പോയ വര്‍ഷം ക്രിപ്റ്റോ കറന്‍സികളെ സംബന്ധിച്ച് നിര്‍ണയക വര്‍ഷമായിരുന്നു. ബിറ്റ് കോയിനും എഥീരിയവും പോലെയുള്ള ക്രിപ്റ്റോ കറന്‍സികളെ നിക്ഷേപക ലോകം ഏറ്റെടുത്ത നാളുകള്‍. സുതാര്യത, സുരക്ഷ, ലഭ്യത, തത്സമയ സെറ്റില്‍മെന്റ്, വേഗത്തിലുള്ള ഇടപാടുകള്‍, സാങ്കേതിക പുരോഗതിയൊക്കെ ക്രിപ്റ്റോ കറന്‍സികളെ നിക്ഷേപകരുടെ പ്രിയപ്പെട്ട സങ്കേതമായി മാറ്റിത്തീര്‍ത്തു. ഉയര്‍ച്ച താഴ്ചകള്‍ ഏറെ ഉണ്ടായെങ്കിലും ക്രിപ്റ്റോ കറന്‍സികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് മുന്നോട്ട് തന്നെ കുതിച്ചു. ഇതോടെ ക്രിപ്റ്റോ കറന്‍സികളെ ഡിജിറ്റല്‍ ആസ്തിയായി അംഗീകരിക്കുന്ന സാഹചര്യമായി. ഈയൊരു പശ്ചാത്തലത്തില്‍ അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ ധനകാര്യ സ്ഥാപനവും ഇന്‍വസ്റ്റ്മെന്റ് ബാങ്കറുമായ ഗോള്‍ഡ്മാന്‍ സാക്സ്, ബിറ്റ് കോയിനെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതാണ് ഈ ലേഖനം.

എന്ത് സംഭവിക്കും ?
ഡിജിറ്റള്‍ ഗോള്‍ഡ് എന്നും ഇതിനോടകം വിശേഷം നേടിയെടുത്ത ബിറ്റ് കോയിന്, തുടര്‍ന്നും സ്വര്‍ണം പോലുള്ള ആസ്തികളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ ഫോറക്സ് തലവന്‍ സാക്ക് പാന്ഡിൽ ചൊവ്വാഴ്ച പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ''ബിറ്റ് കോയിന്റെ ഫ്രീ ഫ്ലോട്ട് മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 70,000 കോടി യുഎസ് ഡോളറിന് താഴെയാണ്. നിലവില്‍ ഇത് ബിറ്റ് കോയിന്റേയും സ്വര്‍ണത്തിന്റേയും മൂല്യം സൂക്ഷിക്കുന്നതിന്റെ (Value Of Store) 20 ശതമാനം മാത്രമാണ്. നിക്ഷേപത്തിന് ലഭ്യമായ സ്വര്‍ണത്തിന്റെ മൂല്യം 2,60,000 കോടി യുഎസ് ഡോളറാണ്. എങ്കില്‍ മൂല്യം സൂക്ഷിക്കാനുളള വിഹിതത്തില്‍ 5 വര്‍ഷം കൊണ്ട് 50 ശതമാനം ബിറ്റ് കോയിന് നേടിയാല്‍ വില 1,00,000 കടക്കാം'' എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: ടാറ്റ മോട്ടോര്‍സിനെ തരംതാഴ്ത്തി സിഎല്‍എസ്എ; ഓഹരി വിലയും ഇടിഞ്ഞു - കാരണമിതാണ്

ഇപ്പോള്‍ എങ്ങനെ ?
നിലവില്‍ 46,500 യുഎസ് ഡോളര്‍ നിലവാരത്തിലാണ് ബിറ്റ് കോയിന് (BTC) വ്യാപാരം ചെയപ്പെടുന്നത്. 24 മണിക്കൂറിനിടെയുളള ഉയര്‍ന്ന വില നിലവാരം 47,557-ഉം ഇതേ കാലയളവിലെ കുറഞ്ഞ വില 45,500-മാണ്. ബിറ്റ് കോയിന് കഴിഞ്ഞ വര്‍ഷം 60 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. 2021-ല്‍ പ്രതിമാസ കണക്കില്‍ ഫെബ്രുവരി, ഏപ്രില്‍, നവംബര്‍ മാസങ്ങളിലാണ് ബിറ്റ്കോയിന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബറിൽ ബിറ്റ് കോയിന് സര്‍വകാല റെക്കോഡ് ആയ 69,000 യുഎസ് ഡോളറില്‍ എത്തിയിരുന്നു. 2016 മുതല്‍ 4,700 ശതമാനമാണ് ബിറ്റ് കോയിന് നിക്ഷേപകര്‍ക്ക് ലഭിച്ചത്. 2022 വര്‍ഷത്തിലും ബിറ്റ്കോയിന് പുതിയ ഉയരങ്ങള്‍ താണ്ടുമെന്നാണ് വിദഗ്ധരുടെയും പ്രവചനം. 70,000 മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ റേഞ്ചില്‍ വ്യാപാരം ചെയ്യപ്പെടാമെന്നാണ് നിഗമനം.

ഒരു ചോദ്യം ഒറ്റ ഉത്തരം
അടുത്തിടെ, പ്രശസ്ത റാപ്പര്‍ സംഗീതജ്ഞയും ഗ്രാമി അവാര്‍ഡ് ജേതാവുമായ കാര്‍ഡി-ബി (Cardi B), ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സിയോട് സമൂഹ മാധ്യമത്തിലൂടെ ബിറ്റ് കോയിനുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ഭാവിയില്‍ അമേരിക്കന്‍ ഡോളറിന് ബദലായി ബിറ്റ് കോയിന് മാറുമോ എന്നായിരുന്നു കാര്‍ഡി-ബിയുടെ സംശയം. ഇതിന് ''തീര്‍ച്ചയായും'' എന്ന് ജാക്ക് ഡോര്‍സി വൈകാതെ തന്നെ മറുപടി നല്കി. ഭാവിയില്‍ ഡോളറിനെ കവച്ചുവയ്ക്കാന്‍ ബിറ്റ് കോയിന് സാധിക്കുമെന്ന ജാക്ക് ഡോര്‍സിയുടെ ആ ഉത്തരം വിലയിടിവ് നേരിടുന്ന ബിറ്റ് കോയിന് ആശ്വാസമേകിയിരുന്നു. ക്രിപ്റ്റോ കറന്‍സികളുടെ വലിയ ആരാധകനും പ്രചാരകനുമാണ് ജാക്ക് ഡോര്‍സി. 2017 മുതല്‍ അദ്ദേഹം ക്രിപ്റ്റോ കറന്‍സികള്‍ക്കായി വാദിക്കുന്നുണ്ട്. 2019-ല്‍ തന്നെ ബിറ്റ് കോയിന് നി്ക്ഷേപം ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Also Read: മലപ്പുറത്തുകാരന്റെ വിജയഗാഥയിത്; നേടാം 42% ലാഭം; ഈ സ്റ്റോക്ക് 250 രൂപയിലെത്തും

ക്രിപ്റ്റോ- സാധ്യതകള്‍
>> വ്യാവസായിക ലോകത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള നവീന സാങ്കേതിക വിദ്യ
>> ആഗോള തലത്തില്‍ ഇടപാടുകള്‍ വേഗത്തിലാക്കാനുളള ശേഷി
>> ഇടനിലക്കാരനെ ഒഴിവാക്കി ചെലവു കുറഞ്ഞതും എളുപ്പത്തിലും ഇടപാട് നടത്താവുന്ന മാധ്യമം
>> നിക്ഷേപങ്ങളുടെ മൂല്യം സുരക്ഷിതമായ സൂക്ഷിക്കാന്‍ കഴിയുന്നയിടം
>> ഇടപാടുകള്‍ രഹസ്യാത്മകമായി വയ്ക്കാനുള്ള സാഹചര്യം
>> പണപ്പെരുപ്പത്തില്‍ നിന്നുളള സംരക്ഷണാര്‍ഥം ബിറ്റ് കോയിനെ സ്വര്‍ണത്തിന് പകരക്കാരാനാക്കാമെന്ന വിലയിരുത്തല്‍.
Also Read: ഈ വര്‍ഷവും ഇരട്ടിക്കും; 2022-ലേക്കുള്ള 2 മള്‍ട്ടിബാഗറുകള്‍ ഇതാ; വിടരുത്

ക്രിപ്റ്റോ- ആശങ്കകള്‍
വമ്പിച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും ചില ആശങ്കകള്‍ വി്ട്ടുമാറാതെ ക്രിപ്റ്റോ ലോകത്ത് തങ്ങിനില്‍പ്പുണ്ട്.
>> അമേരിക്ക, ചൈന, ഇന്ത്യ പോലുള്ള വമ്പന്‍ സമ്പദ് ശക്തികള്‍ സ്വീകരിക്കുന്ന കര്‍ശന നിലപാട്
>> വെറും ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വ്യപാരമെന്ന വിലയിരുത്തല്‍.
>> ലോകവ്യാപകമായി തന്നെ ക്രിപ്റ്റോ കറന്‍സികളില്‍ നിയന്ത്രണം കൊണ്ടു വരണണെന്ന ആവശ്യം ശക്തമാകുന്നത്.
>> പാരിസ്ഥിതിക ആശങ്കകള്‍.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.