കുന്ന സാമ്പത്തീക സഹായ പദ്ധതിയാണ് പ്രധാന് മന്ത്രി മുദ്ര യോജന അഥവാ പിഎംഎംവൈ. സര്‍ക്കാറിന്റെ ഈ പദ്ധതിയ്ക്ക് കീഴില്‍ സംരഭകര്‍ക്ക് ബാങ്കുകള്‍ വായ്പകള്‍ വിതരണം ചെയ്യുന്നുണ്ട്. നിലവില്‍ ഒരു സാമ്പത്തീക സഹായത്തിനായി ആഗ്രഹിക്കുന്ന ഒരു സംരഭകനാണ് നിങ്ങളെങ്കില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നും പ്രധാന് മന്ത്രി മുദ്ര യോജനയ്ക്ക് കീഴില്‍ വായ്പയ്ക്ക് അപേക്ഷിക്കുവാനുള്ള സുവര്‍ണാവസരമാണ് നിങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴുള്ളത്.
Also Read : 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?

സ്വയം തൊഴില്‍ സംരഭകര്‍ക്കായി
സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിക്കുന്നതിനാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് മുദ്ര വായ്പ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയുമായി ചേര്‍ന്ന് സാമ്പത്തീക പര്യാപ്തതയോടെ മുന്നോട്ട് പോകൂ- പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ ദിവസം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. പിഎംഎംവൈ പദ്ധതിയ്ക്ക് കീഴില്‍ 10 ലക്ഷം രൂപ വരെയുള്ള സാമ്പത്തീക സഹായമാണ് സംരഭകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കാര്‍ഷികേതര സ്ഥാപനങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കുന്നതിനുള്ള നിര്‍മാണ, വിതരണ, സേവന പ്രക്രിയകള്‍ക്കാണ് ഈ വായ്പാ സംവിധാനം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുക.

ആര്‍ക്കൊക്കെ വായ്പയ്ക്കായി അപേക്ഷിക്കാം
കൃഷിയുമായി ബന്ധപ്പെട്ടുള്ള സംരംഭങ്ങളായ മീന്‍ വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, ഭക്ഷ്യോത്പന്ന സംസ്കരണ യൂണ്ിറ്റുകള്, ഇവയുമായി ബന്ധപ്പെട്ടുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് പിഎംഎംവൈ പ്രകാരമുള്ള വായ്പ അനുവദിക്കുക. കാര്‍ഷിക വായ്പ, കാനാല്‍, കിണര്‍, ജല ശ്രോതസ്സ് നിര്‍മാണങ്ങള്‍ പോലുള്ളവ പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുകയില്ല.

മൂന്ന് തരം വായ്പകള്‍
എങ്കിലും ധന സഹായത്തിന് അര്‍ഹമായ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്ന് നിശ്ചയിക്കപ്പെടുന്നത് ബാങ്കിന്റെ നിലവിലുള്ള കാര്‍ഷിക പദ്ധതികളും നയ നിബന്ധനകളും അനുസരിച്ചായിരിക്കും. വായ്പാ മാര്‍ജിന്‍, ഈട്, തിരിച്ചടവ്. പലിശ നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ്. മൂന്ന് തരത്തിലുള്ള മുദ്ര വായ്പകളാണ് സംരഭകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. 50,000 രൂപ വരെ നല്കുന്ന ശിശു വായ്പയും, 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നല്കുന്ന കിഷോര്‍ വായ്പയും 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള തരുണ്‍ വായ്പയും.
Also Read : പിപിഎഫ്, എസ്എസ്വൈ, എന്എസ്സി നിക്ഷേപങ്ങള്‍ ഇരട്ടിയാകുവാന്‍ എത്ര വര്‍ഷങ്ങള്‍ വേണം?

അപേക്ഷിക്കുവാന്‍ ആവശ്യമായ രേഖകള്‍
വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോ പതിച്ച സര്‍ക്കാറിന്റെ മറ്റേതെങ്കിലും രേഖ തുടങ്ങി ഒരു തിരിച്ചറിയല്‍ രേഖയും, വിലാസം തെളിയിക്കുന്ന രേഖയപം, ആറ് മാസത്തിനുള്ളില്‍ എടുത്തിരിക്കുന്ന ഫോട്ടോ, ബാങ്കില്‍ നിന്നുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങിയ രേഖകളാണ് വായ്പയ്ക്കായി അപേക്ഷിക്കുന്നത് സംരഭകന്റെ പക്കല്‍ വേണ്ടത്.