ദീപാവലിയ്ക്ക് മുമ്പായി രാജ്യത്തെ കര്‍ഷകര്‍ക്ക് ആ സന്തോഷ വാര്‍ത്തയെത്തിയേക്കും!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ കര്‍ഷകര്‍ക്കായി ഒരു സന്തോഷ വാര്‍ത്തെയത്തുന്നു. പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തീരുമാനം നടപ്പിലായാല്‍ നിലവില്‍ ലഭിക്കുന്ന 6,000 രൂപയ്ക്ക് പകരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ വീതം ധന സഹായം ലഭിക്കും. ഓരോ ഗഢു തുക 2,000 രൂപയില്‍ നിന്നും 4,000 രൂപയായും ഉയരും.

 

Also Read : എസ്ബിഐ വികെയര്‍ സ്‌കീം; എസ്ബിഐയുടെ ഈ സ്‌കീമിലൂടെ നേടാം നിരവധി നേട്ടങ്ങള്‍

ദീപാവലിയ്ക്ക് മുമ്പായി

ദീപാവലിയ്ക്ക് മുമ്പായി

ഈ വര്‍ഷം ദീപാവലിയ്ക്ക് മുമ്പായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബീഹാര്‍ കൃഷി വകുപ്പ് മന്ത്രി അമരേന്ദ്ര പ്രതാപ് സിംഗ് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറുമായും ധനമന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞത് മുതലാണ് പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജന തുക ഇരട്ടിയായി വര്‍ധിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ ശക്തമായത്.

4,000 രൂപ നേടാം

4,000 രൂപ നേടാം

നിങ്ങളുടെ പേര് ഇതുവരെ പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ നിങ്ങള്‍ക്ക് ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്നതിനായി സമയമുണ്ട്. അങ്ങനെ ഒക്ടോബര്‍ 31ന് മുമ്പായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡിസംബര്‍ മാസത്തില്‍ 4,000 രൂപ കൈയ്യില്‍ ലഭിക്കും. തുടര്‍ച്ചയായ രണ്ട് ഗഢുക്കളാണത്. നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ നവംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് 2,000 രൂപ ലഭിക്കും. അതിന് ശേഷം ഡിസംബറിലും 2,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തും.

Also Read : ഈ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കൂ, പലിശയ്‌ക്കൊപ്പം മറ്റ് നേട്ടങ്ങളും

പിഎം കിസ്സാന്‍

പിഎം കിസ്സാന്‍

രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധന സഹായ പദ്ധതിയായ പിഎം കിസ്സാന്‍ 2018 ഡിസംബര്‍ 1നാണ് അവതരിപ്പിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6,000 രൂപ വീതം സാമ്പത്തീക സഹായമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. മൂന്ന് തുല്യ ഗഢുക്കളായാണ് ഈ തുക വിതരണം ചെയ്യുക. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് തുക കൈമാറുകയാണ് ചെയ്യുക.

തുക ഗഢുക്കളായി

തുക ഗഢുക്കളായി

പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസ്സാന്‍ പദ്ധതി പ്രകാരം 2000 രൂപയുടെ ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലായിരിക്കും. രണ്ടാം ഗഡു ആഗസ്ത് 1നും നവംബര്‍ 30നും ഇടയില്‍ വിതരണം ചെയ്യും. ഡിസംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കായിരിക്കും മൂന്നാം ഗഡു വിതരണം ചെയ്യുന്നത്.

അപേക്ഷാ ഫോറത്തില്‍ പിഴവുകള്‍ പാടില്ല

അപേക്ഷാ ഫോറത്തില്‍ പിഴവുകള്‍ പാടില്ല

പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയുടെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്ന സമയത്ത് പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ അപേക്ഷകന്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അപേക്ഷകന്റെ പേര് ഇംഗ്ലീഷിലാണ് പൂരിപ്പിക്കേണ്ടത്. അപേക്ഷയില്‍ ഹിന്ദിയില്‍ പേരുള്ള കര്‍ഷകര്‍ നിര്‍ബന്ധമായും അത് ഇംഗ്ലീഷിലേക്ക് മാറ്റേണ്ടതുണ്ട്. അപേക്ഷാ ഫോറത്തിലെ പേരും അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കില്‍ പണം അക്കൗണ്ടിലേക്കെത്താതെ തടസ്സപ്പെട്ടേക്കാം.

Also Read : സരള്‍ ബചത് ഭീമ പ്ലാന്‍; 7 വര്‍ഷം വരെ പ്രീമിയം നല്‍കൂ, നേടാം 15 വര്‍ഷത്തേക്ക് പരിരക്ഷ

ശരിയായ ബാങ്ക് അക്കൗണ്ട് നല്‍കണം

ശരിയായ ബാങ്ക് അക്കൗണ്ട് നല്‍കണം

ഇതിന് പുറമേ, ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് പൂരിപ്പിച്ചതിലോ, നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലോ, നിങ്ങളുടെ പ്രദേശത്തിന്റെ പേരിലോ പിഴവുകള്‍ സംഭവിച്ചാലും നിങ്ങളുടെ ഗഢു തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുകയില്ല. അടുത്തിടെ ചില ബാങ്കുകളുടെ സംയോജനവും ഏറ്റടുക്കല്‍ പ്രക്രിയകളുമൊക്കെ പൂര്‍ത്തിയായതിനാല്‍ അത്തരം പല ബാങ്ക് ശാഖകളുടേയും ഐഎഫ്എസ്സി കോഡില്‍ വ്യത്യാസം വന്നിട്ടുണ്ട്. അതിനാല്‍ പുതുക്കിയ ശരിയായ ഐഎഫ്എസ്സി കോഡ് തന്നെയാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കര്‍ഷകന്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.

ഗഡുക്കളുടെ സ്റ്റാറ്റസ് അറിയാം

ഗഡുക്കളുടെ സ്റ്റാറ്റസ് അറിയാം

അതാത് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശ ഭറണകര്‍ത്താക്കളുമാണ് അര്‍ഹരായ കര്‍ഷക കുടുംബങ്ങളെ കണ്ടെത്തുന്നത്. പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ, തങ്ങളുടെ ഗഡു തുകയുടെ സ്റ്റാറ്റസ് എന്താണ് എന്നത് കര്‍ഷകന് ഓണ്‍ലൈനായി പരിശോധിക്കുവാന്‍ സാധിക്കും. ഇതിനായി പിഎം കിസ്സാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പരിശോധിക്കേണ്ടത്. മൊബൈല്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും പിഎം കിസ്സാന്‍ ഉപയോക്താക്കള്‍ക്ക് ഗഡുക്കളുടെ സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും.

Read more about: scheme
English summary

government can double the amount of Prime Minister Kisan Samman Nidhi Yojana

government can double the amount of Prime Minister Kisan Samman Nidhi Yojana
Story first published: Saturday, October 23, 2021, 13:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X