എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍; വാഹന, ഭവന വായ്പകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളികള്‍ക്ക് ഓണം ആഘോഷത്തിന് ഇരട്ടി മാറ്റേകാന്‍ നിരവധി ഓഫറുകളും ഇളവുകളുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. ഉപയോക്താക്കളുടെ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട് ഒരു ഡസനോളം വ്യത്യസ്ത ഓഫറുകളാണ് എച്ച്ഡിഎഫ്‌സി ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ബാങ്ക് വാഗ്ദാനം ചെയ്യുന്ന വായ്പാ ഉത്പന്നങ്ങളില്‍ വലിയ അളവിലുള്ള ഇളവുകള്‍ ഈ ഓണക്കാലത്ത് എച്ച്ഡിഎഫസി ബാങ്ക് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

 

Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍

ഓണവുമായി അനുബന്ധിച്ച് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഓഫറുകളെല്ലാം 2021 സെപ്തംബര്‍ 30ാം തീയ്യതി വരെ ഉപയോക്തക്കള്‍ക്ക് ലഭിക്കും. കാര്‍ വായ്പ, ഇരു ചക്ര വാഹന വായ്പ, ഭവന വായ്പ, ബിസിനസ് വായ്പാ തുടങ്ങിയ വായ്പകളില്‍ വലിയ ഇളവുകള്‍ ഈ ഉത്സവ സീസണില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

Also Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

ഓണക്കാലത്തെ പ്രത്യേക ഓഫറുകള്‍

ഓണക്കാലത്തെ പ്രത്യേക ഓഫറുകള്‍

മേല്‍പ്പറഞ്ഞ വായ്പകള്‍ക്ക് പുറമേ, സ്വര്‍ണ വായ്പ, വസ്തു ഈടിന്മേലുള്ള വായ്്പ, സെക്യൂരിറ്റീസുകള്‍ ഈടായി നല്‍കിക്കൊണ്ടുള്ള വായ്പ തുടങ്ങിയവയ്ക്കും ഓണക്കാലത്തെ പ്രത്യേക ഓഫറുകള്‍ ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേകമായ ഇളവുകളും ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. അത്തരം ഉപയോക്താക്കള്‍ക്ക്് അവരുടെ പര്‍ച്ചേസുകള്‍ യാതൊരു വിധ അധിക ചിലവുകളും നല്‍കാതെ തന്നെ ഇഎംഐ (ഈക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്) കളായി മാറ്റുവാനും സാധിക്കും.

Also Read : ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

വലിയ ഇളവുകള്‍

വലിയ ഇളവുകള്‍

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. ഒരു പുതിയ തുടക്കത്തിന്റെ അടയാളമാണത്. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ഈ ഓണക്കാലം മുതല്‍ അവരുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുവാന്‍ ആഗ്രഹിക്കുകയാണ് ഇപ്പോള്‍ ജനങ്ങളെല്ലാവരും. പലരും അവരുടെ തൊഴിലിലും പഠനത്തിലും ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവശ്യമായ ചില ഉപകരണങ്ങളും ഉത്പന്നങ്ങളുമൊക്കെ വാങ്ങിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഓണം പര്‍ച്ചേസുകള്‍ക്ക് വലിയ ഇളവുകള്‍ ഓണം പ്രത്യേക ഉത്സവ ആഘോഷത്തില്‍ ഉള്‍പ്പെടുന്നു. പര്‍ച്ചേസുകളിലെ ഇളവുകള്‍, കുറഞ്ഞ പ്രൊസസിംഗ് ചാര്‍ജുകള്‍, കുറഞ്ഞ പലിശ നിരക്കുകള്‍ തുടങ്ങിയവ ഈ ഉത്സവകാല ആഘോഷത്തില്‍ ഉള്‍പ്പെടുന്നു. ആകര്‍ഷകമായ ഓഫറുകളില്‍ ഇപ്പോള്‍ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരമാണിത് - എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സോണല്‍ ഹെഡ് ഹെമി സെബാസ്റ്റിയന്‍ പറഞ്ഞു.

Also Read :പഴയ ഒരു രൂപാ നോട്ടിന് പകരം നേടാം ലക്ഷങ്ങള്‍!

വായ്പാ ഓഫറുകള്‍

വായ്പാ ഓഫറുകള്‍

7.65 ശതമാനം പലിശ നിരക്ക് മുതല്‍ ഉപയോക്താക്കള്‍ക്ക് കാര്‍ വായ്പ ലഭിക്കും. യൂസ്ഡ് കാര്‍ വായ്പകളില്‍ വാഹനത്തിന്റെ വിലയുടെ 85 ശതമാനം തുക വരെ വരുമാനം തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാതെ തന്നെ വായ്പയായി ലഭിക്കും. വരുമാനം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ 100 ശതമാനം തുകയും യൂസ്ഡ് കാര്‍ വായ്പയായി ലഭിക്കും. പുതിയ ഇരു ചക്ര വാഹനം വാങ്ങിക്കുന്നതിനായി 100 ശതമാനം സാമ്പത്തീക സഹായവും ഉപയോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നും ലഭിക്കും. കൂടാതെ പ്രോസസിംഗ് ചാര്‍ജില്‍ 50 ശതമാനത്തിന്റെ ഇളവും ബാങ്ക് ഇപ്പോള്‍ നല്‍കി വരുന്നു.

Also Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജുകളില്‍ കിഴിവ്

വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജുകളില്‍ കിഴിവ്

പുതിയ ഉപയോക്താക്കള്‍ക്കായുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് ആരംഭിക്കുന്നത് 6.75 ശതമാനം മുതലാണ്. നിലവിലുള്ള ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് 50 ലക്ഷം രൂപ വരെ ടോപ് അപ്പ് വായ്പയ്ക്കായും അപേക്ഷിക്കുവാന്‍ സാധിക്കും. ഈടുകളൊന്നും ഇല്ലാതെ 40 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയും എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. ബിസിനസ് വായ്പകളാണെങ്കില്‍ 75 ലക്ഷം രൂപ വരെ ലഭിക്കും. വ്യക്തിഗത വായ്പകളുടെ പ്രൊസസിംഗ ചാര്‍ജായി നിശ്ചയിച്ചിരിക്കുന്നത് 1999 രൂപയാണ്. ബിസിനസ് വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജുകളില്‍ 50 ശതമാനം കിഴിവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

Read more about: hdfc
English summary

HDFC Bank's Onam discount offers; loans will be available at lower processing fees and lower interest rates | എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍; വാഹന, ഭവന വായ്പകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

HDFC Bank's Onam discount offers; loans will be available at lower processing fees and lower interest rates
Story first published: Wednesday, August 11, 2021, 15:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X