മാസ ശമ്പളത്തേക്കാൾ കൂടുതൽ വരുമാനം നേടാനുള്ള അഞ്ച് വഴികൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതിവ് ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിനപ്പുറം അധിക പണം സമ്പാദിക്കാനുള്ള വഴികൾ പലരും അന്വേഷിക്കുന്ന കാര്യമാണ്. നിങ്ങളുടെ ശമ്പളത്തേക്കാൾ കൂടുതൽ സമ്പാദിക്കുന്നതിന്, നിങ്ങൾക്ക് ശരിയായ പ്ലാൻ ആവശ്യമാണ്. ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കുകയും അതിനായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യേണ്ടത് പ്രധാനമാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബജറ്റ് തയ്യാറാക്കുക
 

ബജറ്റ് തയ്യാറാക്കുക

ഏതൊരു സാമ്പത്തിക പദ്ധതിയുടെയും ഏറ്റവും പ്രധാനപ്പെട്ട ഘടകം ബജറ്റ് തയ്യാറാക്കലാണ്. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ചായിരിക്കണം ബജറ്റ് തയ്യാറാക്കേണ്ടത്. നിങ്ങളുടെ വരുമാനത്തിന് അനുസൃതമായി നിങ്ങളുടെ പ്രതിമാസ ചെലവ് കുറയ്ക്കുക. വിവിധ തലങ്ങളിൽ നിങ്ങൾ എത്രമാത്രം ചെലവഴിക്കുന്നുവെന്ന് അറിയാൻ ഇത് നിങ്ങളെ സഹായിക്കും. മൂന്ന് മുതൽ നാല് മാസം വരെ നിങ്ങൾ ബജറ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ചെലവുകൾ മൂന്ന് വിഭാഗങ്ങളായി തിരിക്കാൻ നിങ്ങൾക്ക് കഴിയും. അതായത് അത്യാവശ്യം, വിവേചനാധികാരം, വിനോദം എന്നിങ്ങനെ.

നിക്ഷേപം ആരംഭിക്കാം

നിക്ഷേപം ആരംഭിക്കാം

നിങ്ങളുടെ ചെലവുകൾ തിരിച്ചറിയാനായാൽ അടുത്ത ഘട്ടം എല്ലാം മാസവും ശമ്പളത്തിന്റെ 10 മുതൽ 20 ശതമാനം വരെ മാറ്റിവയ്ക്കുക. എന്നതാണ്. ഈ തുക നിക്ഷേപിക്കാനുള്ള ഏറ്റവും ലളിതമായ മാർഗം ഒരു ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക എന്നതാണ്. ഒരു സ്ഥിര നിക്ഷേപവുമായി ലിങ്കുചെയ്‌തിരിക്കുന്ന സ്വീപ്പ്-ഇൻ അക്കൗണ്ട് നിങ്ങൾക്ക് ആരംഭിക്കാവുന്നതാണ്. ഇതുവഴി നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന വരുമാനം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

ധനകാര്യത്തെക്കുറച്ച് ബോധവാന്മാരാകുക

ധനകാര്യത്തെക്കുറച്ച് ബോധവാന്മാരാകുക

നിങ്ങൾ നിക്ഷേപം ആരംഭിക്കുമ്പോൾ, ആദ്യം വ്യക്തിഗത ധനകാര്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കണം. ലാഭിക്കൽ, നിക്ഷേപം, കടം, പണപ്പെരുപ്പം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയങ്ങൾ മനസിലാക്കാൻ നിങ്ങൾക്ക് ലേഖനങ്ങളും പുസ്തകങ്ങളും വായിക്കാൻ ആരംഭിക്കാം.

മ്യൂച്വൽ ഫണ്ട്: ഡയറക്‌ട് പ്ലാനിലൂടെ എങ്ങനെ കൂടുതൽ വരുമാനം നേടാം?

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ രൂപപ്പെടുത്തുക

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ രൂപപ്പെടുത്തുക

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തെ ഹ്രസ്വ, ഇടത്തരം, ദീർഘകാല ലക്ഷ്യങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കുക. ഈ ലക്ഷ്യങ്ങൾ നേടേണ്ട കാലാവധിയും നിങ്ങൾക്ക് ആവശ്യമായ കൃത്യമായ തുകയും സഹിതം ഓരോന്നും പട്ടികപ്പെടുത്തുക. തുക എഴുതുമ്പോൾ, പണപ്പെരുപ്പത്തെ കൂടി കണക്കിലാക്കി രേഖപ്പെടുത്തുക. കാരണം ഇത് നിങ്ങളുടെ ലക്ഷ്യത്തിന്റെ മൂല്യം വർദ്ധിപ്പിക്കും.

വീട്ടിലിരുന്ന് മാസം 2,850 രൂപയുടെ പലിശ വരുമാനം നേടാം, നിങ്ങൾ ചെയ്യേണ്ടത് എന്ത്?

നിക്ഷേപം തിരഞ്ഞെടുക്കേണ്ടത് എങ്ങനെ?

നിക്ഷേപം തിരഞ്ഞെടുക്കേണ്ടത് എങ്ങനെ?

പണം എവിടെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് ആളുകൾ പലപ്പോഴും ആശയക്കുഴപ്പത്തിലാകാറുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങളോടും കാലാവധികളോടും യോജിക്കുന്ന നിക്ഷേപ ഉപകരണം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വരുമാനം, പണലഭ്യത, നികുതി ബാധ്യത തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് നിക്ഷേപം നടത്തുക. നിക്ഷേപത്തിനുമുമ്പ് ലക്ഷ്യ കാലാവധി, വരുമാനം, നികുതി എന്നിവ പരിഗണിക്കേണ്ടത് പ്രധാനമാണ്.

സാമ്പത്തിക മാന്ദ്യം: ഒക്ടോബറിൽ ജിഎസ്ടി വരുമാനത്തിൽ വീണ്ടും ഇടിവ്

English summary

മാസ ശമ്പളത്തേക്കാൾ കൂടുതൽ വരുമാനം നേടാനുള്ള അഞ്ച് വഴികൾ ഇതാ..

Many people are looking for ways to make extra money beyond their regular salary. To earn more than your salary, you need the right plan. Read in malayalam.
Story first published: Monday, December 23, 2019, 10:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X