അറിയുക, നിക്ഷേപത്തില്‍ വരുത്തുന്ന ഈ 5 തെറ്റുകള്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണത്തെ അവതാളത്തിലാക്കിയേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ മറ്റ് സാമ്പത്തീക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലേക്കുള്ള സാമ്പത്തികാസൂത്രണം നടത്തുന്നത് പോലെ തന്നെ പ്രധാനമാണ് റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനായി സമ്പാദ്യം കരുതി വയ്ക്കുവാനുള്ള നിക്ഷേപങ്ങളും. സാമ്പത്തീക ഞെരുക്കങ്ങളില്ലാത്ത റിട്ടയര്‍മെന്റ് ജീവിതത്തിനായി വലിയൊരു തുക തന്നെ ഇന്ന് കരുതി വയ്‌ക്കേണ്ടതായുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ക്കായി തയ്യാറെടുകകുമ്പോള്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

 

റിട്ടയര്‍മെന്റ് ആസൂത്രണം

റിട്ടയര്‍മെന്റ് ആസൂത്രണം

റിട്ടയര്‍മെന്റ് കാലത്തെ സാമ്പത്തീക ആവശ്യങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും ആദ്യത്തെ തെറ്റ് റിട്ടയര്‍മെന്റിന് ശേഷം നിങ്ങളുടെ ജീവിതച്ചിലവ് കുത്തനെ കുറയുമെന്ന കണക്കുകൂട്ടലാണ്. നിത്യച്ചിലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍, തുടങ്ങിയ ചില ഇനത്തിലുള്ള ചിലവുകളില്‍ റിട്ടയര്‍മെന്റിന് ശേഷം കുറവ് സംഭവിച്ചേക്കാം എന്നത് സത്യമാണ്. എന്നാല്‍ അതേ സമയം നിങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും പ്രായമാകും തോറും ചികിത്സയ്ക്കും ആരോഗ്യ പരിപാലനത്തിനുമായുള്ള തുകയില്‍ വര്‍ധനവ് ഉണ്ടാകും.

റിട്ടയര്‍മെന്റ് സമ്പാദ്യവും പണപ്പെരുപ്പവും

റിട്ടയര്‍മെന്റ് സമ്പാദ്യവും പണപ്പെരുപ്പവും

അത് കൂടാതെ പണപ്പെരുപ്പം പരിഗണിക്കാതെ റിട്ടയര്‍മെന്റ് സമ്പാദ്യം കണക്കാക്കുന്നതും വിഡ്ഢിത്തമായേക്കാം. മതിയായ തുക റിട്ടയര്‍മെന്റ് സമ്പാദ്യമായി കരുതി വയ്ക്കാത്തതും അബദ്ധമാകും. ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുള്ള ഈ കാലത്ത് പ്രതീക്ഷിച്ചതിലും അധികം കാലം ജീവിതം നീണ്ടേക്കാം. അതുകൂടി കണക്കിലെടുത്ത് വേണം റിട്ടയര്‍മെന്റ് സമ്പാദ്യം ആസൂത്രണം ചെയ്യാന്‍.

നേരത്തെ നിക്ഷേപിച്ചു തുടങ്ങാം

നേരത്തെ നിക്ഷേപിച്ചു തുടങ്ങാം

നേരത്തെ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ് മതിയായ റിട്ടയര്‍മെന്റ് സമ്പാദ്യം കരുുവാനുള്ള ആദ്യ പടി. നേരത്തേ എന്ന് പറയുമ്പോള്‍ കഴിയാവുന്നതും നേരത്തേ തന്നെ. നിങ്ങളുടെ ആദ്യ ജോലിയിലെ ആദ്യ ശമ്പളം മുതല്‍ നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കുമെങ്കില്‍ അത്രയും നല്ലത്. എത്ര നേരത്തേ നിങ്ങള്‍ നിക്ഷേപിച്ചു തുടങ്ങുന്നുവോ അത്രയും കൂടുതല്‍ വര്‍ധനവ് നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ ഉണ്ടാകും. നിക്ഷേപം വൈകും തോറും റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് മതിയായ സമ്പാദ്യം കരുതി വയ്ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരും.

എപ്പോള്‍ നിക്ഷേപിക്കാം?

എപ്പോള്‍ നിക്ഷേപിക്കാം?

ഉദാഹരണത്തിന് 30 വയസ്സില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിയ്ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തില്‍ പ്രതിമാസം 4300 രൂപ നിക്ഷേപം നടത്തുന്നതിലൂടെ 30 വര്‍ഷങ്ങള്‍ കൊണ്ട് 12 ശതാമനം ആദായത്തില്‍ 1.5 കോടി രൂപ സ്വന്തമാക്കുവാന്‍ സാധിക്കും. എന്നാല്‍ അതേ നിക്ഷേപം 45 വയസ്സുള്ള ഒരു വ്യക്തി ആരംഭിച്ചാല്‍ 12 ശതമാനം നിരക്കില്‍ 15 വര്‍ഷങ്ങള്‍ കൊണ്ട് 1.5 കോടി രൂപ നേടണമെങ്കില്‍ ഓരോ മാസവും നിക്ഷേപം നടത്തേണ്ട തുക 30,000 രൂപയായിരിക്കും.

ഇക്വിറ്റി നിക്ഷേപങ്ങളില്‍

ഇക്വിറ്റി നിക്ഷേപങ്ങളില്‍

നിങ്ങളുടെ റിട്ടയര്‍മെന്റ് നിക്ഷേപം പൂര്‍ണമായും ഡെബ്റ്റ് ഫണ്ടുകളിലോ , സ്ഥിര വരുമാനം നല്‍കുന്ന നിക്ഷേപ പദ്ധതികളിലോ മാറ്റി വയക്കുന്നത് ഒഴിവാക്കുക. ഒരു ഭാഗം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കണം. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഇക്വിറ്റി നിക്ഷേപങ്ങളില്‍ നിന്നാണ് ഉയര്‍ന്ന ആദായം ലഭിക്കുക. സമ്പത്ത് സൃഷ്ടിക്കുവാനും ഇതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

പ്രായം വര്‍ധിക്കും തോറും ചികിത്സാ ചിലവുകളും ആനുപാതികമായി ഉയരുവാനുള്ള സാധ്യതകള്‍ ഏറെയാണ്. ആശുപത്രി ചിലവുകളുടെ ബാധ്യത കുറയ്ക്കുവാനുള്ള ഏക മാര്‍ഗം മതിയായ പരിരക്ഷ ഉറപ്പു നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നേരത്തേ വാങ്ങിക്കുക എന്നതാണ്. നിങ്ങള്‍ക്കും നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കേണ്ടതുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ പോളിസി വാങ്ങിച്ചാല്‍ കുറഞ്ഞ പ്രീമിയം തുകയില്‍ പോളിസി ലഭിക്കുകയും ഒപ്പം പരമാവധി രോഗങ്ങള്‍ക്കുള്ള പരിരക്ഷ നിങ്ങള്‍ക്ക് ഉറപ്പാക്കുവാനും സാധിക്കും.

Read more about: finance smart investment
English summary

health insurance cover to post-retirement corpus: These Mistakes Can Trouble Your Retirement Plans | അറിയുക, നിക്ഷേപത്തില്‍ വരുത്തുന്ന ഈ 5 തെറ്റുകള്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണത്തെ അവതാളത്തിലാക്കിയേക്കാം

health insurance cover to post-retirement corpus: These Mistakes Can Trouble Your Retirement Plans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X