കാശിന് ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ പ്രതിമാസ ചെലവുകൾ കുറയ്ക്കാൻ ചില വഴികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി തീർച്ചയായും മിക്കവരെയും സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നുണ്ടാകും. അഥവാ നിങ്ങളുടെ വരുമാനത്തെ ബാധിച്ചിട്ടില്ലെങ്കിലും നിങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പതിവുപോലെ തുടരുകയാണെങ്കിലും, ഭാവിയിൽ ചില അനിശ്ചിതത്വങ്ങളിലേയ്ക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ ചെലവുകൾ അൽപ്പം ചുരുക്കുന്നതും ഗുണം ചെയ്യും. അതിനാൽ, നിലവിലെ പ്രതിസന്ധിയെ നേരിടാൻ വെട്ടിക്കുറയ്ക്കാവുന്ന ചില പ്രതിമാസ ചെലവുകൾ താഴെ പറയുന്നവയാണ്.

 

കൊവിഡ് ദുരിതാശ്വാസം: ഏറ്റവും കൂടുതൽ സംഭാവന നൽകിയ ലോക കോടീശ്വരന്മാർക്കൊപ്പം ഒരു ഇന്ത്യക്കാരനും

വാടക

വാടക

നിങ്ങളുടെ വരുമാനം കുറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ വാടക കുറയ്ക്കുന്നതിന് നിങ്ങളുടെ ഭൂവുടമയുമായി ഒരു ചർച്ച നടത്താവുന്നതാണ്. നിങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചതോ ശമ്പള വർദ്ധനവില്ലാത്തതോ ഒക്കെ നിങ്ങൾക്ക് കാരണമായി പറയാം. നിലവിലെ സാഹചര്യത്തിൽ 10 ശതമാനത്തിലധികം വാടക വർദ്ധനവും അംഗീകരിക്കരുത്.

അനാവശ്യ ചെലവുകളിൽ നിന്ന് വിട്ടുനിൽക്കുക

അനാവശ്യ ചെലവുകളിൽ നിന്ന് വിട്ടുനിൽക്കുക

തൽക്കാലം ജിം, ക്ലബ് അംഗത്വ നിരക്കുകൾ പോലുള്ള നിങ്ങളുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നിങ്ങൾക്ക് കുറയ്ക്കാൻ കഴിയും. കൂടാതെ, ലോക്ക്ഡൌൺ കാലയളവിൽ പതിവ് ദിവസത്തെ ഓഫീസും വീട്ടുജോലിയും കഴിഞ്ഞ് നിങ്ങൾക്ക് കൂടുതൽ സമയം അവശേഷിക്കുമ്പോൾ, നെറ്റ്ഫ്ലിക്സ് പോലുള്ള പുതിയ സബ്സ്ക്രിപ്ഷനുകൾക്കും വിനോദ ആവശ്യങ്ങൾക്കുമായി കൂടുതൽ പണം ചെലവാക്കരുത്.

വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടും ഇനി കാശുണ്ടാക്കാം, മാറ്റങ്ങൾ ഉടൻ

മോട്ടോർ വാഹന ഇൻഷുറൻസ്

മോട്ടോർ വാഹന ഇൻഷുറൻസ്

ഇന്നത്തെ ആവശ്യകതയും നിങ്ങളുടെ നിലവിലെ സാമ്പത്തിക ബാധ്യതകളും വരുമാനവും ചെലവുകളും വിലയിരുത്തി മോട്ടോർ വാഹന ഇൻഷുറൻസിൽ മാറ്റങ്ങൾ വരുത്താം. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ വിപണിയിലെ പുതിയ വാഹന ഇൻഷുറൻസ് പോളിസികളിലേക്ക് മാറാനും കഴിയും. ലോക്ക്ഡൌൺ അല്ലെങ്കിൽ ഗതാഗത നിയന്ത്രണങ്ങളുള്ളതിനാൽ അല്ലെങ്കിൽ സുരക്ഷയുടെ ഭാഗമായി നിങ്ങൾ കുറച്ചു യാത്ര ചെയ്യുകയാണെങ്കിൽ വാഹന ഇൻഷുറൻസ് കുറയ്ക്കാവുന്നതാണ്.

കാശിനെക്കുറിച്ച് ഓർത്ത് ടെൻഷൻ വേണ്ട; പണം വീട്ടിലെത്തിക്കും, ഹരിയാനയിലെ ഡോർസ്റ്റെപ്പ് ഡെലിവറി മാതൃക

പലിശനിരക്ക് കുറയ്ക്കുക

പലിശനിരക്ക് കുറയ്ക്കുക

നിങ്ങൾ ഒന്നോ അതിലധികമോ വായ്പ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ബുദ്ധിമുട്ടിലാണെങ്കിൽ കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കുകളിലേയ്ക്ക് നിങ്ങളുടെ ഭവനവായ്പ ബാധ്യതയുടെ ബാലൻസ് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. നിലവിലെ പ്രതിസന്ധി വിവിധ പൊതുമേഖല ബാങ്കുകളെ പലിശ നിരക്ക് കുറയ്ക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

ചെലവ് ചുരുക്കാം

ചെലവ് ചുരുക്കാം

ചെലവുകൾ കുറയ്ക്കുന്നതിന് നിങ്ങൾക്ക് സേവന ദാതാക്കളെ മാറ്റാവുന്നതാണ്. ഉദാഹരണത്തിന് വൈഫൈ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ നൽകുന്ന സേവനദാതാക്കളെ തിരഞ്ഞെടുക്കാം. നിങ്ങളുടെ ഇൻറർ‌നെറ്റ് മറ്റ് താൽ‌ക്കാലിക ഓൺലൈൻ ചെലവുകൾ ഒരു പരിധി വരെ വെട്ടിക്കുറയ്‌ക്കുക. പുതിയ ഒരു മാസ ബജറ്റ് തയ്യാറാക്കുന്നത് ഗുണം ചെയ്യും.

English summary

Here are some ways to reduce your monthly expenses | കാശിന് ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ പ്രതിമാസ ചെലവുകൾ കുറയ്ക്കാൻ ചില വഴികളിതാ

The following are some of the monthly expenses that can be cut to meet the current financial crisis. Read in malayalam.
Story first published: Monday, June 22, 2020, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X