വിപണിയിലെ നിലവിലെ സാഹചര്യം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് എങ്ങനെ നേരിടാനാകും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് -19 വൈറസ് ജനങ്ങളുടെ ജീവനെടുക്കുന്നതിന് പുറമേ ലോകമെമ്പാടുമുള്ള വിപണികളെയും സമ്പദ്വ്യവസ്ഥകളെയും തകര്‍ത്ത് കൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിലെ വിപണി സൂചികകളായ നിഫ്റ്റി 50 ടിആര്‍ഐ 25 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 100 ടിആര്‍ഐ 32 ശതമാനവും ഇടിഞ്ഞു. ഇത് ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ടുകളുടെ എന്‍എവിയില്‍ ഗണ്യമായ ഇടിവിന് കാരണമായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നതാണ് ഗുണകരമായ കാര്യം. അതേസമയം, നിലവിലെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് പലരും ഓഹരി വിപണയില്‍ നിന്നും പിന്‍വാങ്ങുന്ന സ്ഥിതിയാണ് ഉള്ളത്.

ഇത് ഒരു മോശം ട്രെന്‍ഡാണെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ നിക്ഷേപകന് ക്ഷമയും ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്താനുള്ള ധൈര്യവും വേണം. ഓഹരി വിപണിയിലെ ഇടിവ് നിക്ഷേപം വെട്ടിക്കുറയ്ക്കാനുള്ള സമയമല്ല, പകരം ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ഒരു എസ്‌ഐപി കൂടി ആരംഭിക്കാനുമുള്ള സമയമാണ്. വിപണിയിലെ ചാഞ്ചാട്ടത്തെ എസ്ഐപികള്‍ പ്രയോജനപ്പെടുത്തുന്നു. ഈ സമയത്ത് എസ്ഐപികള്‍ നിര്‍ത്തുന്നത് പ്രാഥമിക നേട്ടത്തെ പ്രതികൂലമായി ബാധിക്കുന്നതായും വിദഗ്ധര്‍ വിലയിരുത്തുന്നു.

 

ഓഹരി വിപണിയിലെ ഇടിവ്; മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ഇപ്പോള്‍ ചെയ്യേണ്ടത് എന്ത്?

വിപണിയിലെ നിലവിലെ സാഹചര്യം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് എങ്ങനെ നേരിടാനാകും?

സമീപകാലത്തെ ജിറേഷനുകളെക്കുറിച്ച് നിക്ഷേപകര്‍ പരിഭ്രാന്തരാകരുതെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിനിടെയിലും എസ്ഐപി തുടരുന്നത് കൂടുതല്‍ യൂണിറ്റുകള്‍ ശേഖരിക്കാന്‍ സഹായിക്കും. അതിന്റെ ഫലമായി രൂപ-ചെലവ്-ശരാശരി. മാര്‍ക്കറ്റ് മുകളിലേക്ക് നീങ്ങിയാല്‍ ഇത് ഉയര്‍ന്ന വരുമാനം നല്‍കും. കൊറോണ വൈറസ് വിപണിയെ ഇളക്കുമെങ്കിലും അത് മറികടക്കും. എന്നിരുന്നാലും ഒരു ഹ്രസ്വ കാല ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. നിലവിലുള്ള നിക്ഷേപകര്‍ അത്തരം സാഹചര്യങ്ങളില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം തുടരണം.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മുകേഷ് അംബാനിയുടെ സംഭാവന 500 കോടി രൂപ

ശരിക്കും പറഞ്ഞാല്‍ നിക്ഷേപകര്‍ നിക്ഷേപം ടോപ്പ അപ്പ് ചെയ്യേണ്ട സമയം ആണിത്. അതിലൂടെ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങിക്കാന്‍ സാധിക്കും. കുറഞ്ഞത് 5 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ പദ്ധതിയുള്ളവര്‍ മികച്ച നേട്ടം കൈവരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല റിപ്പോര്‍ട്ടുകള്‍ പ്രകാരം ആരോഗ്യ മേഖലയിലും ടെലികോം മേഖലയിലും നിക്ഷേപം നടത്തുന്നത് മികച്ച ഫലം തരുമെന്ന് പറയുന്നു. കാരണം ഈ രണ്ട് മേഖലയിലുമാണ് ഇപ്പോള്‍ ഡിമാന്റ് കൂടുതല്‍ ഉള്ളത്.

English summary

വിപണിയിലെ നിലവിലെ സാഹചര്യം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് എങ്ങനെ നേരിടാനാകും? | How can mutual fund investors cope with the current situation in the market?

How can mutual fund investors cope with the current situation in the market?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X