സ്വർണം പൊളിയാണ്, 2020 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപം സ്വർണം, എന്തുകൊണ്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിൽ മികച്ച വരുമാനം നൽകുന്ന ഒരു നിക്ഷേപ മാർഗമാണ് സ്വർണം. കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളിലും 2020ൽ ഡെറ്റ്, ഓഹരി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മറ്റ് നിക്ഷേപ മാർഗങ്ങളേക്കാൾ നേട്ടമുണ്ടാക്കാൻ സ്വർണത്തിന് കഴിയുമെന്നാണ് വിശകലന വിദ്ഗരുടെ അഭിപ്രായം.

കഴിഞ്ഞ രണ്ട് വർഷം
 

കഴിഞ്ഞ രണ്ട് വർഷം

സ്വർണം ഒരു ഡെഡ് ഇൻവെസ്റ്റ്മെന്റാണെന്ന് വിമർശകർ വാദിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒന്ന്, രണ്ട് വർഷങ്ങളിലെ ലാഭകരമായ മികച്ച നിക്ഷേപം സ്വർണമാണ്. "സുരക്ഷിത താവളം" എന്ന ടാഗ് സ്വർണ നിക്ഷേപത്തിന് മാത്രമുള്ളതാണ്. കഴിഞ്ഞ 2 വർഷമായി റിയൽ എസ്റ്റേറ്റ് മേഖല വൻ തകർച്ചയിലാണ്. പലിശനിരക്ക് ഗണ്യമായി കുറഞ്ഞിതനാൽ ബാങ്ക് നിക്ഷേപങ്ങളുടെയും ഡിമാൻഡ് കുറഞ്ഞു. ഓഹരികൾ കഴിഞ്ഞ 2 വർഷങ്ങളായി കൂടുതൽ നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അതേസമയം സ്വർണം മികച്ച വരുമാനം നൽകുകയും ചെയ്യുന്നുണ്ട്.

വൈറസ് പ്രതിസന്ധിയിൽ

വൈറസ് പ്രതിസന്ധിയിൽ

കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോഴും 2020ലെ മികച്ച നിക്ഷേപമായി നിക്ഷേപകരിൽ കൂടുതലും സ്വർണം തന്നെയാണ് തിരഞ്ഞെടുക്കുന്നത്. ലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മിക്കവരും വാദിക്കുമ്പോൾ, മാന്ദ്യം ഇതിനകം ആരംഭിച്ചുവെന്ന് ചിലർ വിശ്വസിക്കുന്നു.

ഓഹരികളെ മറികടന്ന് സ്വർണം

ഓഹരികളെ മറികടന്ന് സ്വർണം

എന്തുകൊണ്ടാണ് സ്വർണ്ണത്തിന് ഈ വർഷം ഓഹരികളെ മറികടക്കാൻ കഴിയുന്നത്? 10 ഗ്രാം സ്വർണത്തിന് 38,000 രൂപ വിലയിലാണ് സ്വർണം ഈ വർഷം വ്യാപാരം ആരംഭിച്ചത്, നിലവിൽ 43,000 രൂപയാണ് എംസിഎക്സിൽ വ്യാപാരം നടക്കുന്നത്. സെൻസെക്സ് വർഷം 41,000 മാർക്കിൽ ആരംഭിച്ച് 29,000 പോയിന്റിലാണ് വ്യാപാരം നടത്തുനത്. ഇത് ഏകദേശം 30 ശതമാനം കുറവാണ്. അതുകൊണ്ട് തന്നെ, വ്യക്തിഗത സ്റ്റോക്ക് വിലകളേക്കാൾ, സ്വർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ബെഞ്ച്മാർക്ക് സൂചികയിൽ നിന്നുള്ള വരുമാനം കുറവാണ്

ഓഹരികൾ മുന്നേറണം

ഓഹരികൾ മുന്നേറണം

ഓഹരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന്, സെൻസെക്സ് അതിന്റെ 30 ശതമാനം നഷ്ടം വീണ്ടെടുക്കേണ്ടതുണ്ട്. സ്വർണ്ണത്തിൽ നിന്നുള്ള വരുമാനം മറികടക്കാൻ വർഷത്തിന്റെ തുടക്കത്തിൽ നേടിയ 41,000 പോയിന്റുകളേക്കാൾ മുകളിൽ എത്തുകയും വേണം. നിലവിലെ സാഹചര്യത്തിൽ അത് സംഭവിക്കാൻ സാധ്യതയില്ല. കഴിഞ്ഞ ഏതാനും പാദങ്ങളിൽ നിക്ഷേപങ്ങളുടെ പലിശ നിരക്കും ഗണ്യമായി കുറഞ്ഞതിനാൽ സ്വർണം ഏറ്റവും മികച്ച അസറ്റ് ക്ലാസായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സാധ്യതകൾ

സാധ്യതകൾ

മുകളിൽ പറഞ്ഞവ 2020 ന്റെ ആരംഭം മുതൽ 2020 അവസാനം വരെ നടത്തിയ താരതമ്യമാണ്. എന്നിരുന്നാലും, നിങ്ങൾ സെൻസെക്സിന്റെ നിലവിലെ നിലവാരത്തിൽ നിന്ന് അതായത് 29,000 പോയിന്റിനേക്കാൾ ഉയർന്നും സ്വർണ വില 43,000 രൂപയേക്കാൾ കുറയുകയും ചെയ്താൽ ഓഹരികൾ വർഷാവസാനത്തോടെ സ്വർണത്തേക്കാൾ മികച്ച നിക്ഷേപമാകാൻ സാധ്യതയുണ്ട്.

സുരക്ഷിത താവളം

സുരക്ഷിത താവളം

നിലവിലെ അവസ്ഥയിലെ ഗുരുതരമായ പ്രശ്നം കൊറോണ വൈറസാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ അജ്ഞാതമാണ്. വൈറസ് എപ്പോൾ അപ്രത്യക്ഷമാകുമെന്നും എപ്പോൾ അണുബാധ കുറയുമെന്നും ആർക്കും അറിയില്ല. സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ, ഗണ്യമായ ജീവൻ നഷ്ടപ്പെടുകയും സാമ്പത്തിക നാശമുണ്ടാകുകയും ചെയ്യും. ഇത് എത്രത്തോളം നിലനിൽക്കുമെന്നും ആർക്കും അറിയില്ല. നിക്ഷേപകർ സ്വർണ്ണത്തിൽ അഭയം പ്രാപിച്ചതിന്റെ ഏറ്റവും വലിയ കാരണമാണിത്. എല്ലാത്തിനുമുപരി സ്വർണത്തെ നിക്ഷേപകർ "സുരക്ഷിത താവളം" ആയി തന്നെ കാണുന്നു.

English summary

Gold is the best investment in India in 2020, why? | സ്വർണം പൊളിയാണ്, 2020 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപം സ്വർണം, എന്തുകൊണ്ട്?

Over the last few years, gold has been one of the best asset class in India. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X