കോവിഡ് കാലത്ത് എങ്ങനെ കടക്കെണിയില്‍പ്പെടാതിരിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് നമ്മുടെ എല്ലാവരുടേയും സാമ്പത്തിക നിലയെ ആകെ പിടിച്ചുലച്ചിട്ടുണ്ട്. 2017മായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ റീട്ടെയില്‍ വായ്പകളുടെ എണ്ണത്തില്‍ 2020 ആയപ്പോള്‍ ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചെറിയ തുകകളുടെ ഡിജിറ്റല്‍ വായ്പകള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.

 

കോവിഡ് കാലത്തെ സാമ്പത്തീകം

കോവിഡ് കാലത്തെ സാമ്പത്തീകം

എന്നാല്‍ ഇത്തരമൊരു അനിശ്ചിതത്വം നിറഞ്ഞ സാഹചര്യത്തില്‍ സാമ്പത്തീക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വായ്പകളെ ആശ്രയിക്കുന്നത് ശരിയായ രീതിയാണോ? അത് ഒഴിവാക്കേണ്ടുന്ന കാര്യമല്ലേ? വായ്പകള്‍ക്ക് പകരം നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് ഉപയോഗപ്പെടുത്താമല്ലോ? തുടങ്ങി അടിയന്തിര ഘട്ടങ്ങളില്‍ കടക്കെണി ഒഴിവാക്കിക്കൊണ്ട് എങ്ങനെ മുന്നോട്ട് പോകാം എന്നത് സംബന്ധിച്ച കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.

തയ്യാറെടുപ്പ് ആവശ്യം

തയ്യാറെടുപ്പ് ആവശ്യം

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് കോവിഡ് 19 പോലുള്ള ഒരു സാഹചര്യമുണ്ടാകുമ്പോള്‍ എപ്പോഴും ഒരു അടിയന്തിര ചികിത്സാ ചിലവുകള്‍ അഭിമുഖീകരിക്കുവാന്‍ നാം സാമ്പത്തീകമായി തയ്യാറായിരിക്കണം. അടിയന്തിര സമയങ്ങളില്‍ ഉപയോഗിക്കുവാന്‍ നിങ്ങളുടെ പക്കല്‍ മതിയായ തുക ഉണ്ടായിരിക്കേണ്ടതുണ്ട്. ഒപ്പം ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമായ ഇന്‍ഷുറന്‍സ് പരിരക്ഷയും എപ്പോഴും വേണം. എമര്‍ജന്‍സി ഫണ്ടിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചു തുടങ്ങാത്തവര്‍ക്ക് പോലും കോവിഡ് കാലം അതിന്റെ അനിവാര്യത പഠിപ്പിച്ചു കഴിഞ്ഞു.

ഇന്‍ഷുറന്‍സ് പരിരക്ഷ

ഇന്‍ഷുറന്‍സ് പരിരക്ഷ

മതിയായ ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏവര്‍ക്കും നിര്‍ബന്ധമാണ്. ബാങ്ക് അക്കൗണ്ടിലെ സമ്പാദ്യം എന്നത് പോലെ തന്നെ പ്രധാന്യമുള്ളത് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതും. ഗുരുതരമായ എന്തെങ്കിലും ചികിത്സയ്ക്കാണെങ്കില്‍ 3 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ആശുപത്രിവാസത്തിനും ചികിത്സയ്ക്കും മറ്റുമായി ചിലവഴിക്കേണ്ടി വരും. നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വ്യക്തി ആണെങ്കില്‍ ഈ ഒരൊറ്റ ചികിത്സ തന്നെ നിങ്ങളെ കടക്കെണിയിലാക്കിയേക്കാം.

ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍

ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍

നിങ്ങളുടെ വരുമാനത്തിലുണ്ടാകുന്ന ഓരോ വര്‍ധനവും നിങ്ങളുടേയും കുടുംബത്തിന്റെയും ജീവിതശൈലിയും നിലവാരവും ഉയരുന്നതിലേക്കാണ് നയിക്കുക. എന്നാല്‍ വരുമാനത്തിലെ ഈ വര്‍ധനവ് ഭാവിയില്‍ ഉണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് കരുതിവയ്ക്കുകയാണ് വേണ്ടത്. ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനിലൂടെ നിങ്ങള്‍ മരണപ്പെട്ടാലും നിങ്ങളുടെ കുടുംബത്തിനും ആശ്രിതര്‍ക്കും സാമ്പത്തീക സഹായം ഉറപ്പാക്കുവാന്‍ സാധിക്കും.

ഇന്‍ഷുറന്‍സ് പരിരക്ഷ എത്ര വേണം?

ഇന്‍ഷുറന്‍സ് പരിരക്ഷ എത്ര വേണം?

അതിലൂടെ അവര്‍ കടക്കെണിയിലേക്ക് ഇടറി വീഴുന്നതും ഒഴിവാക്കാം. നിങ്ങള്‍ക്ക് നിലവിലുള്ള ബാധ്യത എന്തെങ്കിലുമുണ്ടെങ്കില്‍ അത് അവരുടെ ചുമലില്‍ ആകാതിരിക്കാനും ഇതിലൂടെ സാധിക്കും. നിങ്ങളുടെ വീട്ട് ചിലവുകള്‍ക്കൊപ്പം പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് കൊണ്ടുള്ള സാമ്പത്തീക ലക്ഷ്യങ്ങളും വായ്പകളും മറ്റ് ബാധ്യതകളും ചേര്‍ത്തുള്ള തുകയായിരിക്കണം നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ. നിങ്ങളുടെ അഭാവത്തില്‍ കുടുംബത്തിലെ മറ്റൊരംഗം വരുമാനം നേടിത്തുടങ്ങും വരെ കുടുബംത്തിലെ സാമ്പത്തീക ചിലവുകള്‍ അഭിമുഖീകരിക്കാന്‍ ഇത് പര്യാപ്തമായിരിക്കണം.

നിക്ഷേപങ്ങള്‍

നിക്ഷേപങ്ങള്‍

കോവിഡ് കാലത്ത് നിങ്ങളുടെ വരുമാനം നിലയ്ക്കുകയോ, കുറയുകയോ ചെയ്താല്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വായ്പയെ ആശ്രയിക്കുന്നത് ഒരിക്കലും മോശം കാര്യമല്ല. എന്നാല്‍ അച്ചടക്കമില്ലാതെ വായ്പ എടുത്ത് ചിലവുകള്‍ നിര്‍വഹിച്ചാല്‍ വലിയ സാമ്പത്തീക ബാധ്യതയിലേക്കാവും അത് നിങ്ങളെ കൊണ്ടെത്തിക്കുക.

Read more about: finance
English summary

how can you manage your finance in the covid time without falling in debt trap | കോവിഡ് കാലത്ത് എങ്ങനെ കടക്കെണിയില്‍പ്പെടാതിരിക്കാം?

how can you manage your finance in the covid time without falling in debt trap
Story first published: Thursday, July 15, 2021, 11:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X