സ്വര്‍ണ വില കുത്തനെ ഇടിയുന്നു; ഇപ്പോള്‍ വാങ്ങിക്കാമോ? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒരാഴ്ച കൊണ്ട് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) സ്വര്‍ണ വിലയില്‍ 10 ഗ്രാമിന് 2,000 രൂപയ്ക്ക് മുകളിലാണ് ഇടിവുണ്ടായത്. 2023ല്‍ പലിശ നിരക്ക് രണ്ടു വട്ടം ഉയര്‍ത്തുമെന്ന യുഎസ് ഫെഡിന്റെ പ്രഖ്യാപനവും, മറ്റ് രാജ്യാന്തര കറന്‍സികള്‍ക്ക് മേല്‍ യുഎസ് ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് മഞ്ഞ ലോഹത്തിന്റെ വിലയിലുണ്ടായ ഈ ഇടക്കാല ഇടിവിന് കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്.

 

സ്വര്‍ണ വില കുത്തനെ ഇടിയുന്നു; ഇപ്പോള്‍ വാങ്ങിക്കാമോ? അറിയാം

സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്ന ഈ ഇടിവ് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും സ്വര്‍ണം വാങ്ങിക്കുവാനുള്ള അവസരമായി നിക്ഷേപകര്‍ ഈ സമയത്തെ വിനിയോഗിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. വൈകാതെ തന്നെ സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാകുമെന്നും ഒരു മാസത്തിനുള്ളില്‍ ഇപ്പോഴുള്ള സാഹചര്യത്തിന് നേര്‍ വിപരീതമായി 10 ഗ്രാമിന് 48,500 രൂപയെന്ന നിരക്കിലേക്ക് ഉയരുമെന്നും സ്വര്‍ണ വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പഴയ 10 രൂപാ നോട്ട് നല്‍കിക്കൊണ്ട് നേടാം 25,000 രൂപ!

' രണ്ട് പ്രധാന കാരണങ്ങളാലാണ് സ്വര്‍ണ വിലയില്‍ ഇപ്പോള്‍ കുത്തനെയുള്ള ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്. 2023ല്‍ പലിശ നിരക്ക് രണ്ടുവട്ടം ഉയര്‍ത്തുമെന്ന യുഎസ് ഫെഡിന്റെ പ്രഖ്യാപനമാണ് ഒന്ന്. ഇന്‍ഡ്യന്‍ നാഷണല്‍ റൂപ്പീ (ഐഎന്‍ആര്‍) ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രാജ്യാന്തര കറന്‍സികള്‍ക്ക് മേല്‍ യുഎസ് ഡോളര്‍ ശക്തി നേടിയതാണ് രണ്ടാമത്തേ കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള യുഎസ് ഫെഡറല്‍ റിസേര്‍വിന്റെ ശുഭാപ്തി വിശ്വാസത്തോടെയുള്ള കാഴ്ചപ്പാട് ബോണ്ട് യീല്‍ഡ് കുത്തനെ ഉയരുവാനും കാരണമായി' - ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് കമ്മോഡിറ്റി & കറന്‍സി ട്രേഡ് വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത പറയുന്നു.

സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം; കൈയ്യിലുള്ള സ്വര്‍ണത്തെക്കുറിച്ച് ആശങ്കകളുണ്ടോ?

പലിശ നിരക്ക് ഉയര്‍ത്തുമന്നെുള്ള യുഎസ് ഫെഡിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സംഭവിച്ച സ്വര്‍ണ വിലയിലെ ഇടിവ് താത്കാലിക പ്രതിഭാസമാണ്. അടുത്ത മൂന്നോ നാലോ വിനിമയ കാലത്തിനുള്ളില്‍ നേര്‍ വിപരീതമായ പ്രവണതയുണ്ടാകുമെന്നാണ് ഞാന്‍ വിലയിരുത്തുന്നത് - മോത്തിലാല്‍ ഓസ്വാള്‍ റിസേര്‍ച്ച് വൈസ് പ്രസിഡന്റ് അമിത് സജേജ പറഞ്ഞു.

Read more about: gold
English summary

gold price falling down sharply, should you buy now? explained | സ്വര്‍ണ വില കുത്തനെ ഇടിയുന്നു; ഇപ്പോള്‍ വാങ്ങിക്കാമോ? അറിയാം

gold price falling down sharply, should you buy now? explained
Story first published: Sunday, June 20, 2021, 11:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X