ഭവന വായ്പയില്‍ 5 ലക്ഷം രൂപാ വരെ നികുതി ലാഭിക്കാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. അതിനായി സമ്പാദ്യങ്ങളും ഭവന വായ്പകളെയുമൊക്കെ നാമേവരും ആശ്രയിക്കുന്നത്. നമ്മുടെ ഗവണ്‍മെന്റിനും നമുക്കെല്ലാവര്‍ക്കും സ്വന്തമായി വീടുകള്‍ വേണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണല്ലോ ആദായ നികുതി വകുപ്പ് ഭവന വായ്പയ്ക്ക് മേല്‍ പല തരത്തിലുള്ള നികുതി ഇളവുകള്‍ നല്‍കുന്നത്.

 

ഭവന വായ്പയും നികുതിയും

ഭവന വായ്പയും നികുതിയും

അതായത് ഭവന വായ്പയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്‌ന ഭവനം സ്വന്തമാക്കുവാന്‍ മാത്രമല്ല സാധിക്കുക, നികുതിയിളവ് കൂടി നേടുവാന്‍ കഴിയും. നിങ്ങള്‍ ഭവന വായ്പ എടുത്ത വ്യക്തിയാണെങ്കില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ നികുതിയിനത്തില്‍ നിങ്ങള്‍ക്ക് ലാഭിക്കുവാന്‍ സാധിക്കും.

ഭവന വായ്പയുടെ മൂലധന തുകയിന്മേല്‍ വകുപ്പ് 80സി പ്രകാരം നിങ്ങള്‍ക്ക് നികുതി ഇളവിന് അവകാശമുന്നയിക്കാം. 80സി വകുപ്പിന് കീഴില്‍ ലഭിക്കുന്ന പരമാവധി പരിധി 1.5 ലക്ഷം രൂപയായിരിക്കും. അതായത് ഓരോ വര്‍ഷവും 80സി വകുപ്പിന് കീഴില്‍ നിങ്ങള്‍ക്ക് 1.5 ലക്ഷം രൂപ ലാഭിക്കുവാന്‍ സാധിക്കും.

 ഭവന വായ്പാ പലിശയില്‍

ഭവന വായ്പാ പലിശയില്‍

ഓരോ മാസവും നിങ്ങള്‍ നല്‍കുന്ന ഭവന വായ്പാ ഇഎംഐ തുകയില്‍ രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന് മൂലധന തുകയുടെ തിരിച്ചടവ് വിഹിതവും അക് കൂടാതെ പലിശയും. ഇതിലെ പലിശ ഭാഗത്തിന് വകുപ്പ് 24 പ്രകാരം നികുതി കിഴിവ് ലഭിക്കും. ഒരു വര്‍ഷം പരമാവധി 2 ലക്ഷം രൂപ വരെ ഇത്തരത്തില്‍ നികുതി കിഴിവ് നേടാം.

പ്രീ കണ്‍സ്ട്രക്ഷന്‍ ഇന്ററസ്റ്റ്

പ്രീ കണ്‍സ്ട്രക്ഷന്‍ ഇന്ററസ്റ്റ്

വീട് നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പും പലിശയ്ക്ക് മേല്‍ നികുതിയിളവ് ലഭിക്കും. പ്രീ കണ്‍സ്ട്രക്ഷന്‍ ഇന്ററസ്റ്റ് എന്നാണ് ഇതിന് പറയുന്നത്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്‍കുന്ന പലിശയ്ക്ക് ഓരോ വര്‍ഷവും 20 ശതമാനം നികുതിയിളവിന് ക്ലെയിം ചെയ്യാം. എന്നാല്‍ ഈ തുകയും വര്‍ഷം 2 ലക്ഷം രൂപയെന്ന പരിധി മറി കടക്കരുത്.

 വീട് വാങ്ങിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും നികുതി ലാഭിക്കാം

വീട് വാങ്ങിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും നികുതി ലാഭിക്കാം

വീട് വാങ്ങിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് നികുതി ലാഭിക്കുന്നതിനുള്ള അവസരം ലഭിക്കും. വീടിന്റെ രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ വകുപ്പ് 80സിയ്ക്ക് കീഴില്‍ നികുതി ഇളവിന് അവകാശപ്പെടാം. 1.5 ലക്ഷം രൂപയോളം കിഴിവ് നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഏത് വര്‍ഷമാണോ ഈ ചിലവുകള്‍ നടന്നിരിക്കുന്നത് ആ വര്‍ഷം തന്നെ നികുതിയിളവിന് ക്ലെയിം ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് അതിന്മേല്‍ നികുതിയിളവ് ലഭിക്കുരയില്ല.

വകുപ്പ് 80ഇഇ പ്രകാരം

വകുപ്പ് 80ഇഇ പ്രകാരം

ഇതിനൊക്കെ പുറമേ, വകുപ്പ് 80ഇഇ പ്രകാരം അധികമായി 50,000 രൂപയുടെ കൂടി നികുതി ഇളവ് നിങ്ങള്‍ക്ക് ലഭിച്ചേക്കാം. എന്നാല്‍ അതിന് ചില നിബന്ധനകളുണ്ട്. 35 ലക്ഷമോ അതില്‍ കുറഞ്ഞ തുകയോ ആയിരിക്കണം പരമാവധി വായ്പാ തുക. കൂടാതെ വസ്തുവിന്റെ ആകെ മൂല്യം 50 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഇത് നിങ്ങളുടെ പേരിലുള്ള ആദ്യ വീട് ആയിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. 2016 ഏപ്രില്‍ 1നും 2017 മാര്‍ച്ച് 31നും ഇടയിലായിരിക്കണം നിങ്ങള്‍ക്ക് വായ്പ അനുവദിച്ചു തന്നിരിക്കേണ്ടത് എന്നതും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.

Read more about: home loan
English summary

house loan tax exemption: You can save up to Rs 5 lakh on home loan tax | ഭവന വായ്പയില്‍ 5 ലക്ഷം രൂപാ വരെ നികുതി ലാഭിക്കാം!

house loan tax exemption: You can save up to Rs 5 lakh on home loan tax
Story first published: Wednesday, June 30, 2021, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X