ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തപാൽ വകുപ്പ് രാജ്യത്ത് നിരവധി നിക്ഷേപ മാർ​ഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വിശ്വാസ്യ യോ​ഗ്യവും മികച്ച ആദായവും നൽകുന്നതിനോടൊപ്പം സങ്കീർണതകളില്ലാതെ ചേരാനും പണം പിൻവലിക്കാനും കഴിയുന്നതും തപാൽ വകുപ്പ് സമ്പാദ്യ പദ്ധതികളുടെ ജനകീയതയ്ക്ക് കാരണമാണ്. നിക്ഷേപത്തിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷ കൂടി നൽകുന്ന പദ്ധതി തപാൽ വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
ഗ്രാമങ്ങളിലുള്ളവർക്ക് വേണ്ടി തപാൽ വകുപ്പ് അവതരിപ്പിച്ച നിക്ഷേപ മാർഗമാണ് ഗ്രാം സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് സ്‌കീം. ​ഗ്രാമങ്ങളിലുള്ളവർക്ക് നിക്ഷേപത്തിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ഈ സ്കീം നൽകുന്നു. ദിവസത്തിൽ 95 രൂപ കരുതിയാൽ കാലവധിയിൽ 14 ലക്ഷമാക്കി ഉയർത്താമെന്നതാണ് പദ്ധതിയുടെ ​ഗുണം.

 

 ​ഗ്രാം സുമം​ഗൽ

റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് പദ്ധതിക്ക് കീഴിലുള്ളൊരു സ്കീമാണ് ​ഗ്രാം സുമം​ഗൽ. 1993 ൽ മൽഹോത്ര കമ്മിറ്റിയുട കണ്ടെത്തൽ പ്രകാരം 22 ശതമാനം മാത്രമാണ് രാജ്യത്ത് ഇൻഷൂറൻസ് പരിരക്ഷയുള്ളത്. ഈ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്രസർക്കാർ തപാൽ വകുപ്പിനോട് ഗ്രാമങ്ങളിൽ ഇൻഷൂറൻസ് പദ്ധതികൾ അവതരിപ്പിക്കാൻ അനുവദിക്കുകയായിരുന്നു. ഇത് പ്രകാരമാണ് രാജ്യത്തെ ഗ്രാമീണ ജനതയ്ക്കിടയിൽ ഇൻഷൂറൻസ് ഗുണങ്ങളെത്തിക്കുന്നതിനാണ് 1995 ൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് ആരംഭിക്കുന്നത്.

Also Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

ആർക്കൊക്കെ അനുയോജ്യം

ആർക്കൊക്കെ അനുയോജ്യം

നിശ്ചിത കാലാവധികളിൽ പണം ആവശ്യമുള്ളവർക്ക് ചേരാവുന്ന സ്കീമാണ് ഗ്രാം സുമംഗൽ. 10 ലക്ഷമാണ് പരമാവധി നിക്ഷേപം. 15 വർഷം മുതൽ 20 വർഷം വരെയാണ് പദ്ധതി കാലയളവ്. 19 വയസിൽ ഒരാൾക്ക് പദ്ധതിയിൽ അംഗമാകാം. 20 വർഷം കാലാവധിയുള്ള സ്‌കീമിൽ ചേരാനുള്ള ഉയർന്ന പ്രായ പരിധി 40 വയസാണ്. 15 വർഷ പോളിസിയിൽ 45 വയസ് വരെ പ്രാമയുള്ളവർക്ക് ചേരാം. വർഷത്തിൽ ആയിരം രൂപയക്ക് 45 രൂപ നിരക്കിലാണ് ബോണസ് അനുവദിക്കുന്നത്.

Also Read: മാസം 1,411 രൂപ മുടക്കിയാല്‍ 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്‌കുമില്ല; നോക്കുന്നോ?

കാലാവധിക്ക് മുന്നേ പണം തിരികെ

കാലാവധിക്ക് മുന്നേ പണം തിരികെ

15 വർഷത്തേക്കുള്ള പോളിസിയിൽ ചേരുന്നൊരാൾക്ക് 6 വർഷം, 9വർഷം, 12 വർഷം എന്നീ കാലയളവിൽ ആകെ തുകയുടെ 20 ശതമാനം വീതം തിരികെ ലഭിക്കും. ബാക്കി 40 ശതമാനം ബോണസും ചേർത്ത് കാലാവധിയെത്തുമ്പോഴാണ് ലഭിക്കുക. 20 വർഷത്തേക്കുള്ള പോളിസിയിൽ 8 വർഷം, 12 വർഷം, 16 വർഷം ഇടവേളകളിലാണ് നിക്ഷേപത്തിന്റെ 20 ശതമാനം ലഭിക്കുക. ബാക്കി 40 ശതമാനം ബോണസും ചേർത്ത് കാലാവധിക്ക് ശേഷം നൽകും. നിക്ഷേപകൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഇടവേളകളിൽ തുക ലഭിക്കും. നിക്ഷേപകന്റെ മരണ ശേഷം നിക്ഷേപിച്ച തുകയും ബോണസും ഒറ്റത്തവണയായി നിയമപരമായ അവകാശിക്ക് കൈമാറുകയാണ് ചെയ്യുക.

Also Read: മാസം നൽകുന്ന 5000 രൂപയെ ലക്ഷമാക്കി തിരികെ നൽകും; എൻപിഎസിന്റെ രീതിയറിയാം

തുക 14 ലക്ഷത്തിലേക്ക് എത്തുന്നതെങ്ങനെ

തുക 14 ലക്ഷത്തിലേക്ക് എത്തുന്നതെങ്ങനെ

25 വയസുള്ളയാളാണ് നിക്ഷേപകൻ. 20 വർഷത്തേക്ക് 7 ലക്ഷം രൂപയുടെ പോളിസിക്ക് ചേരുമ്പോൾ മാസത്തവണ 2,853 രൂപയായിക്കും. അതായത് ദിവസം അടക്കേണ്ടത് 95 രൂപ. ത്രൈമാസത്തിൽ 8,449രൂപയും അർധ മാസത്തിൽ1 6,715 രൂപയും വർഷത്തിൽ 32,735 രൂപയും അടക്കണം. 8, 12, 16 വർഷത്തെ ഇടവേളകളിൽ ഉടമയ്ക്ക് 7 ലക്ഷത്തിന്റെ 20ശതമാനമായ 1.4 ലക്ഷം വീതം ലഭിക്കും. കാലവധി പൂർത്തിയാകുന്ന 20ാം വർഷത്തിൽ അടച്ച തുകയിൽ 2.8 ലക്ഷം രൂപ ബാക്കിയുണ്ടാകും. ആയിരത്തിന് 45 രൂപയെന്ന നിലവിലെ ബോണസ് നിരക്ക് പ്രകാരം കണക്കാക്കിയാൽ 33,600 രൂപയായിരിക്കും വാർഷിക ബോണസ്. 20 വർഷകാലവധിയിൽ ലഭിക്കുന്ന ആകെ ബോണസ് 6.2 ലക്ഷം രൂപ ആയിരിക്കും ഇങ്ങനെ കണക്കാക്കുമ്പോൾ 20 വർഷത്തെ മൊത്തം ആനുകൂല്യം 13.72 ലക്ഷമായി ഉയർന്നിട്ടുണ്ടാകും. നേരത്തെ മൂന്ന് ഇടവേളകളിൽ ലഭിച്ച 4.2 ലക്ഷം കഴിച്ചാൽ കാലവധിയെത്തുമ്പോൾ 9.52 ലക്ഷം രൂപ ലഭിക്കും.

Read more about: post office investment
English summary

Gram Sumangal Post Office Scheme: Save Rs 95 Daily To Get 14 Lakh On Maturity: Here's How

Gram Sumangal Post Office Scheme: Save Rs 95 Daily To Get 14 Lakh On Maturity: Here's How
Story first published: Saturday, May 21, 2022, 10:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X