സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധന ആദായനികുതി കൊണ്ടുപോകുമോ? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍ മുതല്‍ കൈയ്യില്‍ ലഭിക്കുന്ന ശമ്പള വര്‍ധന ആദായ നികുതി കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍. വര്‍ധിപ്പിച്ച പുതിയ ശമ്പളത്തോടൊപ്പം കൊറോണക്കാലത്ത് മാറ്റിവയ്ക്കപ്പെട്ട ശമ്പളം കൂടി പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ മാസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കൈകളിലെത്തും.

 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധന ആദായനികുതി കൊണ്ടുപോകുമോ? അറിയാം

അതായത് 12 മാസത്തെ പുതുക്കിയ ശമ്പളത്തിനൊപ്പം നിലവിലെ ഒരു മാസത്തെ ശമ്പളം കൂടി അടുത്ത വര്‍ഷത്തെ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടും. അതോടെ ഓരോ ജീവനക്കാരന്റേയും ആദായ നികുതി ബാധ്യതയിലും സമാനമായ വര്‍ധനവുണ്ടാകും.

എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്ക മാസമായ ഏപ്രിലില്‍ തന്നെ ശരിയായ ആസൂത്രണം നടത്തി മുന്നോട്ടു പോയാല്‍ ഈ നികുതി ബാധ്യത ലഘൂകരിക്കാം. അല്ലാത്തപക്ഷം ശമ്പളവര്‍ധനവ് നികുതിയായി തന്നെ ചിലവായിപ്പോകുന്ന അവസ്ഥയാകും. പ്രത്യേകിച്ച് 10-20-30 നികുതി സ്ലാബ് ബാധകമായവര്‍ക്ക്.

നിലവിലെ ശമ്പളത്തിന്റെ 1.38 ഇരട്ടിയാകും ജീവനക്കാരുടെ പുതിയ ശമ്പളം. അതോടെ ഏറ്റവും കുറഞ്ഞ ശമ്പള സ്‌കെയിലില്‍ ഉള്‍പ്പെടുന്നവരും നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥരാകും. 23000 രൂപയാണ് പുതുക്കിയ ഏറ്റവും കുറഞ്ഞ മാസ ശമ്പളം. ആകെ 2.76 ലക്ഷം രൂപയാകും അതോടെ വാര്‍ഷിക വരുമാനം. അതിനാല്‍ അടിസ്ഥാന ശമ്പള പരിധിയായ 2.5 ലക്ഷം മറികടക്കുമെന്നതിനാല്‍ ഇവരും ഇനി മുതല്‍ ഓരോ വര്‍ഷവും ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചേ മതിയാകൂ.

അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി നല്‍കേണ്ടി വരില്ല എന്നതാണ് ആശ്വാസം. പക്ഷേ നിങ്ങളുടെ നികുതി ബാധക വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെ നിര്‍ത്തുക എന്നതാണ് ഇതനുള്ള പോംവഴി. 80സി അടക്കം ലഭ്യമായ ഇളവുകള്‍ എല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ 7.5 മുതല്‍ പത്തു ലക്ഷം വരെ ഉള്ള വരുമാനം നികുതി കിഴിവില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും.

ഏപ്രില്‍ മുതല്‍ തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മാസം തോറും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തിയാല്‍ വലിയൊരു തുക ടാക്സ് ഇനത്തില്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാം. അതിനായി ആന്റിസിപ്പേറ്ററി ടാക്സ്് സ്്റ്റേറ്റ്മെന്റ് ഈ മാസം തന്നെയോ ഏപ്രില്‍ ആദ്യവാരമോ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചാല്‍ ടിഡിഎസ് ആയി വലിയൊരു തുക പിടിക്കുന്നതും ഒഴിവാക്കാന്‍ സാധിക്കും.

Read more about: salary
English summary

how salary hike of government employees influence income tax

how salary hike of government employees influence income tax
Story first published: Thursday, March 25, 2021, 20:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X