500 രൂപാ നോട്ട് കൈയ്യില്‍ ഉണ്ടോ? പകരമായി 10,000 രൂപ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് കുറച്ച് പണത്തിനായി ആവശ്യമുണ്ടോ? ഇത്തിരി നേരം കൊണ്ട് പതിനായിരങ്ങള്‍ കൈയ്യിലെത്താന്‍ ആഗ്രഹമുണ്ടോ? നിങ്ങളുടെ പക്കല്‍ പഴയ ഒരു 500 രൂപാ നോട്ട് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 10,000 രൂപ നേടുവാന്‍ സാധിക്കും. അതും വീട്ടില്‍ വേറുതേ ഇരുന്നു കൊണ്ടുതന്നെ. നോട്ട് നിരോധനം കഴിഞ്ഞ് നാല് വര്‍ഷം പിന്നിടുമ്പോള്‍ 500 രൂപാ നോട്ടുകളെല്ലാം കാലപ്പഴക്കം ചെന്ന വസ്തുക്കളുടെ പട്ടികയാലാണ് ഇപ്പോഴുള്ളതെന്ന് പറയാം. കേള്‍ക്കുമ്പോള്‍ ഇത്തിരി ആശ്ചര്യമൊക്കെ തോന്നുമെങ്കിലും സംഗതി സ്ത്യമാണ്. താഴെപ്പറയുന്ന വെബ്‌സൈറ്റില്‍ കയറി നിങ്ങളുടെ പക്കലുള്ള 500 രൂപാ നോട്ടിന് എത്ര തുക പകരം ലഭിക്കും എന്ന് പരിശോധിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.

 
500 രൂപാ നോട്ട് കൈയ്യില്‍ ഉണ്ടോ? പകരമായി 10,000 രൂപ നേടാം

അതായത് വെറും 500 രൂപ കൊണ്ട് നിങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ കൈയ്യില്‍ എത്തിക്കാം. എന്നാല്‍ അതങ്ങനെ വെറുതേ കിട്ടില്ല. അതിന് ചില നിബന്ധനകളൊക്കെയുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓരോ നോട്ടിന്റെയും അച്ചടി പൂര്‍ത്തിയാക്കുന്നത് അതീവ സൂക്ഷ്മതയോടെയാണ്. ഘടന നിശ്ചയിക്കുകയും അതിന്‍ പ്രകാരം നോട്ടുകള്‍ അച്ചടിക്കുകയും ചെയ്യുകയാണ് ചെയ്യുക. അതിനാലാണ് എല്ലാ നോട്ടുകളും കാഴ്ചയില്‍ ഒരേ പോലിരിക്കുന്നത്. എന്നാല്‍ പ്രിന്റ് ചെയ്യുന്ന സമയത്ത് ഏതെങ്കിലും നോട്ടില്‍ നിശ്ചയിക്കപ്പെട്ട ഘടനയില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുകയോ, അത് വിപണിയിലെത്തുകയോ ചെയ്താല്‍ ആ നോട്ട് മറ്റുള്ളവയില്‍ നിന്നും സ്‌പെഷ്യല്‍ ആയി മാറും. ഈ സ്‌പെഷ്യല്‍ നോട്ട് വാങ്ങിക്കുവാന്‍ അതിന്റെ പല മടങ്ങ് മൂല്യം നല്‍കുവാന്‍ തയ്യാറായി വ്യക്തികളുമുണ്ടാകും.

5 രൂപാ നോട്ട് കൈയ്യിലുണ്ടോ? പകരം 30,000 രൂപ നേടാം

നിങ്ങളുടെ പക്കല്‍ പഴയ 500 രൂപാ നോട്ട് ഉണ്ടെങ്കില്‍ അതില്‍ സീരിയല്‍ നമ്പര്‍ രണ്ട് തവണ അച്ചടിച്ചിട്ടുണ്ടോ എന്ന് വേഗം തന്നെ പരിശോധിച്ചോളൂ. അങ്ങനെ രണ്ട് തവണ സീരിയല്‍ നമ്പര്‍ അച്ചടിച്ചിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് 5,000 രൂപ സ്വന്തമാക്കാം. ഇനി ഇത് കൂടാതെ 500 രൂപാ നോട്ടിന്റെ ഒരറ്റം അല്‍പ്പം വലുതാണെങ്കില്‍, അതായത് അധികമായി പേപ്പര്‍ ബാക്കിയുണ്ടെങ്കില്‍ ആ നോട്ടിന് പകരമായി നിങ്ങള്‍ക്ക് 10,000 രൂപയാണ് ലഭിക്കുക.

സ്വര്‍ണം വില്‍ക്കുമ്പോള്‍ മികച്ച വില നേടുവാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം?

നോട്ടുകള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുവാന്‍ oldindiancoins.com എന്ന വെബ്‌സൈറ്റിലാണ് നിങ്ങള്‍ സന്ദര്‍ശിക്കേണ്ടത്. സെല്ലര്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ പക്കലുള്ള 500 രൂപാ നോട്ടിന്റെ ഫോട്ടോ പ്രസ്തുത പ്ലാറ്റ്‌ഫോമിലേക്ക് അപ്ലോഡ് ചെയ്യുക. നിങ്ങളുടെ പരസ്യം കണ്ട് നോട്ട് വാങ്ങിക്കുവാന്‍ താത്പര്യപ്പെടുന്നവര്‍ നിങ്ങളുമായി ബന്ധപ്പെടും. അവരുമായി സംസാരിച്ച് തുക ഉറപ്പിച്ചതിന് ശേഷം നോട്ട് വില്‍പ്പന നടത്താം.

ഫോട്ടോ: കടപ്പാട്

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: rupee
English summary

get rs 10000 for your old 500 note here is know how?|500 രൂപാ നോട്ട് കൈയ്യില്‍ ഉണ്ടോ? പകരമായി 10,000 രൂപ നേടാം

get rs 10000 for your old 500 note here is know how?
Story first published: Wednesday, June 9, 2021, 19:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X