ദീപാവലിയ്ക്ക് നിക്ഷേപം നടത്താൻ പറ്റിയ ഏറ്റവും മികച്ച ഓഹരികൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഓഹരി വിപണിയിലെ കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം നിക്ഷേപകരെ മുഹൂർത്ത വ്യാപാര ദിവസം ഏറ്റവും മികച്ച നിക്ഷേപം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. സിമൻറ്, ഹൌസിംഗ്, സോഫ്റ്റ്വെയർ, ഹെൽത്ത് കെയർ, ടെലികമ്മ്യൂണിക്കേഷൻ, ഫിനാൻഷ്യൽസ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ കമ്പനികൾ നിക്ഷേകരുടെ ഏറ്റവും മികച്ച തിരഞ്ഞെടുക്കലുകളിൽ ഒന്നായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.

 

ദീപാവലി ദിവസം

ദീപാവലി ദിവസം

ലോകത്തിലെ ഏറ്റവും വലിയ ലോക്ക്ഡൌണിനുശേഷം രാജ്യത്ത് ബിസിനസ്സ് പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിന്റെ സൂചനകൾ നൽകുന്നതാണ് വിപണിയിലെ നേട്ടം. ദീപാവലി ദിവസം പുതിയ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനും വാഹനങ്ങൾ, വീടുകൾ തുടങ്ങിയ വാങ്ങുന്നതിനുമെല്ലാം ശുഭ ദിനമായാണ് കണക്കാക്കുന്നത്.

ഏറ്റവും മികച്ച ഓഹരികൾ

ഏറ്റവും മികച്ച ഓഹരികൾ

പ്രാദേശിക ഓഹരികളുടെ വിദേശ വാങ്ങലുകൾ വർദ്ധിച്ചതോടെ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് ഈ ആഴ്ച റെക്കോഡിലേക്ക് ഉയർന്നിരുന്നു. ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച ചില ഓഹരികൾ ഇതാ..

ദീപാവലിയ്ക്ക് വാങ്ങാൻ ഏറ്റവും മികച്ച അഞ്ച് ഓഹരികൾ; നേടാം കൈ നിറയെ കാശ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

റീട്ടെയിൽ, ടെലികോം ബിസിനസുകൾ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നതിനാൽ റിലയൻസ് ഓഹരികൾ മികച്ച പ്രകടനം നടത്താൻ സാധ്യത കൂടുതലാണ്. പോസ്റ്റ്-പെയ്ഡ്, എന്റർപ്രൈസ് സെഗ്‌മെന്റുകളിലേക്കുള്ള പ്രവേശനം, എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾക്കായുള്ള ഗൂഗിളുമായുള്ള സഹകരണം എന്നിവ ജിയോയുടെ വളർച്ചയെ നയിക്കും.

ഇൻഫോസിസ് ലിമിറ്റഡ്

ഇൻഫോസിസ് ലിമിറ്റഡ്

15 വർഷത്തിനിടെ ആദ്യമായി ടാറ്റാ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിനെ ഇൻഫോസിസ് മറികടന്നു. നിക്ഷേപ ഘട്ടം പൂർത്തിയാകുന്നതോടെ, മാർ‌ജിനുകൾ‌ മെച്ചപ്പെടാൻ‌ സാധ്യതയുണ്ട്. ഇത് ഇൻഫോസിസ് ഓഹരികൾക്ക് ഗുണം ചെയ്തേക്കും.

അനിൽ അംബാനിയുടെ വൈദ്യുതി വിതരണ ബിസിനസ് ഓഹരികൾ വാങ്ങാൻ ഒരുങ്ങി എൻടിപിസി

ഡിവിസ് ലബോറട്ടറീസ് ലിമിറ്റഡ്

ഡിവിസ് ലബോറട്ടറീസ് ലിമിറ്റഡ്

മികച്ച ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡിവിസ് ലബോറട്ടറീസ്, യൂറോപ്പിൽ നിന്നും യു‌എസിൽ നിന്നും 70% വരുമാനം നേടുന്നുണ്ട്. ഈ വർഷം കമ്പനി മികച്ച വളർച്ച കൈവരിച്ചേക്കാം.

ഓഹരി വിപണി ഇന്ന്: വാങ്ങാൻ പറ്റിയ മികച്ച ഓഹരികൾ ഇവയാണ്

വിഐപി ഇൻഡസ്ട്രീസ് ലിമിറ്റഡ്

വിഐപി ഇൻഡസ്ട്രീസ് ലിമിറ്റഡ്

മാളുകൾ വീണ്ടും തുറക്കുന്നതും യാത്രകളും മറ്റും പുനരാരംഭിക്കുന്നതും കമ്പനിയ്ക്ക് നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ശക്തമായ ബാലൻസ് ഷീറ്റും വിപണിയിലെ മുൻ‌നിര സ്ഥാനവും മറ്റ് ഓഹരികളെ അപേക്ഷിച്ച് കടുത്ത വിപണി സാഹചര്യങ്ങളെ നേരിടാൻ വിഐപി ഇൻഡസ്ട്രീസ് ലിമിറ്റഡിനെ സഹായിക്കുമെന്ന് നിരീക്ഷകർ പറയുന്നു.

ഭാരതി എയർടെൽ ലിമിറ്റഡ്

ഭാരതി എയർടെൽ ലിമിറ്റഡ്

കഴിഞ്ഞ രണ്ട് പാദങ്ങളിൽ വരിക്കാരുടെ എണ്ണത്തിൽ ശക്തമായ തിരിച്ചുവരവാണ് എയർടെൽ നടത്തിയിരിക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ജിയോയെ മറികടന്ന് എയർടെൽ മുന്നിലെത്തിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ക്രമേണ സാമ്പത്തിക വീണ്ടെടുക്കലിന്റെ ലക്ഷണങ്ങളാണ് പൊതുമേഖലാ ബാങ്കുകൾക്കിടയിൽ പ്രകടമാകുന്നുത്. ആരോഗ്യകരമായ പ്രൊവിഷൻ കവറേജ്, ശക്തമായ മൂലധനം, ശക്തമായ നിക്ഷേപ അടിത്തറ, മെച്ചപ്പെട്ട പ്രവർത്തന ലാഭം എന്നിവ വരും ദിവസങ്ങളിൽ എസ്ബിഐയുടെ ഓഹരി വില ഉയർത്താൻ സാധ്യതയുണ്ട്.

English summary

Here Are The Best Stocks To Invest In Diwali Muhurat Trading | ദീപാവലിയ്ക്ക് നിക്ഷേപം നടത്താൻ പറ്റിയ ഏറ്റവും മികച്ച ഓഹരികൾ ഇതാ..

Diwali is considered to be a good day to start new investments and buy vehicles and houses. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X