യൂട്യൂബില്‍ നിന്ന് വരുമാനം കോടികളോ? ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ യഥാര്‍ഥ വരുമാനം അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനം നമ്മുടെ നാട്ടിലുണ്ടാക്കിയ പ്രതിഭാസങ്ങളില്‍ ഏറ്റവും രസകരമായ ഒന്നാണ് യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാരുടെ എണ്ണത്തിലൂണ്ടായ വര്‍ധനവ്. കേരളത്തിലെ ഓരോ വീട്ടിലും ഒരു യൂട്യൂബ് ചാനലെങ്കിലും ഉണ്ടാകും എന്ന കൗതുകകരമായ കാര്യത്തിനാണ് കോവിഡ് കാലം സാക്ഷിയായത്. അടച്ചിരിപ്പിന്റെ മടുപ്പില്‍ നിന്നും രക്ഷനേടാന്‍ തങ്ങളുടെ പക്കലുള്ള കുഞ്ഞു കുഞ്ഞ് കഴിവുകളും കൗതുകങ്ങളും മുതല്‍ക്കൂട്ടാക്കാക്കിയാണ് മിക്കവരും യൂട്യൂബിലേക്ക് ചേക്കേറിയത് എങ്കിലും യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനവും ഒരു പ്രധാന ആകര്‍ഷക ഘടകമായിരുന്നു.

 

യൂട്യൂബില്‍ നിന്ന് എത്ര വരുമാനം ലഭിക്കും?

യൂട്യൂബില്‍ നിന്ന് എത്ര വരുമാനം ലഭിക്കും?

യഥാര്‍ഥത്തില്‍ യുട്യൂബില്‍ നിന്നും എത്ര വരുമാനം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുവാന്‍ വ്‌ളോഗര്‍മാര്‍ക്ക് സാധിക്കില്ല. അത് സംബന്ധിച്ച് കമ്പനിയുടെ കര്‍ക്കശ നിര്‍ദേശം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുണ്ട്. എന്നാല്‍ കൗതുകത്തിന്റെ പുറത്തോ, വെറും നേരം പോക്കിനോ അല്ലാതെ തന്നെ യൂട്യൂബിനെ പ്രധാന ജീവിത വരുമാന മാര്‍ഗമായി കണ്ട് മുന്നോട്ട് കൊണ്ടു പോകുന്ന നിരവധി മലയാളി വ്‌ളോഗര്‍മാരുമുണ്ട്. വീഡിയോകളുടെ വ്യൂസും സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണവുമൊക്കെ നോക്കി ഇവര്‍ക്ക് ഏകദേശം ഇത്ര രൂപ യൂട്യൂബ് നല്‍കുന്നുണ്ടാകും എന്ന് നമ്മള്‍ തന്നെ പലപ്പോഴും കണക്കൂ കൂട്ടിയിട്ടുമുണ്ടാകും. അല്ലേ?

എങ്ങനെയാണ് യൂട്യൂബ് വരുമാനം കണക്കാക്കുന്നത്?

എങ്ങനെയാണ് യൂട്യൂബ് വരുമാനം കണക്കാക്കുന്നത്?

സോഷ്യല്‍ ബ്ലേഡ് എന്ന ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യൂട്യൂബ് വ്‌ളോഗര്‍മാരുടെ വരുമാനം മറ്റുള്ളവര്‍ക്ക് കണക്കാക്കുവാന്‍ സാധിക്കും. ഇത്തരത്തില്‍ ഏകദേശ വരുമാനം പ്രസിദ്ധപ്പെടുത്തിയുള്ള വീഡിയോകളും നമുക്ക് യൂട്യൂബില്‍ കാണാവുന്നതാണ്. എന്നാല്‍ യുട്യൂബില്‍ നിന്നുള്ള വരുമാനത്തെ സംബന്ധിച്ചുള്ള ഇത്തരം ഊഹോപോഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുകയാണ് ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധിയാര്‍ജിച്ച എബിനും ലിബിനും.

ഇ ബുള്‍ ജെറ്റ്

ഇ ബുള്‍ ജെറ്റ്

സഹോദരങ്ങളായ ഇരുവരുടേയും വാന്‍ ലൈഫ് അനുഭവങ്ങള്‍ പങ്കുവെക്കുന്ന യൂട്യൂബ് ചാനലാണ് ഇ ബുള്‍ ജെറ്റ്. കണ്ണൂര്‍ സ്വദേശികളായ ഈ സഹോദരന്മാര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വാനില്‍ യാത്രകള്‍ ആരംഭിക്കുന്നത്. യൂട്യൂബില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടാനും ഇവര്‍ക്ക് സാധിച്ചു. ഇവരുടെ ചാനലില്‍ വഴി ഇവര്‍ക്ക് ലഭിക്കുന്ന വരുമാനത്തെപ്പറ്റി നേരത്തെ പുറത്തുവന്ന ഒരു വീഡിയോയ്ക്ക് മറുപടിയായാണ് എബിന്‍ - ലിബിന്‍ സഹോദരങ്ങള്‍ ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത.്

കോടികളൊന്നും ഞങ്ങള്‍ക്കില്ല!

കോടികളൊന്നും ഞങ്ങള്‍ക്കില്ല!

അവര്‍ പറഞ്ഞിരിക്കുന്ന വരുമാനം വളരെ ഉയര്‍ന്ന സംഖ്യയാണെന്നും അത് കേട്ട് തങ്ങള്‍ക്ക് തന്നെ അത്ഭുതമായെന്നും എബിനും ലിബിനും പറയുന്നു. പലര്‍ക്കും പല രീതിയിലുള്ള വരുമാനമാണ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഒരാളുടെ വരുമാനം വച്ച് മറ്റൊരാളുടെ വരുമാനം കണക്കാക്കുവാനും സാധിക്കില്ല എന്നും അവര്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ വരുന്ന കണക്കുകളെല്ലാം വെറും ഊഹം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വരുമാനം പുറത്ത് പറയരുതെന്ന് യുട്യൂബ്

വരുമാനം പുറത്ത് പറയരുതെന്ന് യുട്യൂബ്

കമ്പനി തരുന്ന വരുമാനം എത്രയെന്ന് പുറത്ത് പറയരുത് എന്നതാണ് യൂട്യൂബിന്റെ നയം. നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ അത്രയും വലിയ തുകയൊന്നും പലപ്പോഴും ലഭിച്ചുവെന്ന് വരില്ല. തങ്ങളെ സംബന്ധിച്ചടുത്തോളം ഒരു യാത്രയ്ക്കായി ഏകദേശം രണ്ട് ലക്ഷം രൂപ വണ്ടിക്ക് തന്നെ വേണ്ടി വരും. ഒരു ദിവസം 4800 രൂപ വരെ പെട്രോളിന് നല്‍കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. ഒരു വീഡിയോ നിര്‍മിക്കുന്നതിന് ശരാശരി പതിനായിരം രൂപ വരെയാണ് ചെലവ്.

ഒരു മാസം ലഭിക്കുന്ന വരുമാനം

ഒരു മാസം ലഭിക്കുന്ന വരുമാനം

ഒരു മാസം യൂട്യൂബില്‍ നിന്ന് കിട്ടുന്നത് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് ലഭിക്കുന്നതെന്നും അവര്‍ വീഡിയോയില്‍ വെളിപ്പെടുത്തി. വ്യൂസ് 1 മില്യണ്‍ ഒക്കെ കടന്നാല്‍ വരുമാനം ഇതിലും ഉയരും. 5 ലക്ഷത്തിലുമധികം വരുമാനം ലഭിച്ച മാസങ്ങളുമുണ്ടായിട്ടുണ്ട്. ചില മാസങ്ങളില്‍ തീരെ കുറവ് തുകയും ലഭിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും എബിനും ലിബിനും പറയുന്നു.

Read more about: finance youtube
English summary

how much earnings you may get from YouTube? revenue revealed by e bull jet vlogger abin and libin goes viral | യൂട്യൂബില്‍ നിന്ന് വരുമാനം കോടികളോ? ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ യഥാര്‍ഥ വരുമാനം അറിയാം

how much earnings you may get from YouTube? revenue revealed by e bull jet vlogger abin and libin goes viral
Story first published: Saturday, June 26, 2021, 13:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X