മിന്നിത്തിളങ്ങി സ്വര്‍ണ വായ്പകള്‍ ; കൂടുതലറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: gold

പെട്ടെന്നുള്ള പണത്തിന്റെ ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഏവരുടെയും ആദ്യത്തെ തിരഞ്ഞെടുപ്പ് സ്വര്‍ണ വായ്പയായിരിക്കും. വ്യക്തിഗത വായ്പയെടുക്കുന്നതിനേക്കാള്‍ മികച്ച തീരുമാനം സ്വര്‍ണ പണയ വായ്പയെ ആശ്രയിക്കുന്നതാണ്. സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണത്തിനായി ആവശ്യം വരുന്ന അത്യാവശ്യ ഘട്ടങ്ങളില്‍ സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കാതെയോ, സേവിംഗ്‌സ് അക്കൗണ്ട് കാലിയാക്കാതെയോ നമുക്ക് ആവശ്യമായ പണം അധികം പ്രയാസങ്ങളോ സമയ നഷ്ടമോ ഇല്ലാതെ സ്വന്തമാക്കാന്‍ സാധിക്കും എന്നതാണ് സ്വര്‍ണ പണയത്തിന്റെ പ്രത്യേകത.

 

വായ്പകള്‍ വളരുന്നു

വായ്പകള്‍ വളരുന്നു

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വായ്പ മാത്രമല്ല, എല്ലാ വായ്പകളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2021 ജനുവരി വരെ മാത്രം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ബാങ്ക് വായ്പകളില്‍ 5.7 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ സ്വര്‍ണ പണയ വായ്കളില്‍ 132 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. അതായത് റെക്കോര്‍ഡ് വര്‍ധന. കൊവിഡ് കാലത്തും സ്വര്‍ണ പണയ വായ്പകള്‍ക്ക് ആവശ്യകത ഏറിയിരുന്നു. മുന്‍കാലങ്ങളിലേതിന് വിപരീതമായി ഇപ്പോള്‍ എല്ലാ ബാങ്കുകളും ഇത്തരം വായ്പകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തന്നെ തുറന്നാണ് സേവനങ്ങള്‍ നടത്തുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് സ്ഥാപനങ്ങള്‍ വായ്പകള്‍ നല്‍കുന്നത്. പല ബാങ്കുകളുടെയും പലിശ നിരക്കുകള്‍ വ്യത്യസ്തമാണെങ്കിലും എട്ട് ശതമാനത്തില്‍ താഴെയാണ് വായ്പകള്‍ അനുവദിക്കുന്നത്.

വായ്പാ തുക

വായ്പാ തുക

വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കനുസരിച്ച് അനുവദിക്കുന്ന തുകയില്‍ വ്യത്യാസമുണ്ട്. 10,000 രൂപമുതല്‍ ഒരു കോടി രൂപ വരെയാണ് ഐസിഐസിഐ ബാങ്ക് പണയ വായ്പ നല്‍കുന്നത്. എസ്ബിഐ 20,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സ് ചുരുങ്ങിയത് 1,500 രൂപയാണ് നല്‍കുക. പരമാവധി എത്ര തുക വേണമെങ്കിലും വായ്പയെടുക്കാം. ഓരോ സ്ഥാപനങ്ങളും വ്യത്യസ്ത കാലാവധിയിലാണ് വായ്പ അനുവദിക്കുന്നത്. മൂന്നുമാസം മുതല്‍ 24 മാസംവരെയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വായ്പാ കാലാവധി. എസ്ബിഐയില്‍ 36 മാസം വരെയാണ് കാലാവധി. മുത്തൂറ്റ് ഫിനാന്‍സാകട്ടെ വ്യത്യസ്ത പദ്ധതികളിലായി വ്യത്യസ്ത കാലാവധികളിലാണ് വായ്പ നല്‍കുന്നത്.

ആവശ്യമുള്ള രേഖകള്‍

ആവശ്യമുള്ള രേഖകള്‍

പാന്‍, ആധാര്‍ തുടങ്ങിയവയാണ് ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകളായി സ്ഥാപനങ്ങള്‍ ആവശ്യപ്പെടാറുള്ളത്. വിലാസം തെളിയിക്കാന്‍ ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി തുടങ്ങിയവയിലേതെങ്കിലും ആവശ്യമാണ്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വേണം. കൂടുതലായി ചില സ്ഥാപനങ്ങള്‍ മറ്റുരേഖകളും ആവശ്യപ്പെടാറുണ്ട്.

അധിക ചാര്‍ജുകള്‍

അധിക ചാര്‍ജുകള്‍

സ്വര്‍ണപണയ വായ്പയ്ക്ക് പ്രൊസസിങ് ഫീസിനു പുറമെ, സ്വര്‍ണത്തിന്റെ മൂല്യം പരിശോധിക്കുന്നതിനുള്ള ചാര്‍ജുകൂടി ഈടാക്കും. 1.5 ലക്ഷം രൂപവരെയുള്ള വായ്പക്കായി എച്ച്ഡിഎഫ്സി ബാങ്ക് 250 രൂപയാണ് മൂല്യപരിശോധനാ ചാര്‍ജായി ഈടാക്കുന്നത്. അതിനുമുകളിലുള്ള തുകയ്ക്ക് 500 രൂപയുമാണ്. പ്രൊസസിങ് ചാര്‍ജ്, മൂല്യനിര്‍ണയ നിരക്ക് എന്നിവയ്ക്കുപുറമെ ഡോക്യുമെന്റേഷന്‍ ചാര്‍ജ്, തിരിച്ചടവ് വൈകിയാലുള്ള ചാര്‍ജ് എന്നിവയും ചില സ്ഥാപനങ്ങള്‍ ഈടാക്കാറുണ്ട്. ചാര്‍ജുകളെക്കുറിച്ച് ചോദിച്ചറിഞ്ഞശേഷംമാത്രം സ്വര്‍ണം പണയംവെച്ച് വായ്പയെടുക്കുക.

പോര്‍ട്ട്‌ഫോളിയോ

പോര്‍ട്ട്‌ഫോളിയോ

18,596 കോടി രൂപയില്‍ നിന്ന് ഈ രംഗത്തെ സ്വര്‍ണ്ണ പണയ വായ്പാ പോര്‍ട്ട് ഫോളിയോ 43,141 കോടി രൂപയായി ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് തുടങ്ങിയ ബാങ്കിതര സ്ഥാപനങ്ങളും സ്വര്‍ണ വായ്പകള്‍ നല്‍കുന്നുണ്ട്. 2019 ഡിസംബറില്‍ 37,724.5 കോടി രൂപ സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്ഫോളിയോ ഉണ്ടായിരുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ മൊത്തം വായ്പകള്‍ 2020 ഡിസംബറില്‍ 49,622.5 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം സ്വര്‍ണ ശേഖരം 173 ടണ്ണില്‍ നിന്ന് 166 ടണ്ണായി കുറഞ്ഞു. ഇതേ കാലയളവില്‍ മണപ്പുറം ഫിനാന്‍സിന്റെ സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 16,242.95 കോടി രൂപയില്‍ നിന്ന് 20,211.48 കോടി രൂപയായി ആണ് ഉയര്‍ന്നത് . സ്വര്‍ണ ശേഖരം 73.5 ടണ്ണില്‍ നിന്ന് 68.2 ടണ്ണായി കുറഞ്ഞു.

 പലിശ നിരക്ക്

പലിശ നിരക്ക്

എസ്ബിഐ 7.50 ശതമാനം പലിശ നിരക്കാണ് സ്വര്‍ണ പണയ വായ്പകള്‍ക്കായി ഈടാക്കുന്നത്. കാനറാ ബാങ്ക് 7.65 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഫെഡറല്‍ ബാങ്ക് 8.50 ശതമാനവും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 8.75 ശതമാനവുമാണ് പലിശ. എച്ച്ഡിഎഫ്‌സി ബാങ്ക് 9.50 ശതമാനം പലിശയാണ് ഈടാക്കുന്നത്.

English summary

hike in gold loan demands - know these more features

hike in gold loan demands - know these more features
Story first published: Tuesday, April 6, 2021, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X