ജ്വല്ലറിയിൽ പോകേണ്ട, ഓൺലൈനായി സ്വർണം വാങ്ങാൻ മൂന്ന് വഴികൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ സ്വർണ്ണത്തിന് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ട്. മാതാപിതാക്കൾ പെൺമക്കളുടെ വിവാഹങ്ങൾക്കായി കരുതി വയ്ക്കുന്ന പ്രധാന സമ്പത്തുകളിലൊന്നാണ് സ്വർണം. സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ നിരവധി മാർഗങ്ങളുണ്ട്. സ്വർണ്ണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), സ്വർണ്ണ മ്യൂച്വൽ ഫണ്ടുകൾ, നാണയങ്ങളും ബാറുകളും പോലുള്ള ഭൌതിക സ്വർണം, സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി), ഏറ്റവും പുതിയ ഡിജിറ്റൽ സ്വർണം എന്നിവയെല്ലാം വിവിധ സ്വർണ നിക്ഷേപ മാർഗങ്ങളാണ്.

 

വിവിധ മാർഗങ്ങൾ

വിവിധ മാർഗങ്ങൾ

സ്വർണം ഓൺ‌ലൈനായി വാങ്ങുന്നവർക്കായി മൊബൈൽ വാലറ്റ് ദാതാക്കളായ പേടിഎം, ഫോൺപേ മുതലായവ ഡിജിറ്റൽ സ്വർണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും MMTC-PAMP, സേഫ് ഗോൾഡ് തുടങ്ങിയവയുമായി സഹകരിച്ചാണ് സ്വർണം വിൽക്കുന്നത്. ഇവ രണ്ടും 24 കാരറ്റ് സ്വർണമാണ് വാഗ്ദാനം ചെയ്യുന്നത്. എം‌എം‌ടി‌സി-പി‌എം‌പി 99.9 ശതമാനം പരിശുദ്ധി വാഗ്ദാനം ചെയ്യുന്നു. എന്നാൽ സേഫ്ഗോൾഡ് 99.5 ശതമാനം പരിശുദ്ധി വാഗ്ദാനം ചെയ്യുന്നു.

ചരിത്ര വിലയിൽ നിന്ന് കേരളത്തിൽ സ്വർണ വില ഇന്ന് താഴേയ്ക്ക്, ഇന്നത്തെ വില അറിയാം

ഗോൾഡ് റഷിൽ നിക്ഷേപം നടത്താം

ഗോൾഡ് റഷിൽ നിക്ഷേപം നടത്താം

 • 100 രൂപ മുതൽ നിങ്ങൾക്ക് സ്വർണം വാങ്ങാം. നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. എന്നാൽ വാങ്ങൽ തുക 50,000 രൂപ കവിയുന്നുവെങ്കിൽ, പാൻ കാർഡിന്റെ പകർപ്പ് ആവശ്യമാണ്.
 • സ്റ്റോക്ക് ഹോൾഡിംഗിൽ നിന്ന് സ്വർണം വാങ്ങുന്നതിന്, നിങ്ങൾ ഒരു അക്കൗണ്ട് തുറന്ന് കെ‌വൈ‌സി പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ ഫീസൊന്നുമില്ല.
 • അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം സ്റ്റോക്കിംഗ് കോർപ്പറേഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.

യെസ് ബാങ്ക് മൊറട്ടോറിയം; ഫോൺപേയ്ക്കും കനത്ത പ്രഹരം

അക്കൗണ്ട് സെറ്റിൽമെന്റ്

അക്കൗണ്ട് സെറ്റിൽമെന്റ്

ഭൗതികമായി സ്വർണം വിതരണം ചെയ്യുന്നതിലൂടെ അക്കൗണ്ടിന്റെ സെറ്റിൽമെന്റ് നടത്തും. 1 ഗ്രാം മുതൽ സ്വർണ്ണ നാണയങ്ങൾ അല്ലെങ്കിൽ ബാറുകൾ രൂപത്തിലാണ് സ്വർണ്ണത്തിന്റെ ഭൌതിക വിതരണം ആരംഭിക്കുന്നത്. നിങ്ങൾക്ക് ശേഖരിക്കാവുന്ന സ്വർണ്ണത്തിന്റെ അളവിന് പരിധിയില്ല.

കിരാന സ്‌റ്റോറുകളെ ലക്ഷ്യമിട്ട് പേടിഎം, പുതിയ നിക്ഷേപം നടത്തുന്നു

ഫോൺ‌പേ വഴി സ്വർണം വാങ്ങൽ

ഫോൺ‌പേ വഴി സ്വർണം വാങ്ങൽ

 • ഫോൺ‌പേ മൊബൈൽ വാലറ്റ് MMTC-PAMP, SafeGold എന്നിവയിൽ നിന്ന് സ്വർണം വാങ്ങാൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ഒരേ ദിവസം ഇവിടെ നിന്ന് സ്വർണം വാങ്ങാനും വിൽക്കാനും കഴിയില്ല. ഫോൺ‌പേ വഴി സ്വർണം എങ്ങനെ വാങ്ങാം എന്ന് നോക്കാം.
 • ഫോൺപേ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
 • ഫോൺപേ അപ്ലിക്കേഷൻ തുറക്കുക
 • "My Money" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • തുടർന്ന് Investment ഓപ്ഷനിഷനിൽ നിന്ന് Gold Icon ക്ലിക്ക് ചെയ്യുക
 • ഗോൾഡ് പ്രൊവൈഡറെ തിരഞ്ഞെടുക്കുക - സേഫ്ഗോൾഡ് അല്ലെങ്കിൽ എംഎംടിസി-പാംപ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ് നൽകുക (ഗ്രാമിലോ രൂപയിലോ)
 • സ്‌ക്രീനിന് താഴെയുള്ള "Proceed To Payment" ബട്ടണിൽ ക്ലിക്കുചെയ്യുക
 • ഇടപാട് പൂർത്തിയാക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതി ഉപയോഗിക്കുക (യുപിഐ / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / വാലറ്റ്)
പേടിഎമ്മിന്റെ ഡിജിറ്റൽ സ്വർണം

പേടിഎമ്മിന്റെ ഡിജിറ്റൽ സ്വർണം

സ്വർണം വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ മൂല്യം 1 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെയാണ്. വിൽ‌പന സമയത്ത്, നിങ്ങളുടെ ബാങ്ക് അക്കൌണ്ടും ഐ‌എഫ്‌എസ്‌സി കോഡ് വിശദാംശങ്ങളും നൽകേണ്ടതുണ്ട്. പണം 72 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി സ്വർണം വാങ്ങാനും പേടിഎം നിങ്ങളെ അനുവദിക്കും. പേടിഎം ആപ്ലിക്കേഷൻ അനുസരിച്ച്, നിങ്ങളുടെ ഡിജിറ്റൽ സ്വർണ്ണ അക്കൗണ്ടിൽ ഇത് നാണയമാക്കി മാറ്റുന്നതിന് മിനിമം ബാലൻസ് ഉണ്ടായിരിക്കണം. കല്യാൺ ജ്വല്ലേഴ്‌സ്, പിസി ജ്വല്ലേഴ്‌സ്, തുടങ്ങിയ ജ്വല്ലറികളുമായി ചേർന്നും പേടിഎം വഴി സ്വർണ വിൽപ്പന നടത്തുന്നുണ്ട്. അതിനാൽ, ഇപ്പോൾ ഉപഭോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ സ്വർണം ആഭരണങ്ങളാക്കി മാറ്റാനും കഴിയും.

ഓൺലൈനായി നിങ്ങൾ സ്വർണം വാങ്ങുമോ?

ഓൺലൈനായി നിങ്ങൾ സ്വർണം വാങ്ങുമോ?

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് സൗകര്യപ്രദമായ ഒരു ഓപ്ഷനാണ് ഡിജിറ്റൽ ഗോൾഡ്. കൂടാതെ, നിലവിലെ കൊവിഡ് സാഹചര്യത്തിൽ നിങ്ങൾക്ക് സ്വർണം വാങ്ങാനുള്ള മികച്ച ഓപ്ഷനാണിത്. എന്നിരുന്നാലും, വിവിധ ചാർജുകളും സവിശേഷതകളും നിക്ഷേപം നടത്തുന്നതിന് മുമ്പ് വാങ്ങുന്നവർ താരതമ്യം ചെയ്യുന്നത് നല്ലതാണ്.

English summary

Here are three ways to buy gold online | ജ്വല്ലറിയിൽ പോകേണ്ട, ഓൺലൈനായി സ്വർണം വാങ്ങാൻ മൂന്ന് വഴികൾ ഇതാ

There are many ways to invest in gold. Gold exchange-traded funds (ETFs), gold mutual funds, physical gold such as coins and bars, sovereign gold bonds (SGBs) and the latest digital gold are all gold deposits. Read in malayalam
Story first published: Sunday, July 5, 2020, 10:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X