50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപം നടത്തുന്നത് ഏത് പദ്ധതിയില്‍ ആയാലും അതില്‍ നിന്നും പരമാവധി നേട്ടം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാ വ്യക്തികളും. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന തുകയുടെ മുഴുവന്‍ നേട്ടവും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. നിക്ഷേപ തുകയില്‍ നിന്നും ലഭിക്കുന്ന ആദായത്തിന്മേല്‍ പരിപൂര്‍ണ സുരക്ഷയും ഉറപ്പും എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നു.

 

Also Read :ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം; സ്വര്‍ണം വീട്ടില്‍ വെറുതേ വയ്ക്കാതെ അവയില്‍ നിന്ന് പലിശ നേടാമല്ലോ!

ദിവസേന 50 രൂപാ വീതം നിക്ഷേപിച്ചാല്‍

ദിവസേന 50 രൂപാ വീതം നിക്ഷേപിച്ചാല്‍

ഈ പദ്ധതിയില്‍ ദിവസേന വെറും 50 രൂപാ വീതം നിക്ഷേപിച്ചു കൊണ്ട് റിട്ടയര്‍മെന്റ് സമയത്ത് നിങ്ങള്‍ക്ക് 34 ലക്ഷം രൂപ നേടുവാന്‍ സാധിക്കും. വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള നിക്ഷേപ പദ്ധതിയാണ് എന്നതിനാലാണ് എന്‍പിഎസിലൂടെ ഇത്രയും ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കുന്നത്. എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നുള്ള പരമാവധി നേട്ടം കൈയ്യിലെത്തുന്നതിനായി ഏത്രയും നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്.

Also Read : അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാം

നേരത്തേ നിക്ഷേപിക്കാം

നേരത്തേ നിക്ഷേപിക്കാം

ചെറിയ പ്രായത്തില്‍ നിക്ഷേപം ആരംഭിക്കുവാന്‍ സാധിച്ചാല്‍ അത്രയും ഉയര്‍ന്ന നേട്ടം നിക്ഷേപത്തിലൂടെ സ്വന്തമാക്കാം. എല്ലാ ദീര്‍ഘകാല നിക്ഷേപ പദ്ധതികളുടേയും സവിശേഷതയാണിത്. നിക്ഷേപ ദൈര്‍ഘ്യം ഉയരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നുള്ള ആദായവും പല മടങ്ങ് ഉയരും. അതുകൊണ്ട് തന്നെ റിട്ടയര്‍മെന്റ് ആസൂത്രണവും നിക്ഷേപവും എത്രയും നേരത്തേ ആരംഭിക്കുക എന്നതാണ് ആദ്യ ഘട്ടം. പഠനം പൂര്‍ത്തിയാക്കി ആദ്യ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ റിട്ടയര്‍മെന്റ് ആസൂത്രണവും ആരംഭിക്കാം.

Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

എന്‍പിഎസ് നിക്ഷേപം

എന്‍പിഎസ് നിക്ഷേപം

ഇവിടെ നിങ്ങള്‍ എന്‍പിഎസ് നിക്ഷേപം ആരംഭിച്ചിരിക്കുന്നത് 25ാം വയസ്സ് മുതലാണെന്നിരിക്കട്ടെ. നേരത്തേ പറഞ്ഞതു പോലെ എല്ലാ ദിവസവും 50 രൂപാ വീതമാണ് എന്‍പിഎസ് നിക്ഷേപത്തിനായി നിങ്ങള്‍ മാറ്റി വയ്ക്കുന്നത്. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രതിമാസ നിക്ഷേപം 1500 രൂപയായിരിക്കും.

Also Read : ചെക്കുകള്‍ മടങ്ങുന്നത് നിങ്ങളുടെ സാമ്പത്തീകാരോഗ്യത്തിന് തിരിച്ചടിയാകും; എങ്ങനെ ഒഴിവാക്കാമെന്നറിയാം

റിട്ടയര്‍മെന്റ് പ്രായമായ 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയുള്ള 35 വര്‍ഷങ്ങളില്‍ നിങ്ങള്‍ നിക്ഷേപം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ നിങ്ങളുടെ ആകെ നിക്ഷേപം 6.30 ലക്ഷം രൂപയായിരിക്കും.എന്നാല്‍ ഈ നിക്ഷേപത്തില്‍ നിന്നും 35 വര്‍ഷ കാലയളവില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശത്തുക 27.9 ലക്ഷം രൂപയാണ്. റിട്ടയര്‍മെന്റ് സമയത്ത് നിങ്ങളുടെ കൈകളില്‍ എത്തുക ആകെ തുക 34.19 ലക്ഷം രൂപയും, ആകെ നികുതി നേട്ടം 1.89 ലക്ഷം രൂപയുമായിരിക്കും.

Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

പ്രതിമാസ പെന്‍ഷന്‍

പ്രതിമാസ പെന്‍ഷന്‍

ഇതിന് പുറമേ, നിക്ഷേപകന്‍ റിട്ടയര്‍ ചെയ്യുമ്പോഴോ, അല്ലെങ്കില്‍ അയാള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴോ എന്‍പിഎഎസ് തുകയുടെ 60 ശതമാനം വരെ പിന്‍വലിക്കുവാന്‍ സാധിക്കും. അതായത് റിട്ടയര്‍ ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ നിക്ഷേപത്തുകയില്‍ നിന്നും നിങ്ങള്‍ക്ക് പിന്‍വലിക്കുവാന്‍ സാധിക്കുക 20.51 ലക്ഷം രൂപയായിരിക്കും. ബാക്കി തുക ഏതെങ്കിലുമൊരു ആന്വുറ്റി ഇന്‍വസ്റ്റ്‌മെന്റ് പ്ലാനില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. അതിലൂടെ ഓരോ മാസവും നിശ്ചിത തുക നിങ്ങള്‍ക്ക് പെന്‍ഷനായി ലഭിക്കുകയും ചെയ്യും.

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

നികുതി നേട്ടം

നികുതി നേട്ടം

നിങ്ങളുടെ നിക്ഷേപത്തിന്മേല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക് 8 ശതമാനത്തോട് അടുത്താണെങ്കില്‍ നിങ്ങള്‍ക്ക് 9000 രൂപയോളമായിരിക്കും പ്രതിമാസ പെന്‍ഷനായി ലഭിക്കുക. ആദായ നികുതി നിയമത്തിലെ 80സിസിഡി (1), 80സിസിഡി (2) എന്നീ വകുപ്പുകള്‍ പ്രകാരം നാഷണല്‍ പെന്‍ഷന്‍ സ്‌കീം നിക്ഷേപത്തിന് നികുതി ഇളവും ലഭിക്കും. വകുപ്പ് 80സി പ്രകാരം ഒരു സാമ്പത്തീക വര്‍ഷത്തിലെ നിക്ഷേപം 50,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ 1.50 ലക്ഷം രൂപ വരെയും നികുതി ഇളവ് ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ ആകെ 2 ലക്ഷം രൂപയുടെ നികുതി ഇളവ് എന്‍പിഎസ് നിക്ഷേപത്തിലൂടെ നേടാം.

Read more about: nps smart investment
English summary

get Rs 34 lakh at the time of retirement By depositing Rs 50 per day in this scheme; Know more | 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

get Rs 34 lakh at the time of retirement By depositing Rs 50 per day in this scheme; Know more
Story first published: Friday, August 20, 2021, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X