കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറച്ചധികം വര്‍ഷങ്ങള്‍ എടുത്തിട്ടായാലും ഒരു കോടിപതിയാകണമെന്ന ആഗ്രഹം ഉള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ആ ആഗ്രഹം സഫലീകരിക്കുന്നതിനായി നിങ്ങള്‍ വിശ്വസിക്കേണ്ടത് ദീര്‍ഘ കാല നിക്ഷേപ പദ്ധതികളെയാണ്. അത്തരം ദീര്‍ഘകാല നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. ഇപിഎഫില്‍ ജീവനക്കാരന്റെ വിഹിതത്തോടൊപ്പം തൊഴില്‍ ദാതാവിന്റെ വിഹിതവും ചേര്‍ന്നിരിക്കും.

 
കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

ഇപ്പോള്‍ ഓരോ മാസവും ശമ്പളം കൈയ്യില്‍ എത്തുമ്പോള്‍ പല വകയിലുള്ള പിടുത്തങ്ങള്‍ കണ്ട് മുഖം ചുളിയാത്തവരായി നമ്മില്‍ ആരും തന്നെ ഉണ്ടാവില്ല. പല തരത്തിലുള്ള ഈ കിഴിവുകള്‍ കാരണം കൈയ്യില്‍ കിട്ടുന്ന മാസ ശമ്പളത്തിലാണല്ലോ കുറവ് വരുന്നത്. എന്നാല്‍ ദീര്‍ഘ കാലത്തില്‍ ഈ പിപിഎഫ് കിഴിക്കലുകള്‍ നിങ്ങളെ കോടിപതിയാക്കി മാറ്റും എന്നതാണ് യാഥാര്‍ത്ഥ്യം.

Also Read: എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

എന്നാല്‍ കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഇതത്ര വിശ്വസനീയമായി തോന്നണമെന്നില്ല. കാരണം ഓരോ മാസത്തേയും ഇപിഎഫ് വിഹിതം ശരിയ്ക്കും ചെറിയൊരു തുക മാത്രമാണല്ലോ. എന്നാല്‍ കോടിപതിയാകുക എന്ന ലക്ഷ്യം ഇപിഎഫിലൂടെ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Also Read :പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

ഇപിഎഫില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് കുറവാണെങ്കിലും നിങ്ങളുടെ തൊഴില്‍ ദാതാവും സമാനമായ വിഹിതം നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് നല്‍കുന്നുണ്ടെന്ന് ഓര്‍ക്കുക. കോംപൗണ്ടിംഗ് റൂള്‍ പ്രകാരം കണക്കാക്കിയാല്‍ റിട്ടയര്‍ ചെയ്യുന്ന സമയത്ത് വലിയൊരു തുക തന്നെ നിങ്ങളുടെ കൈകളില്‍ പ്രൊവിഡന്റ് ഫണ്ട് വഴി എത്തും.

Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25% പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

2020 -21 സാമ്പത്തീക വര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 8.5 ശതമാനമാണ്. വിപണിയില്‍ നിലവില്‍ ലഭ്യമായിട്ടുള്ള മിക്ക ബാങ്ക് സഥിര നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഈ പലിശ നിരക്കില്‍ 35 ഇപ്പോള്‍ മുതല്‍ 35 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ 1.65 കോടി രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.

Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

ഇപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ ആദായം പൂര്‍ണമായും നികുതി മുക്തമാണ്. എന്നാല്‍ ഇത്തരത്തില്‍ വലിയൊരു നേട്ടം സ്വന്തമാക്കുന്നതിനായി നിങ്ങള്‍ റിട്ടയര്‍മെന്റ് സമയത്തിന് മുമ്പ് പിഎഫില്‍ നിന്നും തുക പിന്‍വലിച്ചിട്ടില്ല എന്ന് ഉറപ്പാക്കണം.

Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!

ഇപിഎഫ് അക്കൗണ്ട് ആരംഭിച്ച് 5 വര്‍ഷത്തിനുള്ളില്‍ തുക പിന്‍വലിക്കുകയാണെങ്കില്‍ ആ തുകയ്ക്ക് മേല്‍ നികുതി ബാധ്യതയുണ്ടാകുമെന്നും ഓര്‍ക്കണം. കൂടാതെ പുതിയ സ്ഥാപനത്തിലേക്ക് മാറുമ്പോള്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും നിര്‍ബന്ധമായപം ഓര്‍ക്കണം.

 

Also Read: ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ

ഇപ്പോള്‍ ഇപിഎഫ് ആധാറുമായി ബന്ധിപ്പിക്ക നിബന്ധന കര്‍ശനമാക്കിയിരിക്കുകയാണ്. നേരത്തേ 2021 ജൂണ്‍ 1 ആയിരുന്നു യുഎഎന്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കുവാന്‍ നല്‍കിയിരുന്ന സമയ പരിധി. എന്നാല്‍ ഇത് പിന്നീട് 2021 സെപ്തംബര്‍ 1 ലേക്ക് നീട്ടി നല്‍കുകയായിരുന്നു.

Also Read : ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!

142ാം വകുപ്പിന് കീഴിലാണ് ഈപുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിലൂടെ ജീവനക്കാരന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനാണിത്. സാമൂഹ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ലഭിക്കുന്ന എല്ലാ ഇളവുകളും നേട്ടങ്ങളും ലഭിക്കുന്നതിനായി വ്യക്തിയുടെ ഐഡന്റിറ്റി ഉറപ്പാക്കുകയാണ് 142ാം വകുപ്പ് ചെയ്യുന്നത്.

Read more about: epf
English summary

get Rs 1.5 crore from your monthly EPF contribution ; explained | കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

get Rs 1.5 crore from your monthly EPF contribution ; explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X