ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് എങ്ങനെ കാണിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പൂര്‍ണമായും നികുതിയ്ക്ക് വിധേയമാണ്. പലപ്പോഴും ഈ പലിശ മുഖേനയുള്ള ആദായം കാണിക്കുന്നതില്‍ പിഴവ് സംഭവിക്കുന്നതിനാല്‍ നികുതി ദായകര്‍ക്ക് അദായ നികുതി വകുപ്പില്‍ നിന്നും നോട്ടീസുകള്‍ വന്ന്‌ചേരാറുണ്ട്. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള പലിശ ആദായവും നികുതി ദാതാവ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും തമ്മിലുള്ള വ്യത്യാസം കാരണമാണിത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുന്നതിനായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിന്മേല്‍ നികുതി ഈടാക്കുന്നതെങ്ങനെയെന്നും നമുക്ക് ലഭിക്കുന്ന നികുതി വരുമാനം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എങ്ങനെ കാണിക്കണമെന്നും നമുക്ക് നോക്കാം.

ആദായ നികുതി ഇളവ്
 

ആദായ നികുതി ഇളവ്

എല്ലാ വ്യക്തികളും നിര്‍ബന്ധമായും സ്ഥിര നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശയ്ക്ക് നികുതി അടയ്‌ക്കേണ്ടതുണ്ട്. അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് നിക്ഷേപങ്ങളില്‍ ലഭിക്കുന്ന പലിശ ആദായത്തിന്മേല്‍ 50,000 രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും. നികുതി ഇളവ് അവകാശപ്പെടുന്ന മുതിര്‍ന്ന പൗരന്മാര്‍ അത് ആദായ നികുതി റിട്ടേണില്‍ കാണിക്കേണ്ടതാണ്. വകുപ്പ് 80TTB പ്രകാരമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതിയിളവ് ലഭിക്കുക. ഇന്‍കം ഫ്രം അദര്‍ സോഴ്‌സ്‌സ് എന്ന വിഭാഗത്തിലാണ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് ചേര്‍ക്കേണ്ടത്.ഏത് വര്‍ഷത്തേക്കാണോ പലിശ ലഭിച്ചിട്ടുള്ളത് ആ വര്‍ഷമോ അല്ലെങ്കില്‍ പലിശ ആദായം നിക്ഷേപകന്‍ സ്വീകരിച്ച വര്‍ഷമോ എന്നിങ്ങനെ രണ്ട് രീതിയില്‍ നിക്ഷേപകന് പലിശ ആദായം കാണിക്കാം. ഏത് രീതി തെരഞ്ഞടുക്കണമെന്ന് നിക്ഷേപകന് തിരഞ്ഞടുക്കാം.

ടിഡിഎസ്

ടിഡിഎസ്

എന്നാല്‍ ഏത് വര്‍ഷത്തേക്കാണോ നിങ്ങള്‍ക്ക് പലിശ ആദായം ലഭിച്ചിരിക്കുന്നത് ആ വര്‍ഷത്തേക്ക് ആദായ നികുതിയില്‍ കാണിക്കുന്നതാണ് അഭികാമ്യമെന്ന് നികുതി വിദഗ്ധര്‍ പറയുന്നു. നിക്ഷേപകന്‍ ചെറിയ ആദായ നികുതി സ്ലാബില്‍ ഉള്‍പ്പെടുന്ന വ്യക്തി ആണെങ്കില്‍ ഓരോ വര്‍ഷത്തേക്കും നേടുന്ന നികുതി ആദായം അതേപ്രകാരം കാണിക്കുന്നത് കുറഞ്ഞ നിരക്കില്‍ നികുതി ഈടാക്കുവാന്‍ കാരണമാകും. കൂടാതെ ഓരോ വര്‍ഷവും പലിശ നിരക്കിന്മേല്‍ ബാങ്ക് ടിഡിഎസ് കുറയ്ക്കുന്നതിനാല്‍ ടിഡിഎസിലെയും പലിശയ്ക്ക് ഈടാക്കുന്ന നികുതിയിന്മേലുമുള്ള ആശയക്കുഴപ്പങ്ങളും അസ്ഥിരതകളും ഒഴിവാക്കുവാനും ഇത് വഴി സാധിക്കും.

ഉയര്‍ന്ന നികുതി

ഉയര്‍ന്ന നികുതി

നിക്ഷേപകന്‍ പലിശ ആദായം ലഭിക്കുന്ന വര്‍ഷം ആ മുഴുവന്‍ തുകയും ചേര്‍ത്തുള്ള വിവിരങ്ങളാണ് നല്‍കുന്നതെങ്കില്‍ ഇത് ഉയര്‍ന്ന വരുമാന സ്ലാബിലേക്ക് നികുതി ദായകനെ ഉയര്‍ത്തുവാനും ഉയര്‍ന്ന നികുതി നിരക്കില്‍ പലിശ വരുമാനത്തിന്മേല്‍ നികുതി ഈടാക്കുന്നതിന് ഇടയാവുകയും ചെയ്യും. നിശ്ചിത പരിധിയ്ക്ക് അപ്പുറമാണ് ഓരോ വര്‍ഷവും ലഭിക്കുന്ന പലിശയെങ്കില്‍ അതിന്റെ 10 ശതമാനമാണ് ബാങ്കുകള്‍ ടിഡിഎസായി കുറയ്ക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പരിധി 50,000 രൂപയും, മറ്റ് നിക്ഷേപകര്‍ക്ക് 40,000 രൂപയുമാണ് പരിധി.

ടിഡിഎസ് ക്യാരി ഫോര്‍വേര്‍ഡ്

ടിഡിഎസ് ക്യാരി ഫോര്‍വേര്‍ഡ്

നിങ്ങളുടെ പലിശ വരുമാനം നിശ്ചിത പരിധിയില്‍ കൂടുതലാണെങ്കില്‍ ബാങ്ക് ടിഡിഎസ് ഈടാക്കുകയും അത് നിങ്ങളുടെ 26ASല്‍ പ്രതിഫലിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ 26ASഉം ഐടിആറും തമ്മില്‍ പൊരുത്തക്കേട് ഉണ്ടാവുകയും ചെയ്യും. ഇനി നികുതി ദാതാവിന് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്ന വര്‍ഷം മാത്രമേ നികുതി അടയ്ക്കുവാന്‍ താത്പര്യമുള്ളൂവെങ്കില്‍ അയാള്‍ക്ക് ടിഡിഎസ് ക്യാരി ഫോര്‍വേര്‍ഡ് ചെയ്യുവാനും സാധിക്കും.

Read more about: income tax
English summary

Guidelines to Avoid Income Tax Notice When Filing ITR Against Fixed Deposits

Guidelines to Avoid Income Tax Notice When Filing ITR Against Fixed Deposits
Story first published: Thursday, April 8, 2021, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X