ആദായ നികുതി ഒഴിവാക്കാനാണ് പലരും പല നിക്ഷേപങ്ങളിലും പണം ചെലവാക്കുന്നത്. മിക്ക നിക്ഷേപങ്ങൾക്കും കേന്ദ്രസർക്കാർ ആദായ നികുതി ഇളവ് നൽകിയിട്ടുണ്ട്. ഇത് കണ്ട് ഇത്തരം നിക്ഷേപങ്ങളിൽ പണം ഇറക്കി ആദായ നികുതി തേടുന്നവരുണ്ട്. എന്നാൽ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയുടെ ആദായ നികുതിയെ പറ്റി ചിന്തിച്ചിട്ടുണ്ടോ?. പലിശ 5,000 രൂപയിൽ കൂടിയാൽ വ്യക്തികൾ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ ഒരു വരുമാന മാർഗമായി കാണുന്നവരുണ്ട്. മുതിർന്ന പൗരന്മാരിൽ പലരുടെയും പ്രധാന വരുമാന ശ്രോതസ് ഇതാണ്. ഇത്തരക്കാർക്ക് ഇത് തിരിച്ചടിയാണ്. നിക്ഷേപങ്ങളിൽ നിന്ന് സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന പലിശ പരിധിൽ കൂടുതലായാൽ മുൻകൂറായി ആദായ നികുതി കിഴിച്ച് (ടിഡിഎസ്) മാത്രമെ പണം നൽകുകയുള്ളൂ. ഇതിനെ പറ്റി വിശദമായി നോക്കാം.

ആദായ നികുതി നിയമം 194എ
ഏതൊക്കെ സാഹചര്യങ്ങളിലാണ് പലിശ വരുമാനത്തില്‍ നിന്ന് ആദായ നികുതി പിടിക്കുകയെന്ന് നോക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194എ പ്രകാരം സെക്യൂരിറ്റകളൊഴികെയുള്ള നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് മുന്‍കൂറായി ഈടാക്കും. അതായത് നികുതി കിഴിച്ചുള്ള തുക മാത്രമെ നിക്ഷേപകന് ലഭിക്കുകയുള്ളൂ. സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം എന്നിവയ്ക്കും ഇത് ബാധകമാണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ ഈ പരിധിയിൽ വരുന്നതല്ല. 194 എ പ്രകാരം പരിധിക്ക് അപ്പുറം പലിശ ലഭിച്ചാല്‍ പലിശ നൽകുന്നയാൾ/ കമ്പനി ടിഡിഎസ് പിടിക്കണം. 10 ശതമാനമാണ് പരിധി കഴിഞ്ഞാലുള്ള നികുതി. പാന്‍കാര്‍ഡ് നല്‍കാത്തവരിൽ നിന്ന് 20 ശതമാനം നികുതി പിടിക്കും.
Also Read: ഈ നികുതിയിളവുകൾ കിട്ടിയിട്ടുണ്ടോ? ജാഗ്രത വേണം, ഇല്ലെങ്കിൽ തിരിച്ചടി നേരിടും!

പലിശയുടെ പരിധി
ബാങ്കിംഗ് സ്ഥാപനങ്ങളിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ 40,000 ത്തില്‍ കൂടിയാലാണ് നികുതി അടക്കേണ്ടി വരിക. മുതിര്‍ന്ന പൗരന്മാര്ക്കിത് 50,000 രൂപയാണ്. സഹകരണ സൊസൈറ്റികളില്‍ നിന്നുള്ള പലിശയും ഇതേ തുക കടന്നാലാണ് ടിഡിഎസ് ഈടാക്കുക. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലെ പലിശ 50,000 കൂടിയാല്‍ മുതിര്‍ന്ന പൗരന്മാര് നികുതി നല്‍കേണ്ടി വരും. 40,000 രൂപയാണ് സാധാരണ നിക്ഷേപകര്‍ക്കുള്ള തുക. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ 5,000 രൂപ കടന്നാൽ നികുതി നൽകേണ്ടി വരും.
Also Read: സുരക്ഷയും പൊതുമേഖല ബാങ്കിനെ വെല്ലുന്ന പലിശയും, 7.5% ; എഫ്ഡിക്ക് ഈ ബാങ്ക് സൂപ്പറാ

ഉദാഹരണത്തിന് എസ്എം എന്റര്‍പ്രൈസ് കമ്പനി പങ്കാളിയുടെ സുഹൃത്തായ രമേശിൽ നിന്ന് 8400 രൂപ കടം വാങ്ങി. 840 രൂപയാണ് ഇതിന് പലിശയായി വർഷത്തിൽ നല്‍കിയത്. ഇവിടെ 5000 രൂപ പരിധി കടന്നിട്ടില്ലാത്തതിനാൽ കമ്പനി ടിഡിഎസ് ഈടാക്കേണ്ടതില്ല. അതേസമയം 84,000 രൂപ വായ്പ വാങ്ങി പലിശയായി 8,400 രൂപ കൊടുത്താല്‍ നികുതി ഈടാക്കും. പലിശയായി നല്കിയ മുഴുവന്‍ തുകയില്‍ നിന്നും മുന്‍
കൂറായി നികുതി ഈടാക്കിയാണ് പണം നല്‍കുക. പാൻ വിവരങ്ങൾ നൽകിയാൽ 84,000 രൂപയിടെ 10 ശതമാനം 8400 രൂപ ടിഡിഎസ് ഈടാക്കും.
അതേസമയം 54 കാരനായ സുരേഷ് എബിസി ബാങ്കില്‍ നടത്തിയ സ്ഥിര നിക്ഷേപത്തിന് 55000 രൂപ ലഭിച്ചാല്‍ പലിശ ഈടാക്കും. സുരേഷ് പാൻ വിവരങ്ങൾ കൈമാറിയില്ലെങ്കിൽ 20 ശതമാനമാണ് ടിഡിഎസ് ഈടാക്കുക.
Also Read: എവിടെയൊക്കെ നികുതിയിളവുണ്ട്; ആദായ നികുതി പരമാവധി ലാഭിക്കാം; അറിയേണ്ടതെല്ലാം

ടിഡിഎസ് സർക്കാറിലേക്ക്
സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളാണ് ടിഡിഎസ് ഈടാക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാറിലേക്ക് പണം തിരിച്ചടക്കാൻ സമയം കണക്കാക്കിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയാണ് ടിഡിഎസ് ഈടാക്കിയതെങ്കില്‍ ഈടാക്കിയ മാസം അവസാനിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പണം സര്‍ക്കാറിലേക്ക് അടക്കണം. മാര്‍ച്ച മാസത്തിലാണ് ടിടിഎസ് ഈടാക്കിയതെങ്കിൽ ഏപ്രില്‍ 30നുള്ളിൽ പണം സർക്കാറിലേക്ക് അടക്കണം. ഉദാഹരണത്തിന് സ്വകാര്യ കമ്പനി ടിഡിഎസ് ഈടാക്കിയത് ജൂണ്‍ മാസത്തിലാണെങ്കില്‍ ജൂലായ് ഏഴിനുള്ളിൽ പണ കേന്ദ്രസർക്കാറിലേക്ക് അടക്കണം.