കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മാസത്തില്‍ 3 ശതമാനം ക്ഷാമബത്ത വര്‍ധനവ് നല്‍കിയേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിക്കൊണ്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നേക്കും. ജൂലൈ മാസത്തേക്ക് 3 ശതമാനം ക്ഷാമ ബത്ത വര്‍ധനവിന് സാമ്പത്തീകകാര്യ സമിതി അനുമതി നല്‍കിയേക്കും.

 
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മാസത്തില്‍ 3 ശതമാനം ക്ഷാമബത്ത വര്‍ധനവ് നല്‍കിയേക്കും

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ക്ഷാമബത്ത നിരക്ക് 17 ശതമാനമാണ്. 2019 ജൂലൈ മാസം മുതല്‍ ഈ നിരക്കാണ് പ്രാബല്യത്തിലുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിരുന്നില്ല. 2020 ജനുവരി 1 മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കുടിശ്ശിക നല്‍കില്ല എന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

416 രൂപ ദിവസവും മാറ്റി വച്ചാല്‍ നിങ്ങള്‍ക്കും കോടിപതിയാകാം

2020 ജനുവരി മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം ഉയര്‍ത്തിയിരുന്നു. 2020 ജൂണ്‍ മാസത്തില്‍ 3 ശതമാനവും ഉയര്‍ത്തി. ഈ വര്‍ഷം ജനുവരിയില്‍ 4 ശതമാനവും ഉയര്‍ത്തിയിട്ടുണ്ട്. ജൂലൈ മാസത്തിലെ 3 ശതമാനം വര്‍ധനവും തീര്‍പ്പാവാത്ത വര്‍ധനവും കൂടെ ചേരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 31 ശതമാനത്തോളമാകും.

അടല്‍ പെന്‍ഷന്‍ യോജന; ദിവസം വെറും 7 രൂപ വീതം മാറ്റിവച്ചുകൊണ്ട് നേടാം പ്രതിവര്‍ഷം 60,000 രൂപ

പണപ്പെരുപ്പത്തെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍കകും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന തുകയാണ് ക്ഷാമബത്ത. രാജ്യത്തേ ഓരോ പ്രദേശത്തും പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വ്യത്യസ്ത നിരക്ക് ആയതിനാല്‍ ജീവനക്കാരന്റെ പ്രദേശവും ആ വര്‍ഷത്തിലെ പണപ്പെരുപ്പ നിരക്കും പരിഗണിച്ചാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

പിപിഎഫ് നിക്ഷേപത്തിലൂടെ നിങ്ങളുടെ 34 രൂപ 26 ലക്ഷമായി വളരും! എങ്ങനെയെന്ന് അറിയേണ്ടേ?

ജൂലൈ മാസം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത പുതുക്കുമെന്ന് കഴിഞ്ഞ മാസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു.

Read more about: employees
English summary

great news for central government employees; can expect 3% hike in dearness allowance for this month | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മാസത്തില്‍ 3 ശതമാനം ക്ഷാമബത്ത വര്‍ധനവ് നല്‍കിയേക്കും

great news for central government employees; can expect 3% hike in dearness allowance for this month
Story first published: Wednesday, July 14, 2021, 15:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X