കയ്യിലെ 5 രൂപ നാണയത്തിന് പിന്നില്‍ ഈ ചിത്രമുണ്ടോയെന്ന് നോക്കൂ; നേടാം പത്ത് ലക്ഷം രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ദിവസവും പണം ചെലവഴിക്കുന്നതിനിടെ കയ്യിലേക്ക് ഒരുപാട് നാണയങ്ങളും കറന്‍സികളും വന്ന് പോകാറുണ്ട്. ബസില്‍ യാത്ര ചെയ്യുമ്പോഴോ കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നാലോ നാണയങ്ങള്‍ കയ്യിലൂടെ പോകും. നാണയങ്ങളുടെ ഭാര കൂടുതലും ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടും കാരണം പലരും നാണയങ്ങളെ പരമാവധി ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. കയ്യിലുള്ളവ ചില പ്രത്യേകതയുള്ളവയെ കാണാൻ പറ്റും. ഇത്തരം പ്രത്യേകതകളുള്ള നാണയങ്ങള്‍ വലിയ വില നല്‍കി വാങ്ങാന്‍ ഇന്ന് നിരവധി പേരുണ്ട്. ഈയിടെയായി സജീവമാകുന്ന ഓണ്‍ലൈന്‍ വിപണിയില്‍ ലക്ഷങ്ങൾക്കാണ് നാണയങ്ങൾ കൈമാറ്റം ചെയ്യുന്നത്.

 

അഞ്ച് രൂപ നാണയത്തിന്റെ പ്രത്യേകതകൾ

അഞ്ച് രൂപ നാണയത്തിന്റെ പ്രത്യേകതകൾ

അഞ്ച് രൂപ കൊണ്ട് ചായ കുടിച്ച കാലം മറന്നെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ കയ്യിലെ അഞ്ച് രൂപയുടെ നാണയത്തിന് ലക്ഷങ്ങള്‍ ലഭിച്ചാലോ. ഇത് സാധ്യമാണ്, പക്ഷേ കയ്യിലെ നാണയത്തിന് ചില പ്രത്യേകതകളുണ്ടാകണമെന്ന് മാത്രം.മാതാ വൈഷ്‌ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത 5 രൂപ നാണയത്തിന് പത്ത് ലക്ഷം രൂപ വരെയാണ് ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്നത്. കയ്യില്‍ ഇത്തരം പ്രത്യേകതയുള്ള നാണയമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴി വില്പനയ്ക്ക് വെയ്ക്കാം. 2002 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ നാണയങ്ങള്‍ പുറത്തിറക്കിയത്. 

Also Read: 2 രൂപ ചെലവിൽ 5 ലക്ഷം നേടാം; ഈ നാണയം കയ്യിലുള്ളവർ 'ഭാഗ്യവാന്മാർ'

നാണയങ്ങൾ

ഹൈന്ദവ വിശ്വാസികൾ മാതാ വൈഷ്‌ണോ ദേവിയെ ആരാധിക്കുന്നുണ്ട്. ജമ്മു കാശ്മീരിലെ കതൃയില്‍ മാതാ വൈഷ്‌ണോ ദേവിയുടെ പ്രസിദ്ധമായ ക്ഷേത്രവുമുണ്ട്. മാതാ വൈഷ്‌ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയത്തെ ഭാഗ്യവും ശുഭകരവുമായാണ് വിശ്വാസികളില്‍ പലരും കാണുന്നുണ്ട്. ദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയം കയ്യിലുള്ളത് സമ്പത്ത് കൊണ്ടുവരുമെന്നും വിശ്വസിക്കുന്നവരുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാണയത്തിന് 10 ലക്ഷം രൂപ വരെ നല്‍കാന്‍ പലരും തയ്യാറാകുന്നത്. വൈഷ്ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത 10 രൂപ നാണയത്തിനും ഇതേ തോതിൽ വലിയ വില ഓൺലൈൻ വെബ്സൈറ്റിലൂടെ നേടാൻ സാധിക്കും. ഇതുപോലെ പഴയ നാണയങ്ങൾക്ക് വലിയ വില ലഭിക്കുന്നുണ്ട്. 1994 ൽ പുറത്തിറങ്ങിയ രണ്ട് രൂപ നാണയത്തിന് പിന്നില്‍ ദേശീയ പതാക ആലേഖനം ചെയ്തിട്ടുണ്ടെങ്കിൽ 5 ലക്ഷം രൂപയാണ് വിവിധ ഓൺലൈൻ സൈറ്റുകളിലൂടെയുള്ള വില്പന വഴി നേടാൻ സാധിക്കുക. 

Also Read: അരക്കോടി നേടാൻ ദിവസവും കരുതേണ്ടത് 150 രൂപ; ലക്ഷപ്രഭുവാകാൻ വേറെ വഴി നോക്കേണ്ട; ഇതാ ഒന്നൊന്നര 'ട്രിക്ക്'

എങ്ങനെ വില്പന നടത്താം

എങ്ങനെ വില്പന നടത്താം

വീട്ടിലിരുന്ന് ഓൺലൈനായി ആർക്കും ഈ നേട്ടം കൈക്കലാക്കാം. ഇതിനായി കയ്യിൽ ഈ പ്രത്യേകതകളുള്ള 5, 10 രൂപ നാണയങ്ങളുണ്ടാവുകയാണ് വേണ്ടത്. നാണയം കയ്യിലുണ്ടെങ്കിൽ എങ്ങനെ ഇത് വില്പന നടത്തി 10 ലക്ഷം രൂപ നേടാമെന്ന് നോക്കാം. കയ്യില്‍ മാതാ വൈഷ്‌ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയമുണ്ടെങ്കില്‍ ഇത് വില്പന നടത്താന്‍ ക്ലാസിഫൈഡ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ തിരഞ്ഞെടുക്കാം. ക്വുക്കര്‍, ഒഎല്‍എക്‌സ്, ഇബേ എന്നി വെബ്‌സൈറ്റുകളില്‍ ഇത്തരം കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പുതിതാതായി വെബ്‌സൈറ്റിലേക്ക് കയറുന്നവര്‍ക്ക് പുതിയ അക്കൗണ്ട് ഉണ്ടാക്കിയും മറ്റുള്ളവര്‍ക്ക് ലോഗിന്‍ ചെയ്തും വില്പന നടത്താം. 

Also Read: പത്ത് രൂപ നോട്ട് കൊടുത്താൽ 30,000 രൂപ കൂടെ പോരും; ഈ പത്ത് രൂപ കയ്യിലുണ്ടോയെന്ന് നോക്കൂ

വില്പന

വില്പന നടത്താന്‍ 'സെല്ലാര്‍' ആയി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍, ഇ- മെയില്‍ വിവരങ്ങള്‍ നല്‍കിയ ശേഷം നാണയത്തിന്റെ പ്രത്യേകതകള്‍ വ്യക്തമാകുന്ന ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഇതോടെ നിങ്ങളുടെ നാണയം വില്പന നടത്തുന്നത് സംബന്ധിച്ച പരസ്യം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. പിന്നീട് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ നിങ്ങളുമായി ബന്ധപ്പെട്ട് വില്പന നടത്തുന്നതാണ് രീതി.


അറിയിപ്പ്

പഴയ നാണയങ്ങളും കറൻസികളും വിൽക്കാൻ എന്ന പേരിൽ നിരവധി തട്ടിപ്പും ഈ മേഖലയിൽ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവർ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Read more about: coin
English summary

Having 5 Rupee Coin With Inscription Of Vaishno Devi Will Get 10 Lakhs; How To Sell The Coin;Details

Having 5 Rupee Coin With Inscription Of Vaishno Devi You Can Get 10 Lakhs; How To Sell The Coin ; Details Here
Story first published: Saturday, June 11, 2022, 15:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X