സ്വ‍ർണം ഇനി ലോക്കറിൽ വയ്ക്കേണ്ട, സ്വർണം ബാങ്കിൽ സൂക്ഷിച്ചാൽ പലിശ ഇങ്ങോട്ട് കിട്ടും, ചെയ്യേണ്ടതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വില ഉയരുമ്പോഴും നിങ്ങളുടെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വ‍ർണം നിങ്ങൾക്ക് പലിശ നൽകുന്നില്ല. പകരം ബാങ്ക് ലോക്കർ ചാർജുകൾ നിങ്ങൾ തന്നെ നൽകണം. എന്നാൽ നിങ്ങളുടെ കൈവശമുള്ള നിഷ്‌ക്രിയ സ്വർണ്ണത്തിന്റെ മൂല്യത്തിന് പലിശ നേടാനും ചില വഴികളുണ്ട്. നിഷ്‌ക്രിയ സ്വർണം ഒരു ആർ‌ബി‌ഐ നിയുക്ത ബാങ്കിൽ നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യാം. ആർ‌ബി‌ഐയുടെ ​ഗോൾഡ് മോണറ്റൈസേഷൻ പദ്ധതി വഴിയാണ് ഈ സൗകര്യം ലഭിക്കുക.

ഗോൾഡ് മോണറ്റൈസേഷൻ പദ്ധതി
 

ഗോൾഡ് മോണറ്റൈസേഷൻ പദ്ധതി

ഗോൾഡ് മോണറ്റൈസേഷൻ ഒരു ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെയാണ്. അതായത് നിങ്ങളുടെ നിഷ്‌ക്രിയ സ്വർണം ബാങ്കിൽ നിക്ഷേപിക്കുകയും കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് സ്വർണമോ സ്വർണ്ണത്തിന്റെ മൂല്യമോ പലിശ സഹിതം തിരികെ ലഭിക്കുകയും ചെയ്യും. കാലാവധി പൂർത്തിയാകുമ്പോൾ നിലവിലുള്ള വിലയെ അടിസ്ഥാനമാക്കിയായിരിക്കും സ്വർണ്ണ മൂല്യം ലഭിക്കുക. എന്നാൽ പലിശ സ്വർണ്ണത്തിന്റെ നിക്ഷേപ മൂല്യത്തെ അടിസ്ഥാനമാക്കി കണക്കാക്കും.

കേരളത്തിൽ സ്വർണ വില വീണ്ടും 38000 കടന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില

ഗോൾഡ് ഫിക്സഡ് ഡിപ്പോസിറ്റ്

ഗോൾഡ് ഫിക്സഡ് ഡിപ്പോസിറ്റ്

നിങ്ങളുടെ സ്വർണം ബാങ്ക് സുരക്ഷിതമായി പരിപാലിക്കും. റിസർവ് ബാങ്ക് നിയുക്ത ബാങ്കുകൾ മാത്രമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഗോൾഡ് മോണറ്റൈസേഷൻ പദ്ധതി അഥവാ ഗോൾഡ് ഫിക്സഡ് ഡിപ്പോസിറ്റിന്റെ ചില സവിശേഷതകൾ പരിശോധിക്കാം.

കൈയിലുള്ള കാശുകൊണ്ട് സ്വർണം വാങ്ങണോ അതോ ഓഹരിയിൽ നിക്ഷേപിക്കണോ? ഇപ്പോൾ ലാഭമേത്?

പ്രത്യേകതകൾ

പ്രത്യേകതകൾ

 • ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള വ്യക്തിക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയും.
 • സംയുക്ത പേരുകളിലും ഗോൾഡ് എഫ്ഡി തുറക്കാം.
 • അസംസ്കൃത സ്വർണ്ണത്തിന്റെ രൂപത്തിൽ സ്വർണം സ്വീകരിക്കും.
 • സ്വർണ്ണ ബാറുകൾ, നാണയങ്ങൾ, കല്ലുകൾ ഒഴികെയുള്ള ആഭരണങ്ങൾ എന്നിവ നിക്ഷേപിക്കാം.
 • ഒരു നിക്ഷേപകന് കുറഞ്ഞത് 30 ഗ്രാം സ്വർണം നിക്ഷേപിക്കാം. പരമാവധി പരിധിയൊന്നുമില്ല.
കാലാവധികൾ

കാലാവധികൾ

നിക്ഷേപകർക്ക് 1 നും 15 നും ഇടയിൽ ഏത് നിക്ഷേപ കാലാവധിയും തിരഞ്ഞെടുക്കാം.

 • ഷോ‍ർട്ട് ടേം ബാങ്ക് നിക്ഷേപം (എസ്ടിബിഡി) - കാലാവധി 1 മുതൽ 3 വർഷം വരെ
 • മീഡിയം ടേം ഗവൺമെന്റ് ഡെപ്പോസിറ്റ് (എംടിജിഡി) - കാലാവധി 5 മുതൽ 7 വർഷം വരെ
 • ലോം​ഗ് ടേം ഗവൺമെന്റ് ഡെപ്പോസിറ്റ് (LTGD) - കാലാവധി 12 മുതൽ 15 വർഷം വരെ

കേരളത്തിലെ ഇന്നത്തെ സ്വർണ വില; സ്വർണ വില ഇനി എങ്ങോട്ട്? കൂടുമോ കുറയുമോ?

പലിശ നിരക്ക്

പലിശ നിരക്ക്

സ്വർണ്ണ ധനസമ്പാദന പദ്ധതി പ്രകാരം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കാം. പലിശ വർഷം തോറും മാർച്ച് 31 ന് അല്ലെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നൽകും.

 • 1 വർഷത്തേക്ക്: 0.50%
 • 1 വർഷം മുതൽ 2 വർഷം വരെ: 0.55%
 • 2 വർഷം മുതൽ 3 വർഷം വരെ: 0.60%
 • 5 വ‍ർഷം മുതൽ 15 വ‍ർഷം വരെ - 2.25%

English summary

Gold Monetisation Scheme Or Gold Deposit Scheme: Keep Your Gold In Bank, You Will Get Interest | സ്വ‍ർണം ഇനി ലോക്കറിൽ വയ്ക്കേണ്ട, സ്വർണം ബാങ്കിൽ സൂക്ഷിച്ചാൽ പലിശ ഇങ്ങോട്ട് കിട്ടും, ചെയ്യേണ്ടതെന്ത്?

Idle gold can be deposited in an RBI designated bank and earn interest. This facility is available through RBI's Gold Monetization Scheme. Read in malayalam.
Story first published: Sunday, September 20, 2020, 8:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X