സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം; കൈയ്യിലുള്ള സ്വര്‍ണത്തെക്കുറിച്ച് ആശങ്കകളുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി മുതല്‍ ഹാള്‍മാര്‍ക്കിംഗ് മുദ്രണമില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തുവാന്‍ സാധിക്കുകയില്ല. 2020 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നയം നടപ്പാക്കുന്നത് കോവിഡ് വ്യാപനം കാരണം പല തവണ മാറ്റി വയ്ക്കുകയാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇനി മുതല്‍ ബിഐഎസ് മുദ്ര പതിപ്പിച്ച 14,18, 22 കാരറ്റുകളിലുളള ഹാള്‍മാര്‍ക്ക് സ്വര്‍ണം മാത്രമേ ജ്വല്ലറികളില്‍ ഇനി വില്‍പ്പന നടത്താനാവൂ. കാരറ്റ് എന്നത് സ്വര്‍ണത്തിന്റെ ശുദ്ധതയാണ് അര്‍ഥമാക്കുന്നത്. 14 കാരറ്റില്‍ 58.5 ശതമാനവും 18 കാരറ്റില്‍ 75 ശതമാനവും 22 ല്‍ 91.6 ശതമാനവും സ്വര്‍ണം വേണം. 99.5 ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണമുള്ളതാണ് 24 കാരറ്റ്.

 

ഹാള്‍ മാര്‍ക്കിംഗ്

ഹാള്‍ മാര്‍ക്കിംഗ്

സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ഹാള്‍ മാര്‍ക്കിംഗ്. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക് അവര്‍ വാങ്ങിക്കുന്ന സ്വര്‍ണത്തിന് മേലുള്ള വിശ്വാസവും ഉറപ്പും കൂടിയാണിത്. ശുദ്ധത കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത്. അത് ഉപയോക്താക്കള്‍ക്ക് ഗുണകരമാണ്. മുന്‍നിര ജ്വല്ലറികളെല്ലാം നേരത്തെ തന്നെ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണമാണ് വില്‍പ്പന നടത്തിയിരുന്നത്.

ചെറിയ ആഭരണങ്ങള്‍ക്കും ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധം

ചെറിയ ആഭരണങ്ങള്‍ക്കും ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധം

2000 ഏപ്രില്‍ മുതല്‍ ബിഐഎസ് ഹാള്‍ മാര്‍ക്കിംഗ് സംസ്ഥാനത്ത് നിലവിലുണ്ട്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് മാറ്റ് വ്യക്തമാക്കുന്ന ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമായത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ ആഭരണത്തിന്റെ ശുദ്ധത വ്യക്തമാക്കുന്ന അക്കങ്ങള്‍ (കാരറ്റ്), ഹാള്‍മാര്‍ക്ക് ലോഗോ, വില്‍ക്കുന്ന ജ്വല്ലറിയുടെ ലോഗോ എന്നിങ്ങനെ മൂന്ന് മുദ്രകളും ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മൂക്കുത്തിയോ സെക്കന്റ് സ്റ്റഡോ പോലുള്ള ചെറിയ ആഭരണങ്ങള്‍ വില്‍ക്കുന്നതിന് പോലും ഹാള്‍ മാര്‍ക്ക് മുദ്രണം നിര്‍ബന്ധമാണ്.

പഴയ സ്വര്‍ണത്തെക്കുറിച്ച് ആശങ്ക വേണ്ട

പഴയ സ്വര്‍ണത്തെക്കുറിച്ച് ആശങ്ക വേണ്ട

എന്നാല്‍ ഇപ്പോള്‍ ചിലര്‍ക്കെങ്കിലും ചില ആശങ്കകള്‍ മനസ്സിലുണ്ടാകും. കൈയ്യില്‍ ഉള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ എന്തു ചെയ്യും? അവ മൂല്യമില്ലാതായിപ്പോകുമോ എന്നൊക്കെ. തലമുറകളായി കൈമാറിക്കിട്ടിയ സ്വര്‍ണവും, വിവാഹത്തിനും മറ്റ് കാര്യങ്ങള്‍ക്കുമൊക്കെയായി വാങ്ങിയിട്ടുള്ള സ്വര്‍ണവുമൊക്കെ കൈയ്യിലുണ്ടാകുമല്ലോ. അവ എന്ത് ചെയ്യണമെന്നാണ് മിക്കവരുടേയും ആശങ്ക.

പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് ബാധകമാക്കിയിട്ടില്ല

പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് ബാധകമാക്കിയിട്ടില്ല

എന്നാല്‍ അവയെക്കുറിച്ച് ഓര്‍ത്ത് പേടിക്കേണ്ട കാര്യമില്ല. പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് നിലവില്‍ ഹാള്‍മാര്‍ക്ക് ബാധകമാക്കിയിട്ടില്ല. അവ ജ്വല്ലറികളില്‍ കൊണ്ടുപോയി മാറ്റി വാങ്ങിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യാം. അത്തരം ഇടപാടുകള്‍ക്ക് യാതൊരുവിധ തടസ്സങ്ങളുമില്ല. പക്ഷേ പുതിയ രീതിയില്‍ സ്വര്‍ണത്തിന്റെ ശുദ്ധതയും അളവും കണക്കാക്കുന്നതിനാല്‍ പഴയ ആഭരണങ്ങള്‍ക്ക് നിങ്ങള്‍ പ്രതീക്ഷിച്ച വില ലഭിച്ചില്ല എന്നു വരാം. എന്നാല്‍ ഇതിന്റെ പേരില്‍ കൈയ്യിലുള്ള പഴയ സ്വര്‍ണം മുഴുവന്‍ ഉടന്‍ വിറ്റ് ഒഴിവാക്കുകയൊന്നും ചെയ്യേണ്ടതില്ല എന്നും ഓര്‍ക്കണം. സ്വര്‍ണം മാറ്റി വാങ്ങിക്കേണ്ടുന്ന സാഹചര്യമുണ്ടാകുമ്പോള്‍ മാത്രം ജ്വല്ലറിയില്‍ ചെന്ന് സ്വര്‍ണം മാറ്റി വാങ്ങിച്ചാല്‍ മതി.

പഴയ സ്വര്‍ണത്തിന്റെ പരിശുദ്ധി നിര്‍ണയിക്കാം

പഴയ സ്വര്‍ണത്തിന്റെ പരിശുദ്ധി നിര്‍ണയിക്കാം

ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ പഴയ സ്വര്‍ണത്തിന്റെ പരിശുദ്ധി നിര്‍ണയിക്കുവാനുള്ള സംവിധാനമുണ്ട്. ആഭരണം ഉരുക്കാതെയുള്ള എക്സ്‌റേ ഫ്ളൂറസെന്‍സ് (എക്സ്ആര്‍എഫ്) പരിശോധനയും, ആഭരണം ഉരുക്കി മാറ്റ് മുദ്ര ചെയ്തുതരുന്ന രീതിയുമുണ്ട്. bis.gov.in എന്ന വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാണ്.

ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം നല്‍കി ഹാള്‍മാര്‍ക്കിംഗ് ഉള്ളവ മാറ്റിവാങ്ങാം

ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം നല്‍കി ഹാള്‍മാര്‍ക്കിംഗ് ഉള്ളവ മാറ്റിവാങ്ങാം

ഉപഭോക്താക്കള്‍ക്ക് സ്വന്തം കൈവശമുള്ള ആഭരണത്തിന്റെ പരിശുദ്ധി ഹോള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പരിശോധിക്കാന്‍ കഴിയുമെങ്കിലും ഹോള്‍മാര്‍ക്ക് മുദ്ര ലഭിക്കില്ല. എന്നാല്‍ ഹോള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം സ്വര്‍ണക്കടകളില്‍ കൊണ്ട് പോയി മാറ്റിവാങ്ങുന്നതിനും വില്‍ക്കുന്നതിന് ഇത് തടസ്സമാകില്ല. ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം നല്‍കി ഹാള്‍മാര്‍ക്കിംഗ് ഉള്ളവയായി മാറ്റിവാങ്ങാം. ഹാള്‍മാര്‍ക്കിംഗ് ഇല്ലാ്ത്ത സ്വര്‍ണത്തിന് കുറഞ്ഞ വിലയേ ലഭിക്കുകയുള്ളുവെന്ന് മാത്രം.

Read more about: gold
English summary

Gold hallmarking mandatory: are you worried about the gold in hand? Know what to do | സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം; കൈയ്യിലുള്ള സ്വര്‍ണത്തെക്കുറിച്ച് ആശങ്കകളുണ്ടോ? എന്ത് ചെയ്യണമെന്നറിയൂ

Gold hallmarking mandatory: are you worried about the gold in hand? Know what to do
Story first published: Thursday, June 17, 2021, 11:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X