മാസം വെറും 210 രൂപ നൽകി 60,000 രൂപ പെൻഷൻ നേടാം, ഈ കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന അല്ലെങ്കിൽ എപിവൈ. പ്രധാനമായും അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

 

കേന്ദ്രസ‍ർക്കാ‍ർ പദ്ധതി

കേന്ദ്രസ‍ർക്കാ‍ർ പദ്ധതി

നാഷണൽ പെൻഷൻ സിസ്റ്റത്തിന് (എൻ‌പി‌എസ്) കീഴിലുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (പി‌എഫ്‌ആർ‌ഡി‌എ) എപിവൈ നിയന്ത്രിക്കുന്നത്. സർക്കാർ പിന്തുണയുള്ള ഈ ചെറുകിട സമ്പാദ്യ പദ്ധതി പ്രകാരം, ഗുണഭോക്താക്കൾക്ക് പ്രതിമാസം 1,000 മുതൽ 5,000 രൂപ വരെ പെൻഷൻ ഉറപ്പു നൽകുന്നു.

മാസം വെറും 200 രൂപ അടച്ച്, ദമ്പതികൾക്ക് വർഷം 72,000 രൂപ പെൻഷൻ നേടാം, അറിയേണ്ട കാര്യങ്ങൾ

പ്രായം

പ്രായം

ഈ പെൻഷൻ പദ്ധതിയിൽ, ഒരു നിക്ഷേപകന് 18 വയസ്സ് മുതൽ നിക്ഷേപം ആരംഭിക്കാൻ കഴിയും. 60 വയസ്സ് തികഞ്ഞതിന് ശേഷം പെൻഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അടൽ പെൻഷൻ യോജനയിൽ, ഒരു നിക്ഷേപകന് 18 മുതൽ 40 വയസ്സ് വരെ എപി‌വൈ അക്കൗണ്ട് തുറക്കാനും എപിവൈ അക്കൗണ്ടിൽ നിക്ഷേപം തുടരാനും കഴിയും.

ദിവസം വെറും 7 രൂപ മാറ്റി വയ്ക്കാനുണ്ടോ? നിങ്ങൾക്കും നേടാം മാസം 5000 രൂപ പെൻഷൻ, എങ്ങനെ?

60 വയസ്സിനുശേഷം

60 വയസ്സിനുശേഷം

60 വയസ്സിനുശേഷം നിക്ഷേപകന് 1,000 രൂപ മുതൽ 5,000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കും. പ്രതിമാസ പെൻഷൻ അക്കൗണ്ട് തുറക്കുന്ന പ്രായത്തെയും പ്രതിമാസ നിക്ഷേപത്തെയും അനുസരിച്ച് വ്യത്യാസപ്പെടും.

അടൽ പെൻഷൻ യോജന അക്കൌണ്ടിൽ സെപ്റ്റംബർ 30ന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങൾ; പിഴ ഒഴിവാക്കാം

പെൻഷനും പ്രായവും

പെൻഷനും പ്രായവും

ഒരു നിക്ഷേപകൻ 18-ാം വയസ്സിൽ എപി‌വൈ അക്കൗണ്ട് തുറക്കുകയാണെങ്കിൽ, എപി‌വൈ പെൻഷനായി 1,000 രൂപ ലഭിക്കുന്നതിന് പ്രതിമാസ പ്രീമിയമായി 42 രൂപ വീതം ഓരോ മാസവും അടയ്ക്കണം. 2,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കാൻ 84 രൂപയും 3,000 രൂപ പെൻഷനായി ലഭിക്കാൻ 126 രൂപയും 4,000 രൂപ പെൻഷനായി ലഭിക്കാൻ 168 രൂപയും 5,000 രൂപ പെൻഷനായി ലഭിക്കാൻ 210 രൂപയും അടയ്ക്കണം.

210 രൂപയുടെ പ്രീമിയം

210 രൂപയുടെ പ്രീമിയം

40 വയസ് പ്രായമുള്ള എപിവൈ അക്കൗണ്ട് ഉടമയ്ക്ക് 1,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കാൻ 291 രൂപ വീതം അടയ്ക്കണം. 18 വയസുള്ള ഒരു നിക്ഷേപകൻ അടൽ പെൻഷൻ യോജനയിൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ, പ്രതിമാസ നിക്ഷേപമായ 210 രൂപയിലൂടെ 60,000 രൂപ വാർഷിക പെൻഷൻ ലഭിക്കും.

English summary

Get Rs 60,000 Pension By Paying Just Rs 210 Per Month, Atal Pension Yojana Details In Malayalam | മാസം വെറും 210 രൂപ നൽകി 60,000 രൂപ പെൻഷൻ നേടാം, ഈ കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

Atal Pension Yojana or APY is a pension scheme of the Central Government. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X