ഒറ്റ വര്‍ഷത്തില്‍ നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കിയ മള്‍ട്ടി ബാഗ്ഗര്‍ മെറ്റല്‍ ഓഹരികളെ പരിചയപ്പെടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒഴിച്ചു കൂടാനാകാത്തവയാണ് ഇരുമ്പ്, ഇരുക്ക് ഉത്പന്നങ്ങള്‍. റിയല്‍ എസ്റ്റേറ്റ് മേഖലയുടെയും നിര്‍മാണ മേഖലയുടെയും വളര്‍ച്ചയ്‌ക്കൊപ്പം ഇത്തരം ലോഹങ്ങള്‍ക്കും ഡിമാന്റ് ഉയരുകയാണ്. അടിസ്ഥാന സൗകര്യ നിര്‍മാണത്തിന്റെയും അവ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി സ്റ്റീല്‍, സിങ്ക്, അലുമിനിയം നിര്‍മാതാക്കളും നേട്ടം കൊയ്യുകയാണ്.

 

Also Read : എന്താണ് ഡീമാറ്റ് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

മെറ്റല്‍ ഇന്‍ഡസ്ട്രി

മെറ്റല്‍ ഇന്‍ഡസ്ട്രി

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ അസംസ്‌കൃത സ്റ്റീല്‍ നിര്‍മാതാക്കളാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 99.6 മെട്രിക് ടണ്‍ ആയിരുന്നു ഉത്പാദനം. പത്ത് വര്‍ഷം പിന്നിട്ട് 2030 -31 ആകുമ്പോഴേക്കും അസംസ്‌കൃത സ്റ്റീലിന്റെ ആവശ്യകത 255 മെട്രിക് ടണ്‍ ആയി ഉയരും. ഏതായാലും രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എന്‍എസ്ഇയില്‍ മികച്ച പ്രകടനം കാഴ്ച വച്ച 5 മികച്ച മെറ്റല്‍ ഓഹരികള്‍ ഏതൊക്കെയാണെന്ന് നമുക്കിവിടെ പരിശോധിക്കാം.

Also Read : ദിവസം 130 രൂപ നിക്ഷേപിച്ചാല്‍ നേടാം 27 ലക്ഷം! എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയൂ

അദാനി എന്റര്‍പ്രൈസസ്

അദാനി എന്റര്‍പ്രൈസസ്

ഇന്ത്യയില്‍ അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് അദാനി ഗ്രൂപ്പ്. കഴിഞ്ഞ പാദത്തില്‍ കമ്പനി നേടിയിരിക്കുന്ന അറ്റാദായം 196.78 കോടി രൂപയാണ്. കഴിഞ്ഞ 12 മാസങ്ങളില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റര്‍ ഒരു ഓഹരിയ്ക്ക് 1 രൂപാ വീതമാണ് ഇക്വിറ്റി ഡിവിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തില്‍ 1072.54 ശതമാനം ആദായമാണ് ഓഹരി നേടിയിരിക്കുന്നത്. കമ്പനിയുടെ വിപണി മൂലധനം 170223.11 കോടി രൂപയാണ്. ഇപിഎസ് അഥവാ ഏര്‍ണിംഗ് പെര്‍ ഷെയര്‍ 6.43 രൂപയും. ഒരു ഓഹരിയുടെ ബുക്ക് വാല്യു 35.33 രൂപയാണ്. പ്രൈസ് ടു ഏര്‍ണിംഗ്‌സ് 240.79.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 16 ലക്ഷം വരെ തിരികെ നേടാം! അറിയാതെ പോകരുത് ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ഹിന്ദുസ്ഥാന്‍ കോപ്പര്‍

ഹിന്ദുസ്ഥാന്‍ കോപ്പര്‍

മൂന്ന് വര്‍ഷത്തെ കമ്പനിയുടെ സിഎജിആര്‍ 2.08 ശതമാനമാണ്. മൂന്ന് വര്‍ഷത്തില്‍ 156.99 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 45.63 കോടി രൂപയാണ്. 11546.27 കോടി രൂപ ആണ് കമ്പനിയുടെ വിപണി മൂലധനം. 1.30 രൂപയാണ് ഏര്‍ണിംഗ് പെര്‍ ഷെയര്‍. പ്രൈസ് ടു ഏര്‍ണിംഗ് റേഷ്യോ 91.30 . ഓഹരിയുടെ ബുക്ക് വാല്യു 6.97

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

ടാറ്റ സ്റ്റീല്‍

ടാറ്റ സ്റ്റീല്‍

മഹാരാഷ്ട്രയിലെ മുംബൈയിലാണ് ടാറ്റാ സ്റ്റീല്‍ ലിമിറ്റഡിന്റെ ആസ്ഥാനം. ടാറ്റാ ഗ്രൂപ്പാണ് കമ്പനിയുടെ ഉടമസ്ഥര്‍. മൂന്ന് വര്‍ഷങ്ങളില്‍ 133.13 ശതമാനം ആദായമാണ് കമ്പനി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള അറ്റാദായം 9,646.07 കോടി രൂപയായിരുന്നു. കഴിഞ്ഞ 12 മാസങ്ങളിലായി ഒരു ഓഹരിയ്ക്ക് 25.00 രൂപാ വാതം ഇക്വിറ്റി ഡിവിഡന്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ വിപണി മൂലധനം 158931.72 രൂപയാണ്. ഏര്‍ണിംഗ് പെര്‍ ഷെയര്‍ 159.40 രൂപയും. പ്രൈസ് ടു ഏര്‍ണിംഗ്‌സ് റേഷ്യോ 8.28. ഓഹരിയുടെ ബുക്ക് വാല്യു 658.30 രൂപ

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ!

നാഷണല്‍ അലുമിനിയം

നാഷണല്‍ അലുമിനിയം

1981 ലാണ് നാഷണല്‍ അലുമിനിയം ബിസിനസ് ലിമിറ്റഡ് കമ്പനി സ്ഥാപിക്കുന്നത്. മിഡ് ക്യാപ് കമ്പനിയായ നാഷണല്‍ അലുമിനിയത്തിന്റെ വിപണി മൂലധനം 19,229.53 കോടി രൂപയാണ്. മൂന്ന് വര്‍ഷത്തില്‍ കമ്പനി ഓഹരി ഉടമകള്‍ക്ക് ലഭിച്ചിരിക്കുന്ന ആദായം 61.37 ശതമാനമാണ്. കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ അറ്റാദായം 347.73 കോടിയാണ്.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക

Read more about: stocks
English summary

Hindustan Copper to national aluminum; know the top multibagger metal stocks of this year | ഒറ്റ വര്‍ഷത്തില്‍ നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കിയ മള്‍ട്ടി ബാഗ്ഗര്‍ മെറ്റല്‍ ഓഹരികളെ പരിചയപ്പെടാം

Hindustan Copper to national aluminum; know the top multibagger metal stocks of this year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X