സ്വര്‍ണ വായ്പ എടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനവും അതുമായി ബന്ധപ്പെട്ട ലോക്ക് ഡൗണും രാജ്യത്തെ മിക്ക കുടുംബങ്ങളെയും സാമ്പത്തീക ഞെരുക്കത്തിലേക്ക് തള്ളിവീഴ്ത്തിയിട്ടുണ്ട്. സാമ്പത്തിക സ്ഥിരതയില്‍ ഉലച്ചില്‍ വന്നതിനാല്‍ ഈ അനിശ്ചാതവസ്ഥയെ മറികടക്കുവാനായി പലരും അവരുടെ സാമ്പാദ്യത്തെയും വായ്പയേയും ആശ്രയിക്കുന്നത് പതിവായിരിക്കുകയാണ്.

 
സ്വര്‍ണ വായ്പ എടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കാം

പെട്ടെന്നുള്ള ആവശ്യങ്ങള്‍ അഭിമുഖീകരിക്കുവാന്‍ സ്വര്‍ണ വായ്പയെയാണ് മിക്കവരും തെരഞ്ഞെടുക്കുന്നത്. വ്യക്തിഗത വായ്പകളെക്കാള്‍ പലിശ നിരക്ക് കുറവാണെന്നതും, ഏത് ഉപയോഗത്തിനും പണം ഉപയോഗിക്കുവാന്‍ സാധിക്കുമെന്നതും സ്വര്‍ണ വായ്പയുടെ പ്രത്യേകതയാണ്. സ്വര്‍ണ വായ്പ എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ദിവസം 100 രൂപ മാറ്റി വച്ചാലും കോടിപതിയാകാം; നിക്ഷേപം എങ്ങനെ?

സ്വര്‍ണ വായ്പകള്‍ താരതമ്യേന ഹ്രസ്വകാല വായ്പകളാണ്. മിക്ക വായ്പാ ദാതാക്കളും 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് സ്വര്‍ണ വായ്പ നല്‍കാറുള്ളത്. ഈ നിശ്ചിത കാലയളവിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കുവാന്‍ സാധിക്കുമെന്ന് വായ്പയ്ക്ക് അപേക്ഷിക്കും മുമ്പ് നിങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്.

ദിവസം 100 രൂപ മാറ്റി വച്ചാലും കോടിപതിയാകാം; നിക്ഷേപം എങ്ങനെ?

ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്വര്‍ണ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളാണ് വായ്പ എടുക്കുന്നതിന് കൂടുതല്‍ സുരക്ഷിതം. വായ്പ എവിടുന്ന് എടുക്കുമ്പോഴും അതിനു മുമ്പായി സ്ഥാപനത്തെക്കുറിച്ച് ഒരു അന്വേഷണം നടത്തേണം. ഭാവിയില്‍ സംഭവിച്ചേക്കാനിടയുള്ള ഏതെങ്കിലും തരത്തിലുള്ള നഷ്ട സാധ്യത അതുവഴി ഇല്ലാതാക്കാം.

നിങ്ങള്‍ ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ 100 ശതമാനവും വായ്പാ തുകയായി വായ്പാ ദാതാവ് നല്‍കുകയില്ല. ചിലപ്പോള്‍ 60 ശതമാനം വരെ തുക മാത്രമേ വായ്പയായി നല്‍കുകയുള്ളൂ. ചില സ്ഥാപനങ്ങള്‍ ഈട് നല്‍കുന്ന സ്വര്‍ണത്തിന്റെ 85 മുതല്‍ 90 ശതമാനം വരെ തുക വായ്പയായി നല്‍കാറുണ്ട്.

ദിവസം 167 രൂപ മാറ്റി വയ്ക്കൂ, റിട്ടയര്‍ ചെയ്യുമ്പോള്‍ 11.33 കോടി രൂപ നേടാം; എവിടെ നിക്ഷേപിക്കണമെന്നറിയാമോ?

വായ്പാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക മുഴുവായും അടച്ചു തീര്‍ത്താല്‍ നിങ്ങള്‍ ഈട് നല്‍കിയ തുക വായ്പാ ദാതാവ് തിരികെ നല്‍കും.

വായ്പ അനുവദിക്കുന്നതിനായി അപേക്ഷകന്റെ പക്കല്‍ നിന്നും ബാങ്ക് പ്രൊസസിംഗ് ചാര്‍ജ് ഈടാക്കാറുണ്ട്. വായ്പാ തുകയുടെ ഏകദേശം 2 ശതമാനം വരെ വരുമിത്. വായ്പ എടുക്കുന്നതിന് മുമ്പായി പലിശ നിരക്കും പ്രൊസസിംഗ് ചാര്‍ജും പരിശോധിക്കുന്നത് നല്ലതാണ്.

Read more about: gold loan
English summary

gold loan; things you should know before taking a gold loan- explained | സ്വര്‍ണ വായ്പ എടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കാം

gold loan; things you should know before taking a gold loan- explained
Story first published: Sunday, July 4, 2021, 20:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X