നിങ്ങളുടെ ഭവന വായ്പാ ഇഎംഐ വൈകാതെ ഉയര്‍ന്നേക്കാം; സാമ്പത്തിക തയ്യാറെടുപ്പുകള്‍ അനിവാര്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രോഗ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും പതിയെ കരകയറി വരികയാണ് നമ്മുടെ സമ്പദ് വ്യവസ്ഥ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വൈകാതെ തന്നെ പലിശ നിരക്ക് സാധാരണ നിലയിലേക്കാക്കുവാനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ തന്നെ റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തുവാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 12,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ നേടാം 1 കോടിയ്ക്ക് മേലെ!

റിപ്പോ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍

റിപ്പോ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍ ബാങ്കുകള്‍ അതിനാനുപാതികമായ വര്‍ധനവ് ഭവന, വാഹന വായ്പകളില്‍ വരുത്തിയേക്കും. റിപ്പോ നിരക്കുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്ന വായ്പകളാണ് ഭവന വായ്പയും വാഹന വായ്പയും. റിപ്പോ നിരക്ക് വര്‍ധനവിലൂടെ ബാങ്കുകള്‍ക്ക് അധികമായി വരുന്ന ബാധ്യത ഭവന വായ്പാ, വാഹന വായ്പാ ഉപയോക്താക്കളിലേക്കാകും ബാങ്കുകള്‍ ഉറപ്പായും കൈമാറ്റം ചെയ്യുക.

Also Read : 15,000 രൂപ എസ്‌ഐപി നിക്ഷേപത്തിലൂടെ നേടാം 74 ലക്ഷം!

റിപ്പോ നിരക്ക്

റിപ്പോ നിരക്ക്

ഇവിടെ നാം ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബാങ്ക് തുടര്‍ച്ചയായി രണ്ട് തവണ 110 ബേസിസ് പോയിന്റുകളുടെ കുറവ് റിപ്പോ നിരക്കില്‍ വരുത്തിയിരുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും സാമ്പത്തിക ബാധ്യത കുറയ്ക്കുവാനും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുവാനുമുള്ള നടപടികളായിരുന്നു അത്. നിലവില്‍ 4 ശതമാനമെന്ന ഏറ്റവും താഴ്ന്ന റെക്കോര്‍ഡ് നിരക്കിലാണ് റിപ്പോ നിരക്കുള്ളത്.

Also Read : വെറും 5,000 രൂപയില്‍ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്വന്തമാക്കാം; നേടാം കിടിലന്‍ ആദായം

ഭവന വായ്പാ നിരക്കുകളിലും കുറവ്

ഭവന വായ്പാ നിരക്കുകളിലും കുറവ്

റിപ്പോ നിരക്കില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് ഭവന വായ്പാ നിരക്കുകളിലും കുറവ് ദൃശ്യമായിരുന്നു. 6.50 ശതമാനം മുതലാണ് ഭവന വായ്പകള്‍ ഇക്കാലയളവില്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ കുറഞ്ഞ നിരക്കുകള്‍ എക്കാലത്തേക്കും സ്ഥായിയായി നിലനില്‍ക്കുകയില്ലെന്ന് നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. പണപ്പെരുപ്പ നിരക്ക് മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍, കുറഞ്ഞിരിക്കുന്ന ഈ വായ്പാ പലിശ നിരക്കുകളും അധികം വൈകാതെ മുകളിലേക്ക് കുതിക്കും.

ഭവന വായ്പാ പലിശ നിരക്കുകളില്‍

ഭവന വായ്പാ പലിശ നിരക്കുകളില്‍

അടുത്ത ഒരു വര്‍ഷത്തില്‍ ഭവന വായ്പാ പലിശ നിരക്കുകളില്‍ 125 ബേസിസ് പോയിന്റുകളുടെ വര്‍ധനവുണ്ടാകുമെന്ന് നമുക്ക് കരുതി നോക്കാം. അങ്ങനെയെങ്കില്‍ നിങ്ങളുടെ ഭവന വായ്പാ പലിശ നിരക്ക് 6.75 ശതമാനത്തില്‍ നിന്നും 8 ശതമാനമായി ഉയരും. നിങ്ങള്‍ക്ക് പ്രതിമാസം 38,018 രൂപ ഇഎംഐ തുകയുള്ള 50 ലക്ഷം രൂപയുടെ ഒരു ഭവന വായ്പ ഉണ്ടെങ്കില്‍ പ്രസ്തുത ഇഎംഐ തുകയില്‍ 3,804 രൂപയുടെ വര്‍ധനവുണ്ടാകും. അതായത് പ്രതിമാസ ഇഎംഐ തുക 41,822 രൂപയായി വര്‍ധിക്കും. വര്‍ഷത്തില്‍ ഇതിലൂടെ നിങ്ങള്‍ക്ക് അധികമായി വരുന്ന ചിലവ് 45,648 രൂപയായിരിക്കും. ഈ അധിക ബാധ്യത താങ്ങുവാന്‍ സാമ്പത്തികമായി നിങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞോ?

ഇഎംഐ തുകയില്‍ വര്‍ധനവ്

ഇഎംഐ തുകയില്‍ വര്‍ധനവ്

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഭവന വായ്പാ പലിശ നിരക്കുകള്‍ 10 മുതല്‍ 25 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ന്നാലും ബാങ്കുകള്‍ സാധാരണഗതിയില്‍ ഇഎംഐ തുകയില്‍ വര്‍ധനവ് വരുത്താറില്ല. അത്തരം സാഹചര്യങ്ങളില്‍ ഇഎംഐ തുക മാറ്റമില്ലാതെ നിലനിര്‍ത്തുകയും വായ്പാ കാലാവധി ഉയര്‍ത്തുകയുമാണ് പതിവ്. എന്നാല്‍ അതേ സമയം ഭവന വായ്പകള്‍ 100 ബേസിസ് പോയിന്റുകളോ അതിന് മുകളിലേക്കോ ഉയരുകയാണെങ്കില്‍ ഇഎംഐ തുക വര്‍ധിപ്പിക്കുവാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.

ഇഎംഐ തിരിച്ചടവ്

ഇഎംഐ തിരിച്ചടവ്

ആനുപാതികമായ വരുമാന വര്‍ധനവ് ഉണ്ടായില്ല എങ്കില്‍ ഉയര്‍ന്ന ഇഎംഐ തുകയുടെ തിരിച്ചടവ് പ്രയാസകരമാകും. ഭവന വായ്പാ നിരക്കിലെ വര്‍ധനവ് സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി ഒരു ഡെബ്റ്റ് ഫണ്ടില്‍ ഇതിനായി എസ്‌ഐപി രീതിയില്‍ നിക്ഷേപം ആരംഭിക്കുകയാണ് ചെയ്യേണ്ടതെന്ന് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Read more about: home loan
English summary

home loan rates may go up soon as inflation is inching higher; know how to manage ?

home loan rates may go up soon as inflation is inching higher; know how to manage ?
Story first published: Thursday, November 11, 2021, 16:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X