ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തിഗത വായ്പ്പകളുടെ പലിശ നിരക്കിനേക്കാളും ഏറെ ഉയര്‍ന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക്. രണ്ടും ഈടായി യാതൊന്നുമില്ല വായ്പാ ദാതാക്കള്‍ക്ക് സുരക്ഷിതത്വം കുറഞ്ഞ വായ്പാ രീതികളാണ്. എന്നിട്ടം എന്തുകൊണ്ടാണ് ക്രെഡിറ്റ് കാര്‍ഡിന് മാത്രം 42 ശതമാനമെന്ന ഉയര്‍ന്ന പലിശ നിരക്ക്? നമുക്ക് നോക്കാം. ക്രെഡിറ്റ് കാര്‍ഡ് ഏവര്‍ക്കും സുപരിചിതമായതും ഏറ്റവും സൗകര്യപ്രദവുമായ വായ്പാ രീതിയാണ്.

 

പലിശ നിരക്ക്

പലിശ നിരക്ക്

അത്യാവശ്യ ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് പണം ലഭിക്കുന്നു എന്നത് മാത്രമല്ല, വായ്പയെടുക്കുമ്പോള്‍ ഏറെ പ്രയോജനകരമാകുന്നു എന്നതും ക്രെഡിറ്റ് കാര്‍ഡിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഏറ്റവും കരുതലോടെ മാത്രം ഉപയോഗിക്കേണം എന്ന മുന്നറിയപ്പോടെ വരുന്ന ഉത്പ്പന്നങ്ങളില്‍ ഒന്നുമാണ് ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡുകളുടെ ഉയര്‍ന്ന പലിശ നിരക്ക് തന്നെ അതിന്റെ കാരണം. സാധാരണയായി 21 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ ആന്വുല്‍ പേര്‍സന്റേജ് റേറ്റ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 11 ശതമാനം മുതല്‍ 16 ശതമാനം വരെയാണ്.

ചിലവേറിയ വായ്പാ ഉപാധി

ചിലവേറിയ വായ്പാ ഉപാധി

ക്രെഡിറ്റ് കാര്‍ഡ് തന്നെ ഏറ്റവും ചിലവേറിയ വായ്പാ ഉപാധി. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ആ ഉത്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ആ രീതിയിലാണ്. രണ്ട്, അതിന് ചുറ്റുമുള്ള പ്രവചനാതീതതയാണ്. ഒരു നിശ്ചിത തുക പരിധി വരെ നിങ്ങള്‍ക്ക് പണം ഉപയോഗിക്കുവാനും പിന്നീട് അത് തിരിച്ചയ്ക്കുവാനുള്ള സേവനമാണ് ക്രെഡിറ്റ് കാര്‍ഡിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. മറ്റ് വായ്പകളില്‍ എല്ലാ മാസവും ഒരു നിശ്ചിയ തുക ഇഎംഐയായി തിരിച്ചടവ് നടത്തേണ്ടി വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍ തിരിച്ചടവ് പ്ലാന്‍ ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കുവാന്‍ സാധിക്കും.

ഉയര്‍ന്ന റിസ്‌ക്

ഉയര്‍ന്ന റിസ്‌ക്

മിക്കപ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മറ്റ് ഈടുകളൊന്നും ആവശ്യമില്ല. അതിനാല്‍ സുരക്ഷിതമല്ലാത്ത വായ്പയാണ് ഇതെന്ന് പറയാം. അതിനാല്‍ തന്നെ തിരിച്ചടവില്‍ വീഴ്ച വരുവാനുള്ള സാധ്യതകളും ഇവിടെ കൂടുതലാണ്. ഈ റിസ്‌കിനെ അഭിമുഖീകരിക്കുവാനാണ് ഉയര്‍ന്ന പലിശ ഈടാക്കുന്നത്. ഒരു വ്യക്തിഗത വായ്പ ലഭിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഒരു വ്യക്തിയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. വ്യക്തിഗത വായ്പ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കാള്‍ കുറവാണ് ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചു തരുവാനുള്ള നിബന്ധന എന്നര്‍ഥം.

എന്തുകൊണ്ട് ഉയര്‍ന്ന റിസ്‌ക്?

എന്തുകൊണ്ട് ഉയര്‍ന്ന റിസ്‌ക്?

കൂടാതെ ക്രെഡിറ്റ് കാര്‍ഡില്‍ ലഭിക്കുന്ന തുക ഉപയോക്താവിന് താത്പര്യമുള്ള രീതിയില്‍ വിനിയോഗിക്കാവുന്നതാണ്. നിങ്ങള്‍ എത്ര തവണ കാര്‍ഡ് ഉപയോഗിക്കുന്നവെന്നോ, എന്തിനൊക്കെ പണം ചിലവഴിക്കുന്നുവെന്നോ എത്ര ചിലവഴിക്കുന്നുവെന്നോ അത് എപ്പോള്‍ തിരിച്ചടയ്ക്കുന്നുവെന്നോ കാര്‍ഡ് അനുവദിച്ചു നല്‍കിയിരിക്കുന്ന കമ്പനിയ്ക്ക് അറിയില്ല. ഈ അനിശ്ചിതത്വവും ക്രെഡിറ്റ് കാര്‍ഡിന്റെ റിസ്‌ക് സാധ്യതകള്‍ ഉയര്‍ത്തുന്നു.

കുറഞ്ഞ നിരക്കിലും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാം

കുറഞ്ഞ നിരക്കിലും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാം

പ്രതിമാസം ഒരു ബില്ലിംഗ് സൈക്കിള്‍ നിശ്ചയിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് ദാതാക്കള്‍ ഈ റിസ്‌ക് സാധ്യതയെ കുറയ്ക്കുന്നത്. ഓരോ മാസവും ഇതില്‍ ഒരു നിശ്ചിത തുക ഉപഭോക്താവ് അടയ്‌ക്കേണ്ടതുണ്ട്. അതേ സമയം തിരിച്ചടയ്ക്കാത്ത തുകയ്ക്ക് മേല്‍ പ്രതിമാസം ഒരു പലിശയും ഉപഭോക്താവില്‍ നിന്ന് ഈടാക്കും. ഇത് ക്രെഡിറ്റ് കാര്‍ഡിനെ കൂടുതല്‍ ചിലവുള്ളതാക്കുന്നു. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും മികച്ച വായ്പാ ചരിത്രവുമുള്ള വ്യക്തികള്‍ക്ക് ഇപ്പോള്‍ പല ക്രെഡിറ്റ്് കാര്‍ഡ് ദാതാക്കളും 9 ശതമാനം എപിആര്‍ നിരക്കില്‍ വരെ ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചു നല്‍കുന്നുണ്ട്. അത്തരം വ്യക്തികളില്‍ റിസ്‌ക് കുറവാണ് എന്നതാണ് കാരണം.

Read more about: credit card
English summary

Here's Why Credit Card Interest Rates Are So High, Know The Reason|ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

Here's Why Credit Card Interest Rates Are So High, Know The Reason
Story first published: Saturday, May 15, 2021, 17:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X