ക്രെഡിറ്റ് റിപ്പോര്‍ട്ട് സ്ഥിരമായി പരിശോധിക്കേണ്ടതിന്റെ 5 കാരണങ്ങള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും ചുരുങ്ങിയത് 12 മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം എന്ന് പറയുന്നതിനും ചില കാരണങ്ങളുണ്ട്. അക്കാര്യങ്ങളാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

 

Also Read : കൂടുതല്‍ നികുതി ലാഭം നേടുവാന്‍ എന്‍പിഎസ് നിക്ഷേപത്തിലൂടെ സാധിക്കുമെന്ന് പറയുന്നത് എന്തുകൊണ്ട്? അറിയാം

ക്രെഡിറ്റ് റിപ്പോര്‍ട്ട്

ക്രെഡിറ്റ് റിപ്പോര്‍ട്ട്

ക്രെഡിറ്റ് റിപ്പോര്‍ട്ടിന് ഓരോ വ്യക്തിയുടെയും സാമ്പത്തിക ആരോഗ്യം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കാണുള്ളത്. ക്രെഡിറ്റ് സ്‌കോറിലെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിച്ചേക്കാം. കൂടാതെ നിങ്ങളുടെ വായ്പാ ഇടപാടുകളുടെയും മറ്റ് സാമ്പത്തിക ബന്ധങ്ങളിലെയും വലിയ ഭാഗം കൂടിയാണ് ക്രെഡിറ്റ് റിപ്പോര്‍ട്ട് എന്ന് എപ്പോഴും ഓര്‍ക്കുക.

Also Read : 28 രൂപ നിക്ഷേപത്തില്‍ നേട്ടാം 4 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍

നിശ്ചിത ഇടവേളകളില്‍ പരിശോധിച്ചാല്‍

നിശ്ചിത ഇടവേളകളില്‍ പരിശോധിച്ചാല്‍

കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് നിങ്ങളുടെ വായ്പാ നില മനസ്സിലാക്കുവാന്‍ സഹായിക്കുന്നു. പുതിയ വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ അനുകൂലമായ സാഹചര്യമാണോ എന്ന് മനസ്സിലാക്കുവാനും അതിലൂടെ സാധിക്കും. കൂടാതെ മുന്‍കാല വായ്പാ ബാധ്യതകളില്‍ നിന്നും നിങ്ങള്‍ റിക്കവര്‍ ചെയ്തു വരുന്നതിന്റെ വളര്‍ച്ചയും ഇതിലൂടെ മനസ്സിലാക്കാം.

Also Read : ഈ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളില്‍ 5,000 രൂപ നിക്ഷേപത്തിലൂടെ 5 വര്‍ഷത്തില്‍ 12 ലക്ഷം രൂപയുടെ നേട്ടം

ക്രെഡിറ്റ് റിപ്പോര്‍ട്ട് അവലോകനം

ക്രെഡിറ്റ് റിപ്പോര്‍ട്ട് അവലോകനം

നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ക്രെഡിറ്റ്് കാര്‍ഡ് ബില്ലുകളും പരിശോധിച്ച് വിശകലനം ചെയ്യുന്നതിന് സമാനമായി തന്നെ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടും നിങ്ങള്‍ അവലോകനം ചെയ്യേണ്ടതുണ്ട്. വായ്പകള്‍ ശരിയായി കൈകാര്യം ചെയ്യുക, ചിലവുകളുടെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ ചെലുത്തുക, സമ്പാദ്യത്തിനായി മാറ്റി വയ്ക്കുക എന്നീ കാര്യങ്ങള്‍ ചിട്ടയോടുകൂടി പിന്തുടരേണ്ടത് സാമ്പത്തികമായി ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് അനിവാര്യമാണ്.

Also Read : എസ്ബിഐയില്‍ സ്വര്‍ണവും സ്ഥിര നിക്ഷേപം നടത്താം!നിക്ഷേപ കാലാവധിയും പലിശ നിരക്കുമുള്‍പ്പെടെ അറിയേണ്ടതെല്ലാം

തട്ടിപ്പുകളുടെ ആദ്യ സൂചന

തട്ടിപ്പുകളുടെ ആദ്യ സൂചന

നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട് എങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നതിലൂടെ കണ്ടെത്തുവാനാകും. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വ്യാജ ഐഡന്റിറ്റിയില്‍ നടത്തുന്ന അത്തരം തട്ടിപ്പുകള്‍ മനസ്സിലാക്കാനും അതിനെതിരെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് റേറ്റ് വിശകലനം ചെയ്യുന്നതിലൂടെ സാധ്യമാകും.

Also Read : 1 ലക്ഷം 4.60 ലക്ഷമായി വളര്‍ന്നത് വെറും 18 മാസത്തില്‍! തകര്‍പ്പന്‍ ആദായം നല്‍കിയ ഈ മ്യൂച്വല്‍ ഫണ്ടിനെ അറിയാം

ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ ഉയര്‍ത്താം?

ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ ഉയര്‍ത്താം?

നമ്മുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാന്‍ നമുക്ക് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കും? വിവേകപൂര്‍ണമായും ആലോചനയിലൂടെയുമുള്ള പര്‍ച്ചേസിംഗും ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗവും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മുകളിലേക്ക് ഉയര്‍ത്തുവാന്‍ നിങ്ങളെ സഹായിക്കും. അതിനായി എന്തൊക്കെയാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക എന്ന് നോക്കാം.

Also Read : ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന 7 കാര്യങ്ങള്‍

ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം

ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതിനുളള എളുപ്പത്തിലുള്ള 5 ടിപ്സുകളാണ് താഴെ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കൊണ്ട് ചെറിയ ചെറിയ പര്‍ച്ചേസുകള്‍ ഇടയ്ക്കിടെ നടത്തുക എന്നതാണ് അതില്‍ ആദ്യത്തേത്. കൂടാതെ കൃത്യ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തിരിച്ചടയ്ക്കുകയും വേണം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും അതിന്റെ വളര്‍ച്ചയില്‍ ശ്രദ്ധ നല്‍കുകയും വേണം.

Also Read : എസ്ബിഐ പെന്‍ഷന്‍ സ്‌കീം; മാസം 500 രൂപ നിക്ഷേപിച്ചാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍

അതിരു കടന്നുള്ള ചിലവഴിക്കല്‍ ശീലം

അതിരു കടന്നുള്ള ചിലവഴിക്കല്‍ ശീലം

ക്രെഡിറ്റ് കാര്‍ഡിന്മേല്‍ അതിരു കടന്നുള്ള ചിലവഴിക്കല്‍ ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ഏറെ ശ്രദ്ധാലുവായിരിക്കേണ്ടതും അത് ഒഴിവാക്കുവാന്‍ ശ്രമിക്കേണ്ടതുമാണ്. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി നിര്‍മിക്കുകയും എവിടെയൊക്കെയാണ് ചിലവുകള്‍ വരുന്നത് എന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക.

Also Read : ഒറ്റ വര്‍ഷത്തില്‍ നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കിയ മള്‍ട്ടി ബാഗ്ഗര്‍ മെറ്റല്‍ ഓഹരികളെ പരിചയപ്പെടാം

വായ്പകള്‍ എളുപ്പത്തില്‍

വായ്പകള്‍ എളുപ്പത്തില്‍

ഇക്കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ് നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നത് എങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഒരിക്കലും നെഗറ്റീവ് ആയി മാറുകയില്ല. അതുവഴി വായ്പ ലഭിക്കുന്നതിലും മറ്റും നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വരികയുമില്ല. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതാണെങ്കില്‍ യാതൊരു മടിയുമുല്ലാതെ, സന്തോഷത്തോടെ ബാങ്കുകള്‍ നിങ്ങള്‍ക്ക് വായ്പകള്‍ അനുവദിക്കും.

Read more about: credit score
English summary

here is the 5 reasons to Check Your Credit Report on regular interval | ക്രെഡിറ്റ് റിപ്പോര്‍ട്ട് സ്ഥിരമായി പരിശോധിക്കേണ്ടതിന്റെ 5 കാരണങ്ങള്‍ ഇവയാണ്

here is the 5 reasons to Check Your Credit Report on regular interval
Story first published: Thursday, October 7, 2021, 12:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X