എച്ച്ഡിഎഫ്സി ബാങ്കിൽ കാശിട്ടിട്ട് കാര്യമുണ്ടോ? എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്കുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡി‌എഫ്സി ബാങ്ക് എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു. ഒക്ടോബർ 15 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. തിരഞ്ഞെടുത്ത കാലയളവുകളിലാണ് സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറച്ചിരിക്കുന്നത്. ഒരു വർഷവും രണ്ട് വർഷവും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് കുറച്ചു. ബാക്കി ടേം ഡെപ്പോസിറ്റുകളിൽ ബാങ്ക് നിരക്കുകളിൽ മാറ്റമില്ല.

പുതിയ പലിശ നിരക്ക്
 

പുതിയ പലിശ നിരക്ക്

ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം, എച്ച്ഡിഎഫ്സി ബാങ്ക് 7 ദിവസത്തിനും 29 ദിവസത്തിനുമിടയിലുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30-90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനവും വാഗ്ദാനം ചെയ്യുന്നു. 91 ദിവസം മുതൽ 6 മാസം വരെയുള്ള നിക്ഷേപത്തിന്, 3.5%, 6 മാസവും 1 ദിവസവും മുതൽ ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 4.4% ആണ് പലിശ നിരക്ക്.

എഫ്ഡിയ്ക്ക് ഇപ്പോഴും 7% പലിശ വാഗ്ദാനം ചെയ്യുന്ന 2 ബാങ്കുകൾ, കാശ് ഇവിടെ നിക്ഷേപിക്കാം

കുറവ്

കുറവ്

ഒരു വർഷത്തിനുള്ളിലും രണ്ട് വർഷത്തിനുള്ളിലും കാലാവധി പൂർത്തിയാകുന്ന എഫ്ഡിയ്ക്ക് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് യഥാക്രമം 20 ബേസിസ് പോയിന്റുകളും (ബിപിഎസ്) 10 ബിപിഎസുമാണ് കുറച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് ഇപ്പോൾ 4.9 ശതമാനം ലഭിക്കും. രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5% പലിശ നിരക്ക് ലഭിക്കും.

സർക്കാർ ഉറപ്പിൽ ധൈര്യമായി കാശിറക്കാം, നിക്ഷേപത്തിന് 7% മുതൽ 8% വരെ പലിശ ഉറപ്പ്

മാറ്റമില്ല

മാറ്റമില്ല

രണ്ട് വർഷം മുതൽ 10 വർഷത്തേക്ക് കാലാവധി പൂർത്തിയാകുന്ന ദീർഘകാല നിക്ഷേപത്തിന്റെ പലിശ നിരക്കിൽ മാറ്റമില്ല. 2 വർഷം മുതൽ 3 വർഷം വരെ നീളുന്ന എഫ്ഡികൾക്ക് 5.15 ശതമാനവും 3 വർഷം മുതൽ 5 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 5.30 ശതമാനവും പലിശ ലഭിക്കും. മെച്യൂരിറ്റി കാലയളവ് 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50% പലിശ ലഭിക്കും. ഓഗസ്റ്റ് 25 ന് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു.

ഉയർന്ന പലിശയ്ക്കെടുന്ന ഭവന വായ്‌പ നിലവിലെ കുറഞ്ഞ പലിശ നിരക്കിലേയ്ക്ക് മാറ്റാം, അറിയേണ്ട കാര്യങ്ങൾ

കാലാവധിയും പലിശ നിരക്കും

കാലാവധിയും പലിശ നിരക്കും

ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പൊതുജനങ്ങൾക്കായുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്ക് പരിശോധിക്കാം.

  • 7 - 14 ദിവസം - 2.50%
  • 15 - 29 ദിവസം - 2.50%
  • 30 - 45 ദിവസം - 3%
  • 46 - 60 ദിവസം - 3%
  • 61 - 90 ദിവസം - 3%
  • 91 ദിവസം - 6 മാസം - 3.5%
  • 6 മാസവും ഒരു ദിവസവും മുതൽ 9 മാസം - 4.4%
  • 9 മാസവും ഒരു ദിവസവും മുതൽ 1 വർഷത്തിൽ താഴെ - 4.4%
  • ഒരു വർഷം - 4.9%
  • 1 വർഷവും 1 ദിവസവും - 2 വർഷം - 5%
  • 2 വർഷവും 1 ദിവസവും മുതൽ - 3 വർഷം - 5.15%
  • 3 വർഷവും 1 ദിവസവും മുതൽ 5 വർഷം - 5.30%
  • 5 വർഷവും 1 ദിവസവും മുതൽ 10 വർഷം - 5.50%
മുതിർന്ന പൗരന്മാർക്ക്

മുതിർന്ന പൗരന്മാർക്ക്

മുതിർന്ന പൗരന്മാർക്ക് പൊതുജനത്തേക്കാൾ 50 ബേസിസ് പോയിൻറുകൾ ഉയർന്ന പലിശനിരക്ക് ലഭിക്കും. അഞ്ചു വർഷത്തേക്ക് എഫ്ഡിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പലിശ ലഭിക്കും. ഡിസംബർ 31 വരെ മുതിർന്ന പൗരന്മാർക്ക് പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കലുകൾക്കും ഈ പ്രത്യേക ഓഫർ ബാധകമാണ്.

English summary

HDFC Bank FD Interest Rates Lowers Again; The New Rates Will Come Into Effect From October 15.| എച്ച്ഡിഎഫ്സി ബാങ്കിൽ കാശിട്ടിട്ട് കാര്യമുണ്ടോ? എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്കുകൾ

HDFC Bank, the country's largest private sector bank, has again slashed FD interest rates. The new rates will come into effect from October 15. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X