നിങ്ങളുടെ അധിക വരുമാനം നിക്ഷേപം നടത്തുവാനുള്ള മൂന്ന് മാര്‍ഗങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണഗതിയില്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന ശമ്പള വേതനക്കാരായ വ്യക്തികളുടെ ഏറ്റവും ഉയര്‍ന്ന വേതന വര്‍ധനവ് സംഭവിക്കുന്നത് മിക്കപ്പോഴും അവരുടെ അന്‍പതുകളിലായിരിക്കും. റിട്ടയര്‍മെന്റ് നിക്ഷേപങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി നേരത്തേ ആസൂത്രണം ചെയ്തിരിക്കുന്ന ഭാവിയിലെ സാമ്പത്തികാവശ്യങ്ങള്‍ക്കായുള്ള നിശ്ചിത തുക മാറ്റിവച്ചു കഴിഞ്ഞാലും ആ സമയത്ത് അവരുടെ കൈവശം അധിക തുക കാണാം. അങ്ങനെയുള്ളവര്‍ അധികവും ചെയ്യുന്നത് കൈവശം കൂടുതലായെത്തിയിരിക്കുന്ന ഏതെങ്കിലും പുതിയ നിക്ഷേപ പദ്ധതികള്‍ കണ്ടെത്തി അതില്‍ നിക്ഷേപം നടത്തുക എന്നതാണ്.

 

Also Read : നിങ്ങളുടെ താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാനിതാ ചില ടിപ്‌സ്

സാമ്പത്തിക സുരക്ഷിതത്വം കൂടുതല്‍ ഉറപ്പിക്കുവാന്‍

സാമ്പത്തിക സുരക്ഷിതത്വം കൂടുതല്‍ ഉറപ്പിക്കുവാന്‍

എന്നാല്‍ പലപ്പോഴും ഇത് കൂടുതല്‍ റിസ്‌ക് സാധ്യതകള്‍ വരുത്തി വയ്ക്കുകയാണ് ചെയ്യുക. അധികം പരിചയമില്ലാത്ത പുതിയ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതിലൂടെ പ്രതീക്ഷിച്ച നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കണമെന്നില്ല. മാത്രവുമല്ല നഷ്ട സാധ്യതകള്‍ അവിടെ അധികമാണ് താനും. അതേ സമയം സാമ്പത്തിക ആസൂത്രണ വിദഗ്ധര്‍ ഇത് സംബന്ധിച്ച് പറയുന്നത്, ഇത്തരം സാഹചര്യങ്ങളില്‍ ഓരോ വ്യക്തിയും അവരുടെ ലക്ഷ്യങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം കൂടുതല്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത് എന്നാണ്.

Also Read : എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം ചിലവേറിയതാകുന്നു; അധിക ചാര്‍ജ് ഇങ്ങനെ

അപ്രതീക്ഷിത സാഹചര്യങ്ങളില്‍

അപ്രതീക്ഷിത സാഹചര്യങ്ങളില്‍

ഉദാഹരണത്തിന് ഒരാള്‍ നേരത്തേ തന്നെ അയാളുടെ മകന്റെ എഞ്ചിനീയറിംഗ് പഠനത്തിന് ആവശ്യമായ സാമ്പത്തിക തയ്യാറെടുപ്പുകള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ കുട്ടി വളര്‍ന്ന് വലുതാകുമ്പോള്‍ ചിലപ്പോള്‍ കുട്ടയുടെ താത്പര്യം എഞ്ചിനീയറിംഗ് പഠനത്തില്‍ നിന്നും മാറിയേക്കാം. അവന് ചിലപ്പോള്‍ മെഡിക്കല്‍ മേഖലയില്‍ തൊഴിലെടുക്കുവാനോ, അല്ലെങ്കില്‍ ഒരു കൊമേഴ്ഷ്യല്‍ പൈലറ്റ് ആകുവാനോ ആഗ്രഹമെങ്കിലോ? അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി മാറിവച്ച തുക മതിയാകാതെ വരും കുട്ടിയുടെ ഉന്നത പഠനം പൂര്‍ത്തിയാക്കുവാന്‍.

Also Read : 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

അധിക തുക ഉപയോഗപ്പെടുത്താം

അധിക തുക ഉപയോഗപ്പെടുത്താം

ഇങ്ങനെ നമ്മുടെ പ്ലാനിംഗിന് പുറത്തുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍, നിങ്ങളുടെ പക്കല്‍ അധിക തുകയുണ്ടെങ്കില്‍അതുപയോഗിച്ച് പ്രയാസങ്ങള്‍ കൂടാതെ മുന്നോട്ട് പോകുവാന്‍ സാധിക്കും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞിരിക്കുന്ന ഉദാഹരണത്തില്‍ വിദ്യാഭ്യാസ വായ്പയുടേയോ, മറ്റു വായ്പകളുടേയോ സഹായം തേടേണ്ടതായി വരും. നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യത്തിലും ഇതേ നിയമം ബാധകമാണ്.

Also Read : നിങ്ങളുടെ ഭവന വായ്പാ ഇഎംഐ വൈകാതെ ഉയര്‍ന്നേക്കാം; സാമ്പത്തിക തയ്യാറെടുപ്പുകള്‍ അനിവാര്യം

റിട്ടയര്‍മെന്റ് കാലത്തേക്ക്

റിട്ടയര്‍മെന്റ് കാലത്തേക്ക്

ഉദാഹരണത്തിന് നിങ്ങളുടെ റിട്ടയര്‍മെന്റ് കാല ഫണ്ടായി നിങ്ങള്‍ കണക്കാക്കിയിരിക്കുന്നത് 5 കോടി രൂപയാണ് എന്നിരിക്കട്ടെ. ഈ ലക്ഷ്യം നേടുന്നതിനായി ഓരോ മസവും 50,000 രൂപ വീതം സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) രീതിയില്‍ നിങ്ങള്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഉയര്‍ന്നു വരുന്ന പണപ്പെരുപ്പവും മെഡിക്കല്‍ ചിലവുകളും കണക്കിലെടുക്കുമ്പോള്‍ നിലവിലെ നിങ്ങളുടെ ജീവിതരീതി അനുസരിച്ച് 5 കോടി രൂപ നിങ്ങളുടെ റിട്ടയര്‍മെന്റ് കാലത്തേക്ക് തികയാതെ വരുവാനാണ് യഥാര്‍ത്ഥത്തില്‍ സാധ്യത. എന്നാല്‍ വലിയൊരു തുക റിട്ടയര്‍മെന്റ് ജീവിതത്തിനായി കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് ആശങ്കകളില്ലാതെ ജീവിക്കാം.

Also Read : 1 ലക്ഷം രൂപയില്‍ നേടാം 11 ലക്ഷം രൂപയുടെ നേട്ടങ്ങള്‍

സ്വത്ത് കൈമാറ്റം നേരത്തേ തന്നെ

സ്വത്ത് കൈമാറ്റം നേരത്തേ തന്നെ

ഇനി വലിയൊരു തുക നേരത്തേ തന്നെ സമ്പാദിക്കുവാന്‍ സാധിച്ചാല്‍ നേരത്തേ റിട്ടയര്‍ ചെയ്യുന്നതിനെപ്പറ്റിയും നിങ്ങള്‍ക്ക് ആലോചിക്കാവുന്നതാണ്. സാധാരണഗതിയില്‍ ഒരു വ്യക്തി തന്നെ സ്വത്ത് അയാളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറുന്നത് സ്വന്തം മരണത്തോട് അടുപ്പിച്ചായിരിക്കും. അതായത് തനിക്കിന് ആ സ്വത്തു കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് മനസ്സിലാക്കിത്തുടങ്ങുന്ന സമയത്ത്. പലപ്പോഴും ഇത് സംഭവിക്കുന്നത് അയാളുടെ എണ്‍പതുകളിലോ തൊണ്ണൂറുകളിലോ ആകും. ഈ സമയം കൊണ്ട് അയാളുടെ മക്കള്‍ അവരുടെ അന്‍പതുകളിലോ അറുപതുകളിലോ എത്തിയിട്ടുണ്ടാകും. സ്വഭാവികമായും അവര്‍ സ്വയം സ്വത്ത് സമ്പാദിച്ചിട്ടുമുണ്ടാകും.

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങളില്‍ 7% ശതമാനം പലിശ ഈ ബാങ്കുകളില്‍ നിന്നും ലഭിക്കും

സാമ്പത്തിക നേട്ടം

സാമ്പത്തിക നേട്ടം

ആ സമയത്ത് അധികമായി ഒരു രണ്ട് കോടി രൂപ അവരുടെ കൈകളില്‍ എത്തുന്നത് വലിയ പ്രയോജനകരമായി കണക്കാക്കുവാനാകില്ല. അതേ സമയം കരിയര്‍ ആരംഭിച്ച് അവര്‍ സ്ട്രഗിള്‍ ചെയ്യുന്ന മുപ്പതുകളില്‍ ഈ തുക അവര്‍ക്ക് നല്‍കിയാല്‍ സ്വയം എസ്റ്റാബ്ലിഷ് ചെയ്യുന്നതില്‍ അതവര്‍ക്ക് ഏറെ സഹായകമാകും. അതിനാല്‍ നിങ്ങള്‍ക്ക് അധിക സമ്പാദ്യം ലഭിച്ചാല്‍ അത് നിങ്ങളുടെ മക്കള്‍ക്ക് വേഗത്തില്‍ കൈമാറുന്നതാണ് കൂടുതല്‍ ഗുണകരമെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഓരോ മാസവും 45,000 രൂപ എസ്‌ഐപി രീതിയില്‍ നിക്ഷേപിക്കുവാന്‍ സാധിച്ചാല്‍ 12 ശതമാനം പ്രതീക്ഷിത ആദായത്തില്‍ 10 വര്‍ഷം കൊണ്ട് 1 കോടി രൂപ സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

Read more about: investment
English summary

Here's how to allocate your additional income? Know the latest tips

Here's how to allocate your additional income? Know the latest tips
Story first published: Monday, November 15, 2021, 13:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X