ഭവന വായ്പകള്‍ ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും; പുതിയ സേവനം ഉടന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണ്. ആ സ്വപ്‌ന സാക്ഷാത്കാരത്തിനായി ഭവന വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല. ഭവന വായ്പയെടുക്കുന്നത് ഇനി ഏറെ എളുപ്പം സാധിക്കാം. നിങ്ങളുടെ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും ഇനി ഭവന വായ്പ സ്വന്തമാക്കുവാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള കരാര്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സുമായി തയ്യാറാക്കിക്കഴിഞ്ഞു.

 
ഭവന വായ്പകള്‍ ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും; പുതിയ സേവനം ഉടന്‍

ഭവന വായ്പാ വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി)മായി കരാറിലെത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിന് 650 ശാഖകളും 1.36 ലക്ഷം ബാങ്കിംഗ് ടച്ച് പോയിന്റുകളുമുണ്ട്. പോസ്റ്റ് ഓഫീസ് ബാങ്കിന്റെ 45 കോടി ഉപയോക്താക്കള്‍ക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സേവനം ലഭിക്കും.

2 ലക്ഷം പോസ്റ്റ്‌മെന്‍മാരും ഗ്രാമീണ തപാല്‍ ജീവനക്കാരും ഉള്‍പ്പെടെ 2 ലക്ഷത്തിന് മുകളില്‍ ആള്‍ക്കാരുടെ ശൃംഖല ഇന്ത്യ പോസ്്റ്റിനുണ്ട്. മൈക്രോ എടിഎമ്മുകള്‍, ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളും ഇപ്പോള്‍ ഇവര്‍ക്കുണ്ട്. കൂടാതെ ബാങ്കിംഗ് സേവനങ്ങള്‍ക്കും തപാല്‍ വകുപ്പ് ഇപ്പോള്‍ ഏറെ പ്രാധാന്യം നല്‍കുന്നു. തപാല്‍ വകുപ്പ് ജീവനക്കാര്‍ വഴി തങ്ങളുടെ ബിസിനസ് കൂടുതല്‍ വളര്‍ത്തുവാന്‍ സാധിക്കുമെന്നതാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ പ്രതീക്ഷ.

Also Read: 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?

ഇന്ത്യ പോസ്റ്റിനെ സംബന്ധിച്ച് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സുമായുള്ള ഈ ബിസിനസ് പങ്കാളിത്തം വലിയ വിജയമാണെന്ന് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജെ വെങ്കട്ടരാമു പറഞ്ഞു. ഇനി തങ്ങളുടെ ഉപയോക്താക്കള്‍ക്കും നമ്മുടെ അതേ പ്ലാറ്റ്‌ഫോമിലൂടെ ഭവന വായ്പാ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കള്‍ക്കായി പരമാവധി സൗകര്യപ്രദമായ സേവനങ്ങള്‍ നല്‍കുവാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. ഇതിന് പുറമേ ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡിജിറ്റല്‍ ബാങ്കിംഗിലാണ്. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് നിലവില്‍ 6.66 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കുമായി സംയോജിച്ച് ഞങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വൈ വിശ്വനാഥ ഗൗര്‍ വ്യക്തമാക്കി. ഇത് നമ്മുടെ ജനപ്രീതി വര്‍ധിപ്പിക്കുവാനും ഒപ്പം കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനും കാരണമാകും. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഇന്ത്യ പോസ്റ്റ് സേവനം ലഭ്യമാണ്. അത്തരമൊരു സാഹചര്യത്തില്‍ പോസ്റ്റ് ഓഫീസ് നെറ്റുവര്‍ക്കുമായി ഇത്തരമൊരു ബിസിനസ് പങ്കാളിത്തം സാധ്യമായത് എല്‍ഐസി എച്ച്എഫ്എലിനെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

6.66 ശതമാനം പലിശ നിരക്കിലാണ് 50 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ എല്‍ഐസി ഹൗസിംഗ് നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. ഇനി നിങ്ങള്‍ക്ക് മികച്ച സിബില്‍ സ്‌കോര്‍ അഥവാ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ ഈ പലിശ നിരക്കില്‍ വളരെ എളുപ്പം തന്നെ നിങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ ഭവന വായ്പയായി ലഭിക്കും. കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ ലഭിക്കുവാന്‍ ഇനി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തിയാല്‍ മതിയെന്ന് ചുരുക്കം.

 

Also Read : സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കണോ? മികച്ച പലിശ നിരക്കുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

തപാല്‍ വകുപ്പിന് കീഴിലുള്ള ഐപിപിബി വാഗ്ദാനം ചെയ്യുന്ന പ്രധാനപ്പെട്ട സേവനങ്ങള്‍ സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, മണി ട്രാന്‍സ്ഫര്‍, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറുകള്‍, ബില്‍ ആന്‍ഡ് യൂട്ടിലിറ്റി പേയ്‌മെന്റ്‌സ്, എന്റര്‍പ്രൈസ്, മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് RTGS, IMPS, NEFT സേവനങ്ങള്‍ തുടങ്ങിയവയാണ്. മൂന്ന് തരം സേവിംഗ്‌സ് അക്കൗണ്ടുകളാണ് ഐപിപിബിയ്ക്ക് കീഴിലുള്ളത്. ഇവയ്ക്ക് മൂന്നിനും ഒരേ പലിശ നിരക്കുമാണ് നല്‍കുന്നത്. 4% ഇവയുടെ പലിശ നിരക്ക്. റെഗുലര്‍ സേവിംഗ്‌സ് അക്കൗണ്ട്, ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട്, ബേസിക് സേവിംഗ്‌സ് അക്കൗണ്ട് എന്നിവയാണവ.

ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നവര്‍ക്ക് ഐപിപിബി ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഐപിപിബി മൊബൈല്‍ ആപ്ലിക്കേഷനും നിലവിലുണ്ട്. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും ഈ അക്കൗണ്ട് തുറക്കാന്‍ കഴിയും.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുള്ളവര്‍ക്ക് ഐപിപിബി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. പേയ്മെന്റ് ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് QR കാര്‍ഡ് നല്‍കും. ഇതുപയോഗിച്ച് അവര്‍ക്ക് സുരക്ഷിതമായി പണമിടപാടുകള്‍ നടത്താം.

Read more about: home loan
English summary

home Loans will be Available at Post Offices; LIC HFL partnered with IPPB | ഭവന വായ്പകള്‍ ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും; പുതിയ സേവനം ഉടന്‍

home Loans will be Available at Post Offices; LIC HFL partnered with IPPB
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X