ഗ്രാം സുരക്ഷ സ്‌കീം; 1,500 രൂപ നിക്ഷേപിക്കൂ, 35 ലക്ഷം രൂപയോളം സ്വന്തമാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ എവിടെ നിക്ഷേപിക്കണം എന്നോര്‍ത്ത് അതിന്റെ കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്നവര്‍ ഒട്ടേറെപ്പേരുണ്ട്. പല മടങ്ങ് ആദായം നിക്ഷേപകര്‍ക്ക് തിരികെ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ നിരവധിയുണ്ട്. എന്നാല്‍ അതേ സമയം അവയിലൊക്കെയും നിശ്ചിത അളവില്‍ റിസ്‌ക് സാധ്യതകളും അടങ്ങിയിട്ടുണ്ട്.

 

Also Read : 1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ?

നിക്ഷേപ സുരക്ഷിതത്വം

നിക്ഷേപ സുരക്ഷിതത്വം

അക്കാരണം കൊണ്ടാണ് നിക്ഷേപകരില്‍ വലിയൊരളവും സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികളെ നിക്ഷേപത്തിനായി ആശ്രയിക്കുന്നത്. താരതമ്യേന ആദായം കുറവാണെങ്കിലും നിക്ഷേപ സുരക്ഷിതത്വും സ്ഥിരതയുള്ള ആദായവും ഈ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

Also Read : ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും 8% പലിശ

ഗ്രാം സുരക്ഷ സ്‌കീം

ഗ്രാം സുരക്ഷ സ്‌കീം

അത്തരത്തില്‍ സര്‍ക്കാറിന് കീഴിലുള്ള ഒരു നിക്ഷേപ പദ്ധതിയാണ് ഗ്രാം സുരക്ഷ സ്‌കീം. തപാല്‍ വകുപ്പാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. റിട്ടയര്‍മെന്റ് കാലത്തേക്കായി സമ്പാദ്യം ആസൂത്രണം ചെയ്യുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.

Also Read : ദിവസം 130 രൂപ നിക്ഷേപിച്ചാല്‍ നേടാം 27 ലക്ഷം! എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയൂ

സവിശേഷതകള്‍

സവിശേഷതകള്‍

നിക്ഷേപകന് 80 വയസ്സ് പൂര്‍ത്തിയായതിന് ശേഷം അഷ്വര്‍ ചെയ്ത തുകയും ഒപ്പം ബോണസും ചേര്‍ത്ത് ലഭിക്കുന്ന രീതിയാണ് ഗ്രാം സുരക്ഷ സ്‌കീമില്‍ ഉള്ളത്. ഇനി നിശ്ചിത പ്രായത്തിന് മുമ്പ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ നോമിനിയ്‌ക്കോ അല്ലെങ്കില്‍ നിയമപരമായ പിന്തുടര്‍ച്ചാ അവകാശിയ്‌ക്കോ ഈ തുക ലഭിക്കും.

Also Read : എന്താണ് ഡീമാറ്റ് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

പ്രായ പരിധിയും പ്രീമിയം തുകയും

പ്രായ പരിധിയും പ്രീമിയം തുകയും

ഈ ഇന്‍ഷുറന്‍സ് പോളിസിയുടെ ഗുണഭോക്താവ് ആകുന്നതിനുള്ള പ്രായ പരിധി 19 വയസ്സ് മുതല്‍ 55 വയസ്സ് വരെയാണ്. സ്‌കീമില്‍ അഷ്വര്‍ ചെയ്തിരിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 10,000 രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപ വരെയാകാം. മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ പ്രീമിയം അടയ്ക്കാവുന്നതാണ്. പ്രീമിയം നല്‍കുന്നതിനായി ഉപയോക്താക്കള്‍ക്ക് 30 ദിവസത്തെ ഗ്രേസ് പിരീയഡും ലഭിക്കും.

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

വായ്പാ സൗകര്യവും

വായ്പാ സൗകര്യവും

പോളിസി കാലയളവില്‍ പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ പോളിസി വീണ്ടും ആരംഭിക്കുന്നതിനായി ഉപയോക്താവ് കുടിശ്ശികയായി കിടക്കുന്ന പ്രീമിയം തുക കൂടി അടയ്‌ക്കേണ്ടതുണ്ട്. ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉപയോക്താക്കള്‍ക്ക് വായ്പാ സൗകര്യവും ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസി വാങ്ങി 4 വര്‍ഷം പൂര്‍ത്തിയായതിന് ശേഷമാണ് വായ്പാ സൗകര്യം ലഭിക്കുക.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 16 ലക്ഷം വരെ തിരികെ നേടാം! അറിയാതെ പോകരുത് ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ബോണസ് നേട്ടം

ബോണസ് നേട്ടം

ഇനി പോളിസി ആരംഭിച്ച് 3 വര്‍ഷത്തിന് ശേഷം പോളിസി അവസാനിപ്പിക്കുവാനും ഉപയോക്താവിന് സാധിക്കും. എന്നാല്‍ അതുവഴി ഉപയോക്താവിന് യാതൊരു വിധ നേട്ടങ്ങളും ലഭ്യമാവുകയില്ല. പോളിസിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന ബോണസ് തുകയാണ്. ഏറ്റവും ഒടില്‍ പ്രഖ്യാപിച്ച ബോണസ് പ്രതിവര്‍ഷം 1000 രൂപയ്ക്ക് 65 രൂപയാണ്.

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ!

നിക്ഷേപം ഇങ്ങനെ

നിക്ഷേപം ഇങ്ങനെ

പോളിസിയെക്കുറിച്ച് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് ചില കണക്കുകള്‍ നോക്കാം. ഒരു ഉപയോക്താവ് അയാളുടെ 19ാം വയസ്സില്‍ 10 ലക്ഷം അഷ്വേര്‍ഡ് തുകയുടെ ഒരു ഗ്രാം സുരക്ഷ പോളിസി വാങ്ങിച്ചു എന്ന് കരുതുക. 55 വര്‍ഷത്തേക്കുള്ള അയാളുടെ പ്രതിമാസ പ്രീമിയം തുക 1,515 രൂപയാണ്. ഇനി 58 വര്‍ഷത്തേക്ക് ആണെങ്കില്‍ പ്രീമിയം തുക 1,463 രൂപയായിരിക്കും. 20 വര്‍ഷമാണ് പോളിസി കാലയളവ് എങ്കില്‍ പ്രീമിയം തുക 1,411 രൂപയും. പോളിസി ഉടമയ്ക്ക് 55 വര്‍ഷത്തേക്ക് മെച്യൂരിറ്റി നേട്ടമായി 31.60 ലക്ഷം രൂപയും, 58 വര്‍ഷത്തേക്ക് 33.40 ലക്ഷം രൂപയുമാണ് ലഭിക്കുക. ഇനി 60 വര്‍ഷത്തെ മെച്യൂരിറ്റി നേട്ടം 34.60 ലക്ഷം രൂപയായിരിക്കും.

Read more about: post office
English summary

Gram Suraksha scheme; Save Rs 1,500 per month and earn up to 35 lakhs - explained | ഗ്രാം സുരക്ഷ സ്‌കീം; 1,500 രൂപ നിക്ഷേപിക്കൂ, 35 ലക്ഷം രൂപയോളം സ്വന്തമാക്കാം

Gram Suraksha scheme; Save Rs 1,500 per month and earn up to 35 lakhs - explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X