വീട് വയ്ക്കാന്‍ ഇനി അധികം പണം കരുതേണ്ടി വരും!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റീല്‍ വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ് നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. വീട് വയ്ക്കാനോ ഫ്‌ലാറ്റ് വാങ്ങിക്കുവാനോ പ്ലാന്‍ ഉള്ളവര്‍ ഇനി അതിനായി കുറച്ചധികം പണം ചിലവിടേണ്ടതായി വരും. നിര്‍മാണ മേഖലയില്‍ മാത്രമല്ല, ടിവിയും റഫ്രിജിറേറ്ററും എസിയും തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെല്ലാം ഇനി ഭാവിയില്‍ വില ഉയരുവാനാണ് സാധ്യത.

 

ഇരുമ്പ് അയിരിന്റെ വില വര്‍ധനവും വാഹനമേഖലയില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യവുമാണ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയരുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഏപ്രില്‍ മാസം വരെ ഇതിനോടകം 10 മുതല്‍ 20 ശതമാനം വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വീട് വയ്ക്കാന്‍ ഇനി അധികം പണം കരുതേണ്ടി വരും!

വില വര്‍ധിപ്പിക്കാതിരുന്ന പല സ്റ്റീല്‍ നിര്‍മാതാക്കളും ഏപ്രിലില്‍ വില ഉയര്‍ത്തിയെങ്കിലും നിരക്കുകള്‍ ഇപ്പോഴും അന്താരാഷ്ട്ര വിലയേക്കാള്‍ കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വില വര്‍ധനവ് വളരെ പെട്ടെന്നുണ്ടായതല്ല. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിനു പുറമെ പാസഞ്ചര്‍ വാഹന വിപണി മെച്ചപ്പെട്ടതും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വന്നതുമെല്ലാം ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി നിരക്കുകള്‍ ഉയര്‍ന്നതും ആഭ്യന്തര ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മേഖലയിലെ ചിലര്‍ വ്യക്തമാക്കുന്നു.

നിര്‍മാണ കമ്പനികള്‍ ടണ്ണിന് 52500 രൂപയായിരുന്നത് ഇപ്പോള്‍ 63000 ആയി ഉയര്‍ന്നിട്ടുണ്ട്. 20 ശതമാനം വരെയാണ് വര്‍ധനവ് വന്നിട്ടുള്ളത്. വലിയ തോതില്‍ ഉല്‍പ്പാദനവും വിപണനവും നടത്തുന്നവര്‍ക്ക് ഉത്പ്പന്നങ്ങളുടെ ആഭ്യന്തര വിപണിവില ഒരുപരിധി വരെ ഉയര്‍ത്തേണ്ടി വരുന്ന സാഹചര്യമില്ല.

എന്നാല്‍ നിര്‍മാണരംഗത്തെ തൊഴിലാളികളുടെ അപര്യാപ്തതയും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും ലഭ്യതക്കുറവും വില യര്‍ത്താതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിച്ചുവെന്ന് മേഖലയിലെ വ്യവസായികളും അഭിപ്രായപ്പെടുന്നു. .

റിയല്‍ എസ്റ്റേറ്റ് മേഖലയിലും കമ്പി വില വര്‍ധനവ് പ്രതിസന്ധികള്‍ സ്ൃഷ്ടിക്കും. വാഹന വിപണിയില്‍ ഇപ്പോള്‍ തന്നെ അഞ്ച് ശതമാനം വില വര്‍ധനവ് പ്രകടമാണ്. ഇത് ഇനിയും ഉയരുവാനാണ് സാധ്യത.

ഏതായാലും കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള വില വര്‍ധനവ് കൂടെയുണ്ടാകുമ്പോള്‍ സാധാരണക്കാര്‍ ഇനി കൂടുതല്‍ പ്രയാസത്തിലാകുവാനാണ് സാധ്യത.

Read more about: real estate
English summary

hike in steel product prices; real estate industry may affect

hike in steel product prices; real estate industry may affect
Story first published: Thursday, April 8, 2021, 22:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X