ഒരു വർഷം നിങ്ങൾ അക്കൌണ്ടിൽ നിന്ന് എത്ര രൂപ പിൻവലിച്ചു? ഈ പരിധി കഴിഞ്ഞാൽ നികുതി പിടിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി വരുമാനമുണ്ടായിട്ടും ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവരുടെ പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും വലിയ തുകകളുടെ പിൻവലിക്കലുകൾ ഒഴിവാക്കുന്നതിനും 2020ലെ ഫിനാൻസ് ആക്ട് പ്രകാരം ഉയർന്ന ടിഡിഎസ് നിരക്കുകൾ ഈടാക്കും. ജൂലൈ ഒന്ന് മുതലാണ് പുതിയ നിരക്കുകൾ ബാധകമാക്കിയിരിക്കുന്നത്.

 

പിൻവലിക്കൽ പരിധി

പിൻവലിക്കൽ പരിധി

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി ഐടിആർ ഫയൽ ചെയ്യാത്തവർ ബാങ്കിൽ നിന്ന് പിൻവലിച്ച തുക 20 ലക്ഷത്തിന് മുകളിലാണെങ്കിലും ഒരു സാമ്പത്തിക വർഷത്തിൽ ഒരു കോടി കവിയുന്നില്ലെങ്കിലും 2% നിരക്കിൽ ടിഡിഎസ് നൽകേണ്ടിവരും. പിൻവലിച്ച തുക ഒരു കോടി കവിയുന്നുവെങ്കിൽ, ഐടിആർ ഫയൽ ചെയ്യാത്തവർക്കായി 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 194 എൻ പ്രകാരം ടിഡിഎസ് 5% നിരക്കിൽ കുറയ്ക്കും.

ഇപി‌എഫ് ഇളവുകൾ; കൈയിൽ കിട്ടുന്ന ശമ്പളം കൂടും, കൂടുതൽ നികുതി നൽകേണ്ടി വരുമോ?

ടിഡിഎസ് കുറയ്ക്കൽ

ടിഡിഎസ് കുറയ്ക്കൽ

ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു വ്യക്തി ഒരു സാമ്പത്തിക വർഷം പിൻവലിക്കുന്ന ആകെ തുക 20 ലക്ഷം കവിയുമ്പോൾ മാത്രമേ ടിഡിഎസ് കുറയ്ക്കേണ്ടതുള്ളൂ. ഒരു വ്യക്തി തന്റെ ഐടിആർ ഫയൽ ചെയ്യുകയും ഒരു കോടി രൂപ വരെ പണം പിൻവലിക്കുകയും ചെയ്താൽ ടിഡിഎസും ബാധകമല്ല. ഒരു കോടിയിൽ കൂടുതൽ പണം പിൻവലിക്കുകയാണെങ്കിൽ, 2% ടിഡിഎസ് മാത്രമേ ബാധകമാകൂ. 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയുള്ള രണ്ട് ഇടപാടുകളിൽ ഒരാൾ 1.25 കോടി പിൻവലിച്ചിട്ടുണ്ടെങ്കിൽ, ടിഡിഎസ് ബാധ്യത 25 ലക്ഷം രൂപയായ അധിക തുകയിൽ മാത്രമേ ഉണ്ടാകൂ.

ബാധകമാകുന്നത് ആർക്ക്?

ബാധകമാകുന്നത് ആർക്ക്?

ഒരു വ്യക്തി കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ തന്റെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ 20 ലക്ഷം രൂപ മുതൽ ഒരു കോടി വരെ പണം പിൻവലിക്കുകയാണെങ്കിൽ, 2% ടിഡിഎസ് ബാധകമാകും. 1 കോടിയിൽ കൂടുതലുള്ള പണം പിൻവലിക്കുകയാണെങ്കിൽ, 5% ടിഡിഎസ് ബാധകമാകും. ബാങ്കിനോ ധനകാര്യ സ്ഥാപനത്തിനോ പാൻ കാർഡ് നൽകുന്നില്ലെങ്കിൽ, 20% ഉയർന്ന നിരക്കിലും ടിഡിഎസ് ബാധകമാകും.

കുവൈറ്റിൽ നിന്ന് പണമയയ്ക്കുന്ന പ്രവാസികൾക്ക് നികുതി; ആവശ്യം ശക്തം

ഒന്നിലധികം ബാങ്കുകൾ

ഒന്നിലധികം ബാങ്കുകൾ

ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റോഫീസുകൾ എന്നിവയിൽ നിന്ന് പിൻവലിക്കുമ്പോൾ ടിഡിഎസ് ബാധകമാകും. ഒരേ ബാങ്കിലെ എല്ലാ അക്കൗണ്ടുകളിലും പരിധി ബാധകമാകും. അതിനാൽ, നിങ്ങൾക്ക് ഒരേ ബാങ്കിൽ ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കിൽ, എല്ലാ അക്കൗണ്ടുകളിലുടനീളം അല്ലെങ്കിൽ ഒരേ ബാങ്കിലെ ഏതെങ്കിലും ഒരു അക്കൗണ്ടിലെ നിർബന്ധിത പരിധി ലംഘിച്ചുകഴിഞ്ഞാൽ ടിഡിഎസ് ബാധകമാകും. എന്നാൽ വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകൾക്ക് പരിധി പ്രത്യേകമായി ബാധകമാകും.

ലക്ഷ്യം

ലക്ഷ്യം

ബാങ്കുകൾ പണം പിൻവലിക്കൽ ട്രാക്ക് ചെയ്യേണ്ടതുണ്ട്, പരിധി ലംഘിച്ചുകഴിഞ്ഞാൽ, അവർ ടിഡിഎസ് കുറയ്ക്കണം. പണമിടപാട് കുറയ്ക്കുക, ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിപ്പിക്കുകയുമാണ് ടിഡിഎസ് ഈടാക്കുന്നതിന്റെ ലക്ഷ്യം.

ജിഎസ്ടിയിലെ ദുരന്തനിവാരണ സെസ്: കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

English summary

How much money have you withdrawn from your account in a year? Taxes will be deduct | ഒരു വർഷം നിങ്ങൾ അക്കൌണ്ടിൽ നിന്ന് എത്ര രൂപ പിൻവലിച്ചു? ഈ പരിധി കഴിഞ്ഞാൽ നികുതി പിടിക്കും

Those who have not filed ITR for the last three fiscal years will have to pay TDS at the rate of 2% even if the amount withdrawn from the bank exceeds Rs 20 lakh. Read in malayalam.
Story first published: Thursday, July 2, 2020, 9:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X