നാല് ശതമാനമായിരുന്ന റിപ്പോ നിരക്ക് മേയ് നാലിന് 0.4 ശതമാനമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. റിപ്പോ നിരക്ക് 4.40 ശതമാനത്തിലെത്തിയതോടെ വായ്പകളുടെ ചെലവ് വര്‍ധിച്ചു. ഇതിനോട് ചേര്‍ന്ന് ബാങ്കുകള്‍ വായ്പ നിരക്കുകള്‍ കൂട്ടി. ഇതോടെ അടുത്ത മാസം മുതല്‍ വായ്പ തിരിച്ചടവ് ചൂടേറിയതാകും. ഇനിയും റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തുമെന്നാണ് സൂചന. ഫ്ളോട്ടിംഗ് പലിശ നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് ഇത് തിരിച്ചടിയാണ്. മാസത്തവണ കൂടുകയും വായ്പ തിരിച്ചടവ് കാലം ഉയരുകയും ചെയ്യും. വലിയ തുക വായ്പയെടുത്തവര്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്.

15 വര്‍ഷത്തെ ഭവന വായ്പയുള്ള ഒരാള്‍ക്ക് 0.4 ശതമാനത്തിന്റെ വര്‍ധന വരുത്തുന്ന ചെലവ് വലുതാണ്. പലിശ നിരക്ക് ഉയരുന്നതോടെ ഇഎംഐ 2.5 ശതമാനം ഉയരും. 35 ലക്ഷം അടവ് ബാക്കിയുള്ള നിക്ഷേപകന് ആകെ നികുതിയില്‍ 6.47 ശതമാനം ബാധ്യത വരും. ഏകദേശം 1.42 ലക്ഷം രൂപ അധികം അടക്കേണ്ടി വരും.
7.1 ശതമാനം നിരക്കില്‍ ഭവന വായ്പ അടച്ചു കൊണ്ടിരിക്കുന്നൊരാള്ക്ക് മാസത്തില്‍ 31,655 രൂപയാണ് അടച്ചു കൊണ്ടിരിക്കുന്നത്. ആകെ പലിശ 21,97,898 രൂപ. ഈ സാഹചര്യത്തിൽ നിന്ന് 0.4 ശതമാനം പലിശ ഉയര്‍ന്ന് 7.5 ശതമാനമായാല്‍ ഇഎംഐ 32,445 രൂപയായി ഉയരും. പലിശ അടക്കേണ്ടത് 23,40,178 രൂപയാകും.
Also Read: വായ്പ നോക്കുകയാണോ; ശമ്പള അക്കൗണ്ട് എസ്ബിഐയിൽ ആണെങ്കിൽ ഉടൻ 35 ലക്ഷം

മറ്റൊരു ഉദാഹരണം നോക്കിയാം. 20 വര്‍ഷ കാലാവധിയില്‍ ഒരു കോടി രൂപ ഭവന വായ്പയെടുത്ത ഒരാള്‍ക്ക് പലിശ നിരക്ക് മാറ്റം വലിയ രീതിയിൽ ബാധിക്കും. 6.75 ശതമാനമായിരുന്ന വാര്‍ഷിക പലിശ നിരക്ക് 7 ശതമാനമായാല്‍ മൊത്തം അടക്കേണ്ട പലിശയില്‍ 3.58 ലക്ഷം രൂപ വര്‍ധിക്കും. പലിശ നിരക്കിലെ മാറ്റം ഇഎംഐയില്‍ ചേര്‍ത്ത് അടവ് തുടരുകയാണെങ്കില്‍ 76,036 രൂപയുള്ള മാസ അടവ് 77,530 രൂപയായി ഉയരും. പണപ്പെരുപ്പം നേരിടാൻ ഇനിയും നിരക്കുകളിൽ മാറ്റം വരുമെന്നാണ് സൂചന. ഈ സഹാചര്യത്തില്‍ വായ്പ തിരിച്ചടവ് കൂടുമ്പോള്‍ എങ്ങനെ ഈ സാഹചര്യത്തെ നേരിടണമെന്ന് നോക്കാം.
Also Read: നിക്ഷേപിക്കാനും പിന്‍വലിക്കാനും നാളെ മുതല്‍ നിയന്ത്രണം; അറിയേണ്ടതെല്ലാം

ചെലവ് ചുരുക്കാം
ചെലവ് ചുരുക്കുക എന്നത് പ്രാഥമിക പാഠമാണ്. പണപ്പെരുപ്പം ഉയരുന്നതിനൊപ്പം വായ്പകള്‍ക്ക് പലിശയും ഉയരുന്നതോടെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. അനാവശ്യ ചെലവുകളെ പിടിച്ചു കെട്ടുന്നത് സമ്പാദ്യത്തില്‍ വരവ് വെച്ച് ഉയര്‍ന്ന മാസ അടവുകള്‍ക്ക് ഉപയോഗിക്കാനാവും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി മിച്ചം പിടിക്കുന്ന തുക കൊണ്ട് വായ്പ നേരത്തെ അടക്കാന്‍ കഴിഞ്ഞാല്‍ മാസ അടവില്‍ കുറവ് ലഭിക്കും.
Also Read: വിപണിയിലെ തിരിച്ചടി 'അവസരമാക്കാം'; ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന സെക്ടറുകള്‍ ഇതാ

പുതിയ വായ്പ വേണ്ട
ഒന്നിലധികം വായ്പ നിലവിലുള്ള ആളാണെങ്കില്‍ പുതിയ വായ്പയെ പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. പലിശ നിരക്ക് ഉയരുന്ന സമയത്ത് പുതിയ വായ്പ എടുത്താല്‍ അതിന്റെ തിരിച്ചടവ് കൂടി താങ്ങാവുന്ന സാമ്പത്തിക ആരോഗ്യമുണ്ടോയെന്ന് ശ്രദ്ധിക്കണം. നിലവിലുള്ള വായ്പ തിരിച്ചടച്ച് പുതിയതിന് ശ്രമിക്കുന്നതാകും സാമ്പത്തികമായി മികച്ച തീരുമാനം.

നിക്ഷേപത്തെയും വരുമാനത്തെയും ഉപയോഗിക്കാം
വരുമാനത്തില്‍ അപ്രതീക്ഷിത നേട്ടമുണ്ടാകുമ്പോള്‍ ഈ തുക വായ്പ തിരിച്ചടവിന് ഉപയോഗിക്കാം. വാര്‍ഷിക ബോണസ് പോലുള്ള തുകകളെ ചെലവിലേക്ക് മാറ്റാതെ വായ്പയടക്കാന്‍ ഉപയോഗിച്ചാല്‍ പലിശയില്‍ വലിയൊരു തുക ആശ്വാസം ലഭിക്കും. നിക്ഷേപങ്ങളില്‍ ഒരു തിരഞ്ഞു നോട്ടം നടത്തേണ്ട സമയമാണിത്. ഭവന വായ്പയുടെ പലിശ നിരക്കിനെക്കാള്‍ കുറഞ്ഞ ആദായം നല്കുന്ന നിക്ഷേപങ്ങളുണ്ടെങ്കില്‍ ഒഴിവാക്കേണ്ട സമയമാണ്. ഈ തുക വായ്പ തിരിച്ചടവിന് ഉപയോഗിക്കണം. ഇത് മാസത്തിലെ അടവിനെ കുറയ്ക്കാന്‍ ആശ്വാസമാകും. ഉയര്‍ന്ന ഇഎംഐ അടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വായ്പ കാലാവധി നീട്ടുകയോ കുറച്ച് തുക അടച്ച് ഇഎംഐ മാറ്റമില്ലാതെ നിര്‍ത്തുകയോ വേണം.