ഭവന വായ്പാ മുന്‍കൂര്‍ തിരിച്ചടവില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ ഗതിയില്‍ ഭവന വായ്പാ കാലയളവ് വര്‍ഷങ്ങള്‍ നീളും. അതുകൊണ്ടുണ്ടാകുന്ന പ്രയാസം എന്താണെന്ന് വച്ചാല്‍ പലിശ ഇനത്തില്‍ നമ്മുടെ പക്കല്‍ നിന്നും ചിലവാകുന്ന തുകയുടെ അളവാണ്. പലപ്പോളും ദീര്‍ഘ കാലത്തേക്കുള്ള ഭവന വായ്പകളുടെ പലിശ തുക തിരിച്ചടവ് കാലയളവ് അവസാനിക്കുമ്പോഴേക്കും മുതല്‍ വിഹിതത്തേക്കാള്‍ വളര്‍ന്നിരിക്കും.

 

Also Read : വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാം

മുന്‍കൂര്‍ വായ്പാ തിരിച്ചടവ്

മുന്‍കൂര്‍ വായ്പാ തിരിച്ചടവ്

ഈ പലിശ ബാധ്യത ഒഴിവാക്കുന്നതിനായി പലരും സ്വീകരിക്കുന്ന മാര്‍ഗമാണ് മുന്‍കൂര്‍ വായ്പാ തിരിച്ചടവ് നടത്തുക എന്നത്. ഇതുവഴി പലിശ ഇനത്തില്‍ നമുക്ക് ചിലവാകുന്ന തുക ഗണ്യമായി കുറയ്ക്കാം. എന്നാല്‍ ഭവന വായ്പ മുന്‍കൂര്‍ തിരിച്ചടവിനായി തയ്യാറെടും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read : മാസം 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് നേടാം 12 ലക്ഷത്തിലേറെ!

ലിക്വഡിറ്റിയ്ക്ക് പ്രാധാന്യം

ലിക്വഡിറ്റിയ്ക്ക് പ്രാധാന്യം

ഇക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റുകളും (ഇഎംഐ) തിരിച്ചടവ് കാലയളവും തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ലിക്വഡിറ്റിയ്ക്ക് എപ്പോഴും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് അവരുടെ വായ്പാ മുന്‍കൂര്‍ തിരിച്ചടവിന് രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്നുകില്‍ അവര്‍ക്ക് അവരുടെ ഇഎംഐകള്‍ കുറയ്ക്കാം. ഇല്ലെങ്കില്‍ ഭവന വായ്പാ തിരിച്ചടവ് കാലയളവില്‍ കുറവ് വരുത്താം. ഭവന വായ്പാ കാലയള് കുറച്ചാല്‍ ഉപയോക്താക്കള്‍ക്ക് പലിശ ഇനത്തില്‍ ചിലവഴിക്കേണ്ടുന്ന തുക ലാഭിക്കുവാന്‍ സാധിക്കും.

Also Read : പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഈ അക്കൗണ്ട് വഴി നേടാം 20 ലക്ഷം രൂപയുടെ നേട്ടം!

വായ്പാ മുന്‍കൂര്‍ തിരിച്ചടവ്

വായ്പാ മുന്‍കൂര്‍ തിരിച്ചടവ്

ഒരു ഉദാഹണത്തിലൂടെ നമുക്കിത് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം. നിങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ ഭവന വായ്പ ഉണ്ടെന്ന് കരുതുക. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 8 ശതമാനം വാര്‍ഷിക പലിശ നിരക്കിലാണ് നിങ്ങള്‍ വായ്പ എടുത്തിരിക്കുന്നത്. 20 വര്‍ഷമാണ് വായ്പാ കാലവധി. നിലവില്‍ നിങ്ങള്‍ക്ക് തിരിച്ചടവ് ബാധ്യതയുള്ളത് 43.76 ലക്ഷം രൂപയാണ്. നിങ്ങള്‍ 6 ലക്ഷം രൂപ ഒറ്റത്തവണ ഇപ്പോള്‍ തിരിച്ചടവ് നടത്തുകയും വായ്പാ കാലയളവ് കുറയ്ക്കുവാന്‍ അപേക്ഷിക്കുകയും ചെയ്താല്‍ പലിശ തിരിച്ചടവില്‍ 11.30 ലക്ഷം രൂപയോളം ലാഭിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ വായ്പാ തിരിച്ചടവ് കാലയളവ് 41 മാസമായി കുറയുകയും ചെയ്യും.

Also Read : 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?

പലിശ ലാഭിക്കാം

പലിശ ലാഭിക്കാം

എന്നാല്‍ അതേ സമയം നിങ്ങള്‍ അതേ വായ്പ കാലയളവില്‍ അതേ പലിശ നിരക്കില്‍ വായ്പാ തിരിച്ചടവ് തുടരുകയാണെങ്കില്‍ നിങ്ങളുടെ ഇഎംഐ തുക 41,822 രൂപയില്‍ നിന്നും 36,088 രൂപയായി കുറയുകയും 4.32 ലക്ഷം രൂപ പലിശ ഇനത്തില്‍ ലാഭിക്കുവാന്‍ സാധിക്കുകയും ചെയ്യും. അതായത് വായ്പാ തിരിച്ചടവ് കാലയളവ് കുറയ്ക്കുകയാണെങ്കില്‍ പലിശ ചിലവിലെ തുക കൂടുതല്‍ ലാഭിക്കുവാന്‍ കഴിയും.

Also Read : പിപിഎഫിലൂടെ നേടാം 1 കോടി രൂപയുടെ സമ്പാദ്യം; ഇങ്ങനെ നിക്ഷേപിക്കൂ!

നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തരുത്

നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തരുത്

ഭവന വായ്പാ മുന്‍കൂര്‍ തിരിച്ചടവ് നിങ്ങളുടെ പലിശ ചിലവ് കുറയ്ക്കുമെങ്കിലും നിങ്ങളുടെ നിലവിലുള്ള നിക്ഷേപങ്ങള്‍ ലിക്വുഡേറ്റ് ചെയ്തുകൊണ്ട് തിരിച്ചടവ് നടത്തുന്നത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഭവന വായ്പാ പലിശ ചിലവ് കുറയ്ക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് ഭവന വായ്പാ കുടിശ്ശിക കൈമാറ്റം.

Also Read : ഒറ്റ വര്‍ഷത്തില്‍ ഈ ഓഹരിയില്‍ 5 ലക്ഷം രൂപ വളര്‍ന്നത് 24.61 ലക്ഷമായി! ഏതാണ് കമ്പനി എന്നറിയേണ്ടേ?

ഭവന വായ്പാ കുടിശ്ശിക കൈമാറ്റം

ഭവന വായ്പാ കുടിശ്ശിക കൈമാറ്റം

അതായത് നിങ്ങളുടെ നിലവിലുള്ള ഭവന വായ്പാ അതിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ മറ്റൊരു വായ്പാ ദാതാവിലേക്ക് കൈമാറുക. നിങ്ങളുടെ നിക്ഷേപങ്ങളേയൊ ലിക്വിഡിറ്റിയേയോ ബാധിക്കാതെ പലിശ ഇനത്തില്‍ ചിലവാകുന്ന തുക കുറയ്ക്കുവാന്‍ ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിലൂടെ സാധിക്കും.

Also Read : ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരിയിലെ 1 ലക്ഷം രൂപ നിക്ഷേപം വളര്‍ന്നത് 48 ലക്ഷം രൂപയായി! ഏതാണ് ഓഹരി എന്നറിയാമോ?

എമര്‍ജന്‍സി ഫണ്ടുകള്‍ ഉപയോഗിക്കരുത്

എമര്‍ജന്‍സി ഫണ്ടുകള്‍ ഉപയോഗിക്കരുത്

അടിയന്തിര സാഹചര്യങ്ങളില്‍ നമുക്ക് ഉപയോഗപ്പെടുത്തുവാന്‍ ഉള്ളവയാണ് എമര്‍ജന്‍സി ഫണ്ടുകള്‍. ഏറ്റവും ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലുമുള്ള നമ്മുടെ ചിലവുകള്‍ക്ക് മതിയായ തുകയായിരിക്കണം എമര്‍ജന്‍സി ഫണ്ടായി മാറ്റി വയ്‌ക്കേണ്ടത്. ഈ എമര്‍ജന്‍സി ഫണ്ട് ഭവന വായ്പാ തിരിച്ചടവിനായി ഉപയോഗിച്ചാല്‍ അടിയന്തിരമായി പണത്തിന് ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ഏറെ പ്രയാസം അനുഭവിക്കേണ്ടതായി വരും. ഭവന വായ്പാ മുന്‍കൂര്‍ തിരിച്ചടവിനായി ഒരിക്കലും ഉയര്‍ന്ന പലിശയുള്ള മറ്റ് വായ്പയേയോ, നിലവിലുള്ള നിക്ഷേപങ്ങളെയോ ആശ്രയിക്കരുത്.

Read more about: home loan
English summary

here is the important factors to consider while prepaying your home loan | ഭവന വായ്പാ മുന്‍കൂര്‍ തിരിച്ചടവില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

here is the important factors to consider while prepaying your home loan
Story first published: Tuesday, September 14, 2021, 17:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X