പതിവായി ആദ്യപകുതിയില്‍ വന്‍ലാഭം തരുന്ന 5 സ്റ്റോക്കുകള്‍; കയ്യിലുണ്ടോ ഇവ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് കാലത്തിന് തിരിതെളിയാനിരിക്കെ നഷ്ടം തിരിച്ചുപിടിച്ച് വിപണി ഒരിക്കല്‍ക്കൂടി സജീവമാവുകയാണ്. കഴിഞ്ഞവാരം 2 ശതമാനത്തിലേറെ ഉയരാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും സാധിച്ചു. വെള്ളിയാഴ്ച്ച വ്യാപാരം നിര്‍ത്തുമ്പോള്‍ 18,200 മാര്‍ക്കിന് മുകളിലാണ് നിഫ്റ്റി; സെന്‍സെക്‌സാകട്ടെ 61,000 മാര്‍ക്കിന് മുകളിലും ചുവടുവെയ്ക്കുന്നു.

 

മുന്നോട്ടുള്ള ദിനങ്ങളില്‍ 18,000 നിലവാരത്തിലായിരിക്കും നിഫ്റ്റിക്ക് ഹ്രസ്വകാല പിന്തുണ ലഭിക്കുക. 18,340 മാര്‍ക്കില്‍ അടിയന്തര പ്രതിരോധവും സൂചിക നേരിടും. ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ വിപണിയില്‍ ചാഞ്ചാട്ടം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എന്തായാലും വിപണികളിലെ വിശാല ട്രെന്‍ഡ് ബുള്ളിഷാണ്. ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ ഏതൊക്കെ സ്‌റ്റോക്കുകള്‍ വാങ്ങും, ആശയക്കുഴപ്പമുണ്ടോ?

പതിവായി

മുന്‍കാലചരിത്രം പരിശോധിക്കുമ്പോള്‍ കലണ്ടര്‍ വര്‍ഷങ്ങളുടെ ആദ്യപകുതിയില്‍ പതിവായി ഉയരുന്ന ഒരുപിടി സ്റ്റോക്കുകളുണ്ട് വിപണിയില്‍. അതായത്, എല്ലാ വര്‍ഷവും ആദ്യത്തെ ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് മുടങ്ങാതെ വലിയ ലാഭം സമ്മാനിക്കുന്നവര്‍. ഈ അവസരത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളുടെ ആദ്യപകുതിയില്‍ സ്ഥിരമായി 25 ശതമാനത്തിലേറെ നേട്ടം കുറിച്ച 5 സ്‌റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം. 250 കോടി രൂപയിലധികം വിപണി മൂല്യമുള്ള കമ്പനികള്‍ മാത്രമാണ് പട്ടികയ്ക്കായി പരിഗണിക്കുന്നത്.

ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്

ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്

2019 -ന്റെ ആദ്യപകുതിയില്‍ 30 ശതമാനവും 2020 -ന്റെ ആദ്യപകുതിയില്‍ 39 ശതമാനവും 2021 -ന്റെ ആദ്യപകുതിയില്‍ 73 ശതമാനവും ഉയര്‍ന്ന സ്റ്റോക്കാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്. വെള്ളിയാഴ്ച്ച 702.90 രൂപയിലാണ് കമ്പനി വ്യാപാരം നിര്‍ത്തിയത്. ഫലപ്രദമായ മൂലധനവിനിയോഗവും കുറഞ്ഞ കടബാധ്യതകളും പ്രധാന ബിസിനസില്‍ നിന്നും ശക്തമായ വരുമാനം കണ്ടെത്താനുള്ള കഴിവും ഗുജറാത്ത് ഗ്യാസ് ലിമിറ്റഡിലെ പോസിറ്റീവ് ഘടകങ്ങളാണ്.

Also Read: ബജറ്റിന് മുമ്പ് വാങ്ങാവുന്ന 15 ഓഹരികള്‍ ഇതാ

 
ഓഹരി വില

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കമ്പനിയുടെ RoCE (റിട്ടേണ്‍ ഓണ്‍ കാപിറ്റല്‍ എംപ്ലോയ്ഡ്), പണമൊഴുക്ക്, വാര്‍ഷിക ലാഭം, പ്രതിയോഹരി ബുക്ക് വാല്യു എന്നിവ കാര്യമായി മെച്ചപ്പെട്ടു. പ്രമോട്ടോര്‍മാരാകട്ടെ കമ്പനിയുടെ ഓഹരികള്‍ പ്ലെഡ്ജ് (ഈടു വെയ്ക്കുക) ചെയ്തിട്ടുമില്ല. നിലവില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 786 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 342.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ദീപക് നൈട്രൈറ്റ് ലിമിറ്റഡ്

ദീപക് നൈട്രൈറ്റ് ലിമിറ്റഡ്

2019 -ന്റെ ആദ്യപകുതിയില്‍ 34 ശതമാനവും 2020 -ന്റെ ആദ്യപകുതിയില്‍ 27 ശതമാനവും 2021 -ന്റെ ആദ്യപകുതിയില്‍ 95 ശതമാനവും ഉയര്‍ന്ന സ്റ്റോക്കാണ് ദീപക് നൈട്രൈറ്റ് ലിമിറ്റഡ്. വെള്ളിയാഴ്ച്ച 2,656 രൂപയിലാണ് കമ്പനി വ്യാപാരം നിര്‍ത്തിയത്.

ഉയര്‍ന്ന പിയോട്രോസ്‌കി സ്‌കോറാണ് സ്‌റ്റോക്കിലെ ആകര്‍ഷണങ്ങളിലൊന്ന്. കമ്പനികളുടെ സാമ്പത്തിക അടിത്തറ എന്തുമാത്രമുണ്ടെന്ന് പിയോട്രോസ്‌കി സ്‌കോര്‍ പറഞ്ഞുവെയ്ക്കുന്നു. ഉയരുന്ന പണമൊഴുക്കും പ്രതിയോഹരി വരുമാന വളര്‍ച്ചയും ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതയും കുറഞ്ഞ കടവും ദീപക് നൈട്രൈറ്റിലെ പോസിറ്റീവ് ഘടകങ്ങളാണ്.

Also Read: 1,000 രൂപ ഒരാഴ്ച കൊണ്ട് 2,893 കോടി രൂപ; ഭ്രാന്ത് പിടിപ്പിക്കുന്ന നേട്ടവുമായി ഒരു പെന്നി ക്രിപ്റ്റോ

 
പോസിറ്റീവ് ഘടകങ്ങൾ

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കമ്പനിയുടെ ROA (റിട്ടേണ്‍ ഓണ്‍ അസറ്റ്) കാര്യമായി വര്‍ധിച്ചത് കാണാം. കഴിഞ്ഞ നാലു പാദങ്ങളില്‍ തുടര്‍ച്ചയായി വരുമാന വളര്‍ച്ച കുറിക്കാനും ദീപക് നൈട്രൈറ്റിന് സാധിച്ചു.

വാര്‍ഷിക അറ്റാദായം, പ്രതിയോഹരി ബുക്ക് വാല്യു എന്നിവയും രണ്ടു വര്‍ഷം കൊണ്ടു മെച്ചപ്പെട്ടു. പ്രമോട്ടര്‍മാര്‍ കമ്പനിയുടെ ഓഹരികള്‍ പ്ലെഡ്ജ് ചെയ്തിട്ടില്ല. ഇതേസമയം, കഴിഞ്ഞ പാദം മ്യൂച്വല്‍ ഫണ്ടുകള്‍ ദീപക് നൈട്രൈറ്റിലുള്ള നിക്ഷേപം കുറച്ചിട്ടുണ്ട്.

നിലവില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ദീപക് നൈട്രൈറ്റ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 3,020 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 941.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ബ്രൈറ്റ്‌കോം ഗ്രൂപ്പ് ലിമിറ്റഡ്

ബ്രൈറ്റ്‌കോം ഗ്രൂപ്പ് ലിമിറ്റഡ്

2019 -ന്റെ ആദ്യപകുതിയില്‍ 60 ശതമാനവും 2020 -ന്റെ ആദ്യപകുതിയില്‍ 30 ശതമാനവും 2021 -ന്റെ ആദ്യപകുതിയില്‍ 179 ശതമാനവും ഉയര്‍ന്ന സ്റ്റോക്കാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് ലിമിറ്റഡ്. വെള്ളിയാഴ്ച്ച 182.85 രൂപയിലാണ് കമ്പനി വ്യാപാരം നിര്‍ത്തിയത്.

ഓരോ പാദത്തിലും മാര്‍ജിന്‍ വര്‍ധനവോടെയുള്ള ലാഭ വളര്‍ച്ച, കുറഞ്ഞ കടം, കുറയുന്ന പ്രമോട്ടര്‍ പ്ലെഡ്ജ്, വര്‍ധിക്കുന്ന വിദേശ നിക്ഷേപം എന്നിവ സ്റ്റോക്കിലെ പോസിറ്റീവ് ഘടകങ്ങളാണ്.

നിലവില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 204.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 5.32 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

Also Read: 450% ഇടക്കാല ലാഭവിഹിതം; ഈ മിഡ് കാപ് പവര്‍ സ്റ്റോക്ക് ഇനി കുതിക്കും; വാങ്ങുന്നോ?

 
അപ്പോളോ ട്രൈകോട്ട് ട്യൂബ്‌സ് ലിമിറ്റഡ്

അപ്പോളോ ട്രൈകോട്ട് ട്യൂബ്‌സ് ലിമിറ്റഡ്

2019 -ന്റെ ആദ്യപകുതിയില്‍ 37 ശതമാനവും 2020 -ന്റെ ആദ്യപകുതിയില്‍ 31 ശതമാനവും 2021 -ന്റെ ആദ്യപകുതിയില്‍ 84 ശതമാനവും ഉയര്‍ന്ന സ്റ്റോക്കാണ് അപ്പോളോ ട്രൈകോട്ട് ട്യൂബ്‌സ് ലിമിറ്റഡ്. വെള്ളിയാഴ്ച്ച 874.10 രൂപയിലാണ് കമ്പനി വ്യാപാരം നിര്‍ത്തിയത്. ശക്തമായ വാര്‍ഷിക പ്രതിയോഹരി വരുമാന വളര്‍ച്ച, ഫലപ്രദമായ മൂലധനവിനിയോഗം, കുറഞ്ഞ കടം, പ്രധാന ബിസിനസില്‍ നിന്നും വലിയ വരുമാനം കണ്ടെത്താനുള്ള കഴിവ് എന്നിവ സ്റ്റോക്കിലെ പോസിറ്റീവ് ഘടകങ്ങളാണ്.

മൂവിങ് ആവറേജ്

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കമ്പനിയുടെ RoCE (റിട്ടേണ്‍ ഓണ്‍ കാപ്പിറ്റല്‍ എംപ്ലോയ്ഡ്), ROE (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി), ROA (റിട്ടേണ്‍ ഓണ്‍ അസറ്റ്), വാര്‍ഷിക അറ്റാദായം, പ്രതിയോഹരി ബുക്ക് വാല്യു എന്നിവ മെച്ചപ്പെട്ടു. പ്രമോട്ടര്‍മാര്‍ ആരുംതന്നെ കമ്പനിയുടെ ഓഹരികള്‍ പ്ലെഡ്ജ് ചെയ്തിട്ടില്ല. വിദേശ നിക്ഷേപകര്‍ കാട്ടുന്ന താത്പര്യവും അപ്പോളോ ട്രൈകോട്ട് ട്യൂബ്‌സിന്റെ മാറ്റുകൂട്ടുന്നുണ്ട്.

നിലവില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് കമ്പനി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 950.55 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 420.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

Also Read: മുടങ്ങാതെ മികച്ച ഡിവിഡന്റ്; 45% വിലക്കുറവ്; വമ്പന്‍ ഗ്രൂപ്പിന്റെ ഈ സ്‌മോള്‍ കാപ് കമ്പനി പരിഗണിക്കാം

 
സോളാര ആക്ടിവ് ഫാര്‍മ സയന്‍സസ് ലിമിറ്റഡ്

സോളാര ആക്ടിവ് ഫാര്‍മ സയന്‍സസ് ലിമിറ്റഡ്

2019 -ന്റെ ആദ്യപകുതിയില്‍ 48 ശതമാനവും 2020 -ന്റെ ആദ്യപകുതിയില്‍ 50 ശതമാനവും 2021 -ന്റെ ആദ്യപകുതിയില്‍ 42 ശതമാനവും ഉയര്‍ന്ന സ്റ്റോക്കാണ് സോളാര ആക്ടിവ് ഫാര്‍മ സയന്‍സസ് ലിമിറ്റഡ്. വെള്ളിയാഴ്ച്ച 1,133.65 രൂപയിലാണ് കമ്പനി വ്യാപാരം നിര്‍ത്തിയത്.

ഫലപ്രദമായി ഓഹരിയുടമകളുടെ ഫണ്ടും മൂലധനവും വിനിയോഗിക്കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ RoCE (റിട്ടേണ്‍ ഓണ്‍ കാപ്പിറ്റല്‍ എംപ്ലോയ്ഡ്), ROE (റിട്ടേണ്‍ ഇക്വിറ്റി), ROA (റിട്ടേണ്‍ ഓണ്‍ അസറ്റ്) ചിത്രങ്ങളിത് പറഞ്ഞുവെയ്ക്കുന്നു.

വ്യാപാരം

കാര്യമായ കടം സോളാര ആക്ടിവ് ഫാര്‍മ സയന്‍സസിനില്ല. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് വാര്‍ഷിക അറ്റാദായത്തിലും പ്രതിയോഹരി ബുക്ക് വാല്യുവിലും വര്‍ധനവ് കമ്പനി രേഖപ്പെടുത്തുന്നുണ്ട്. സ്റ്റോക്കില്‍ വിദേശ നിക്ഷേപകരുടെ പങ്കാളിത്തവും ഉയരുകയാണ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,859.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 981.90 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയായി.

Also Read: വമ്പന്‍ വിലക്കുറവില്‍ 3 യുഎസ്, ബ്രിട്ടീഷ് കമ്പനികള്‍; ഈ എംഎന്‍സി സ്‌റ്റോക്കുകള്‍ ഇനി വാങ്ങാമോ?

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary

Gujarat Gas To Solara Active; These 5 Stocks Delivered More Than 25 Per Cent In H1 For Last 3 Years

Gujarat Gas To Solara Active; These 5 Stocks Delivered More Than 25 Per Cent In H1 For Last 3 Years. Read in Malayalam.
Story first published: Monday, January 17, 2022, 10:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X