ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടോ? എങ്ങനെ അണ്‍ഫ്രീസ് ചെയ്യാമെന്നറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബാങ്ക് അക്കൗണ്ടിന് പ്രധാന പങ്കാണുള്ളത്. നമ്മുടെയെല്ലാം നിത്യ ജീവിതത്തില്‍ ബാങ്കുകളെയും ബാങ്ക് അക്കൗണ്ടിനെയും ഒഴിവാക്കുവാന്‍ ഇന്ന് നമുക്ക് ഒഴിവാക്കുകയും എളുപ്പമല്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നമ്മുടെ അക്കൗണ്ട് ബാങ്ക് ഫ്രീസ് ചെയ്യാറുണ്ട്. ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടാല്‍ അത് നമുക്ക് ഉണ്ടാക്കുന്ന തല വേദന ചില്ലറയല്ല. ഏറെ പ്രയാസങ്ങളുണ്ടാക്കുവാന്‍ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുന്നത് വഴി കാരണമാകും.

 
ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടോ? എങ്ങനെ അണ്‍ഫ്രീസ് ചെയ്യാമെന്നറിയേണ്ടേ?

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടാല്‍ ആ അക്കൗണ്ട് വഴിയുള്ള നിങ്ങളുടെ എല്ലാ ഇടപാടുകളും ബാങ്ക് നിര്‍ത്തി വയ്ക്കുകയാണ് ചെയ്യുക. നിങ്ങള്‍ക്ക് നിങ്ങളുടെ ചെക്ക് പോലും ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല.

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാവും നിങ്ങളുടെ അക്കൗണ്ട് ബാങ്ക് ഫ്രീസ് ചെയ്യുന്നത്? അതില്‍ ഒരു കാരണം നിങ്ങളെടുത്തിരിക്കുന്ന വ്യക്തിഗത വായ്പ തിരിച്ചടച്ചില്ല എന്നതാണ്. അതായത് നിങ്ങള്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുണ്ട്. പല തവണ ബാങ്ക് വാണിംഗ് നല്‍കിയിട്ടും നിങ്ങള്‍ തിരിച്ചടവില്‍ അലംഭാവം കാണിക്കുകയും വായ്പാ തിരിച്ചടവ് നടത്താതിരിക്കുകയും ചെയ്താല്‍ ബാങ്ക് നിങ്ങളുടെ അക്കൗണ്ട് ഫ്രീസ് ചെയ്യും. വായ്പ എടുത്താല്‍ സമയത്ത് തിരിച്ചടവ് നടത്തണമെന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.

പിപിഎഫ് നിക്ഷേപത്തിലൂടെ നിങ്ങളുടെ 34 രൂപ 26 ലക്ഷമായി വളരും! എങ്ങനെയെന്ന് അറിയേണ്ടേ?

നികുതി അടച്ചില്ലെങ്കിലും ബാങ്ക് നിങ്ങളുടെ അക്കൗണ്ട് ഫ്രീസ് ചെയ്‌തേക്കാം. ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, സഹാറ കേസ്. നികുതി അടയ്ക്കാത്തതിനാലാണ് അവരുടെ അക്കൗണ്ടുകള്‍ ബാങ്ക് ഫ്രീസ് ചെയ്തത്.

നിങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ വ്യക്തിയില്‍ നിന്നോ വാങ്ങിയ വായ്പ തിരിച്ചടച്ചില്ല എങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടെക്കാം. കൂടാതെ അസ്വഭാവികമായ എന്തെങ്കിലും ഇടപാട് നിങ്ങളുടെ അക്കൗണ്ടിലൂടെ നടന്നാല്‍ സംശയാസ്പദമായി ബാങ്ക് നിങ്ങളുടെ അക്കൗണ്ട് ഫ്രീസ് ചെയ്യും. നിങ്ങള്‍ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളോ, കള്ളപ്പണ ഇടപാടോ ഭീകരവാദ സാമ്പത്തീക സഹായം നല്‍കിയാലോ നിങ്ങളുടെ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടും.

സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപങ്ങളിലും തിളങ്ങി ഈ ബോളിവുഡ് താര സുന്ദരികള്‍!

നിര്‍ജീവമായ അക്കൗണ്ട് പ്രവര്‍ത്തന ക്ഷമമാക്കുവാന്‍ അതിലേക്ക് പണം നിക്ഷേപിക്കുവോ പണം പിന്‍വലിക്കുവോ ചെയ്താല്‍ മതി. ഇതിനായി നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ച് ബാങ്ക് ശാഖയില്‍ നേരിട്ട് ചെല്ലേണ്ടതുണ്ട്. ആവശ്യമായ കെവൈസി രേഖകളും അതിനൊപ്പം അക്കൗണ്ട് പ്രവര്‍ത്തന ക്ഷമമാക്കുവാനുള്ള അപേക്ഷയും ബാങ്കില്‍ സമര്‍പ്പിക്കാം. ഇതിനായി ബാങ്ക് നിശ്ചിത തുക നിങ്ങളില്‍ നിന്നും ചാര്‍ജായും ഈടാക്കിയേക്കാം.

50 പൈസ കോയിന്‍ കയ്യിലുണ്ടെങ്കില്‍ നേടാം 1 ലക്ഷം രൂപ!

ഫ്രീസ് ആയ അക്കൗണ്ട് എങ്ങനെ പഴയ നിലയിലാക്കാം എന്നാവും ഇപ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നത്.നിങ്ങളുടെ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടാല്‍ നിങ്ങള്‍ മോഷന്‍ ടു വെക്കേറ്റ് ഫയല്‍ ചെയ്യേണ്ടതായുണ്ട്. ഒരു ഡെബ്റ്റ് കളക്ഷന്‍ ഡെഫന്‍സ് അറ്റോര്‍ണിയുടെ സഹായം നിങ്ങള്‍ക്ക് ആവശ്യമായി വരും. നിങ്ങള്‍ക്ക് അനുകൂലമാണ് വിധി പ്രഖ്യാപനമെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് അണ്‍ഫ്രീസ് ചെയ്യപ്പെടും.

Read more about: banking
English summary

here's all you need to know how to unfreeze your frozen bank account | ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടോ? എങ്ങനെ അണ്‍ഫ്രീസ് ചെയ്യാമെന്നറിയേണ്ടേ?

here's all you need to know how to unfreeze your frozen bank account
Story first published: Thursday, July 8, 2021, 20:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X