ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയില്‍ 1 ലക്ഷം രൂപയുടെ നിക്ഷേപം വളര്‍ന്നത് 42 ലക്ഷമായി!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

' മറ്റുള്ളവര്‍ അതിമോഹത്തോടെ നേട്ടങ്ങള്‍ക്ക് പുറകെ പോകുമ്പോള്‍ നിങ്ങള്‍ ഭയാശങ്കകളോടെ നിലനില്‍ക്കുക, ഇനി മറ്റുള്ളവര്‍ ഭയാശങ്കകളില്‍ മുഴുകി നില്‍ക്കുമ്പോള്‍ നിങ്ങള്‍ അതിയായ ആഗ്രഹത്തോടെ മുന്നോട്ട് പോവുക: ഓഹരി നിക്ഷേപത്തെക്കുറിച്ച് വാറന്‍ ബഫറ്റിന്റെ പ്രശസ്തമായ വാചകമാണിത്. കോവിഡ് 19 രോഗ വ്യാപനത്തിന്റെ ആദ്യ തരംഗത്തിന് ശേഷം ഓഹരിയില്‍ നിക്ഷേപം നടത്തിയ നിക്ഷേപകര്‍ക്ക് ഈ വാക്കുകള്‍ ഏറെ യോജിക്കുന്നവയാണ്. കോവിഡ് തിരിച്ചടികള്‍ക്ക് ശേഷം ധാരാളം ഓഹരികള്‍ മള്‍ട്ടി ബാഗ്ഗര്‍ ആദായം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.

 
ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയില്‍ 1 ലക്ഷം രൂപയുടെ നിക്ഷേപം വളര്‍ന്നത് 42 ലക്ഷമായി!

അവയില്‍ ഒന്നാണ് ഗീത റിന്യൂവബിള്‍ എനര്‍ജി ഓഹരികള്‍. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയതിരിക്കുന്ന ഈ എനര്‍ജി മേഖലയിലെ ഓഹരികളുടെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 5.52 രൂപയില്‍ നിന്നും 233.50 രൂപയായാണ് ഉയര്‍ന്നത്. അതായത് ഇക്കാലയളവില്‍ ഏകദേശം 4130 ശതമാനത്തിന്റെ കുതിച്ചു ചാട്ടം.

ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയുടെ വില ചരിത്രം പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ആഴ്ചയിലെ എല്ലാ അഞ്ചു സെഷനുകളിലും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ തൊട്ടിട്ടുണ്ട്. ഇക്കാലയളവില്‍ 21.50 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്. കഴിഞ്ഞ ഒരു മാസത്തില്‍ ഈ മള്‍്ട്ടി ബാഗ്ഗര്‍ ഓഹരിയുടെ വില 88.20 രൂപയില്‍ നിന്നും 233.50 രൂപയായാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ ഏകദേശം 165 ശതമാനത്തിന്റെ വര്‍ധനവ് ഓഹരി നേടി.

Also Read : പിപിഎഫ്,മ്യൂച്വല്‍ഫണ്ട്,ബാങ്ക് നിക്ഷേപങ്ങള്‍ - കുറഞ്ഞ സമയത്തില്‍ നിക്ഷേപം ഇരട്ടിയായി വളരുന്നതെവിടെ? - ഇവിടെ വായിക്കാം

അതുപോലെ കഴിഞ്ഞ 6 മാസങ്ങളില്‍ ഈ എനര്‍ജി സ്‌റ്റോക്കിന്റെ വില 29.40 രൂപയില്‍ നിന്നും 233.50 രൂപയിലേക്കാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ ഓഹരി ഉടമകള്‍ക്ക് 695 ശതമാനത്തിന്റെ ആദായം സ്വന്തമായി. ഒരു വര്‍ഷത്തെ വര്‍ധനവ് പരിശോധിച്ചാല്‍ 7.36 രൂപയില്‍ നിന്നും 233.50 രൂപയാണ്. 2021 വര്‍ഷത്തില്‍ ഏകദേശം 3230 ശതമാനത്തിന്റെ വര്‍ധനവ് ഓഹരി സ്വന്തമാക്കി.

ഇനി ഈ വര്‍ധനവ് നമ്മുടെ നിക്ഷേപത്തില്‍ എങ്ങനെയാണ് പ്രതിഫലിക്കുക എന്ന് നോക്കാം. ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയില്‍ ഒരാഴ്ച മുമ്പ് നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 1.21 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും. ഈ 1 ലക്ഷം രൂപ നിക്ഷേപം നടത്തുന്നത് ഒരു മാസം മുമ്പാണെങ്കില്‍ ഇപ്പോഴത് 2.65 ലക്ഷം രൂപയായാണ് വളര്‍ന്നിരിക്കുക.

Also Read : സ്വര്‍ണം, ഡിജിറ്റല്‍ ഗോള്‍ഡ്, ഇടിഎഫ് ഗോള്‍ഡ് അല്ലെങ്കില്‍ ഗോള്‍ഡ് ബോണ്ട്? ഈ ഉത്സവകാലത്ത് എന്ത് വാങ്ങിക്കും? - ഇവിടെ വായിക്കാം

അതുപോലെ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് നിങ്ങള്‍ ഗീത റിന്യൂവബിള്‍ എനര്‍ജി ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തുന്നത് എങ്കില്‍ ഇപ്പോഴത് 7.95 ലക്ഷമായി മാറിയിട്ടുണ്ടാകും. ഒരു വര്‍ഷം മുമ്പ് ഓഹരിയ്ക്ക് 5.52 രൂപ നിരക്കില്‍ ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഇന്നത് 42.30 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock
English summary

Gita Renewable Energy share; 1 lakh invested in this shares Before 1 Year Now It Turns To 42 lakhs, Know How

Gita Renewable Energy share; 1 lakh invested in this shares Before 1 Year Now It Turns To 42 lakhs, Know How
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X