നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയിലെ ആശുപത്രി വാസത്തിന് മുന്‍പും ശേഷവും ലഭിക്കുന്ന കവറേജുകള്‍ ഏതൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ വാതില്‍ക്കലാണ് നമ്മുടെ രാജ്യം ഇപ്പോഴുള്ളത്. ഹോസ്പ്പിലുകളിലെ ചിലവുകളും അല്ലെങ്കില്‍ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് നല്‍കേണ്ടി വരുന്ന കണ്‍സള്‍ട്ടേഷന്‍ ചാര്‍ജും മറ്റ് പരിശോധന ബില്ലുകളുമായി മല്ലിടേണ്ടി വരുന്ന അവസ്ഥയിലാണ് സാധാരണക്കാര്‍. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് പുറമേയും മറ്റ് അനവധി ചിലവുകളുള്ള ചികിത്സയാണ് കോവിഡ് 19ന്റേത്.

 
നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയിലെ ആശുപത്രി വാസത്തിന് മുന്‍പും ശേഷവും ലഭിക്കുന്ന കവറേജുകള്‍ ഏതൊക്കെ?

ഒരു സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ആശുപത്രി വാസത്തിലൂടെയുണ്ടാകുന്ന ചിലവുകളാണ് പൊതുവേ വഹിക്കാറുള്ളത്. എന്നാല്‍ നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനും , ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷവും അഭിമുഖീകരിക്കേണ്ടി വരുന്ന ചികിത്സാ ചെലവുകള്‍ക്ക് കൂടി നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ എല്ലാ ചിലവുകളും ഈ രീതിയില്‍ ക്ലെയിം ചെയ്യാന്‍ സാധിക്കുകയില്ല.

ആരോഗ്യ ഇന്‍ഷുറന്‍സുകളെ പറ്റി ഈ കാര്യങ്ങള്‍ അറിയാമോ ?

കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനാ ചിലവ് ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുമോ എന്ന് പലരും സംശയിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ആശുപത്രി വാസത്തിലേക്ക് നയിക്കുന്ന എല്ലാ രോഗ പരിശോധനാ ചിലവുകളും ഇന്‍ഷുറന്‍സ് പോളിസിയുടെ കവറേജില്‍ ഉള്‍പ്പെടുന്നവയാണ്. നമ്മുടെ ശരീരത്തിലെ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുവാനുള്ള പരിശോധനയാണ് ആര്‍ടിപിസിആര്‍. 1200 രൂപയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വേണ്ടി വരുന്ന തുക.

നിങ്ങള്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എങ്കില്‍ ആര്‍ടി പിസിആര്‍ പരിശോധന ചിലവ്, രക്ത പരിശോധനാ ചിലവ്, സിടി സ്‌കാന്‍ ചിലവ് തുടങ്ങി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് 30 ദിവസം വരെ ചെയ്തിട്ടുള്ള അനുബന്ധ പരിശോധനാ ചിലവുകളൊക്കെ ഇന്‍ഷുറന്‍സ് കമ്പനിയാണ് വഹിക്കുക. ആശുപത്രി വാസവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള പരിശോധനകളായിരിക്കും ഇവ എന്നത് നിര്‍ബന്ധമാണ്.

ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ നിങ്ങള്‍ക്ക് എത്ര നികുതി ലാഭിക്കാം ?

മിക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും നിങ്ങള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിന് ശേഷമുള്ള ചില പ്രധാന ചിലവുകള്‍ കൂടി വഹിക്കാറുണ്ട്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആവശ്യമുള്ള ടെസ്റ്റുകള്‍ക്കാണ് ഈ സേവനം ലഭിക്കുക. 60 ദിവസം വരെയാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ കവറേജ് ലഭിക്കുക.

Read more about: health insurance
English summary

Health Insurance Policy 2021: Here's How You Can Claim Pre And Post Hospitalization Expenses, Step-by-step

Health Insurance Policy 2021: Here's How You Can Claim Pre And Post Hospitalization Expenses, Step-by-step
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X